
Kuwait Airways flight cancellations October കുവൈത്ത് സിറ്റി: നിലവിലെ സുരക്ഷാ സാഹചര്യത്തെ തുടർന്ന് വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ കുവൈത്തിൽ നിന്ന് റിയാദിലേക്കും തിരിച്ചുമുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കിയതായി കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. 2026 ഒക്ടോബർ 10 ശനിയാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന KU775 (കുവൈത്ത്–റിയാദ്), KU776 (റിയാദ്–കുവൈത്ത്) വിമാനങ്ങളാണ് റദ്ദാക്കിയത്.
യാത്രക്കാർ വിമാനങ്ങളുടെ നിലവിലെ സ്ഥിതി ഇടയ്ക്കിടെ പരിശോധിക്കണമെന്ന് എയർലൈൻസ് അധികൃതർ നിർദേശിച്ചു. ബുക്കിങ്ങിനായി നൽകിയ മൊബൈൽ നമ്പറുകളിലേക്ക് അറിയിപ്പുകളും എസ്‌എംഎസുകളും അയയ്ക്കും.ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ കുവൈത്ത് എയർവേയ്‌സിന്റെ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ പിന്തുടരണമെന്നും അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു.