body =====

Kuwaiti Dentist Wins British Award കഠിനാധ്വാനവും ലക്ഷ്യബോധവും കരുത്തായി; ബ്രിട്ടീഷ് പുരസ്കാരം നേടി കുവൈത്ത് ഡോക്ടർ

doctor e1791516045845

Kuwaiti Dentist Wins British Award കുവൈത്ത് സിറ്റി: ബ്രിട്ടീഷ് ഓർത്തോഡോണ്ടിക്‌സ് സൊസൈറ്റി നൽകുന്ന ഓർത്തോഡോണ്ടിക്‌സ് സ്വർണമെഡൽ നേടി കുവൈത്ത് ദന്തഡോക്ടർ ഡോ. സുഹൈം അൽ അജ്മി. ഈ പുരസ്‌കാരം നേടുന്ന ആദ്യ കുവൈത്ത്, ഗൾഫ് ദന്തഡോക്ടറെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. കുവൈത്ത് വാർത്താ ഏജൻസിയായ കുനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നേട്ടത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവച്ചത്.

യുകെയിലെ പ്രമുഖ വിദഗ്ധർക്കിടയിൽ ഈ അംഗീകാരം ലഭിച്ചത് ശാസ്ത്രീയമായും തൊഴിൽപരമായും വലിയ നേട്ടമാണെന്ന് ഡോ. അൽ അജ്മി പറഞ്ഞു. അറിവും കഠിനാധ്വാനവും ലക്ഷ്യബോധവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ കുവൈത്ത് ഡോക്ടർമാർക്കും അന്താരാഷ്ട്ര തലത്തിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടനിലെ റോയൽ ലണ്ടൻ ആശുപത്രിയിൽ മികച്ച ഓർത്തോഡോണ്ടിസ്റ്റിനുള്ള ഡേവിഡ് ഡി ബിയാസി പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

ഈ അംഗീകാരങ്ങൾ ഗവേഷണവും ചികിത്സാരംഗത്തെ പ്രവർത്തനങ്ങളും കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. യുവ കുവൈത്ത് ഡോക്ടർമാർ തങ്ങളുടെ ശാസ്ത്രീയവും തൊഴിൽപരവുമായ അഭിലാഷങ്ങൾക്ക് പരിധി നിശ്ചയിക്കാതെ മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy