body =====

11 വർഷത്തെ കാത്തിപ്പ്; ആ നമ്പർ ജീവിതം മാറ്റിമറിച്ചു; ദുബായിൽ പിറന്നാളിന് മുൻപേ മലയാളിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം!

1000086776

അൽ ഐൻ: 11 വർഷമായി കാത്തിരുന്ന ഭാഗ്യം ഒടുവിൽ തേടിയെത്തി! ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളിക്ക് ഒരു മില്യൺ ഡോളർ സമ്മാനം. 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന വൻതുകയാണ് അൽ ഐനിൽ താമസിക്കുന്ന ഷഹീൻ സഹില ബഷീർ മുഹമ്മദ് സ്വന്തമാക്കിയത്.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയർ സീരീസ് 559 നറുക്കെടുപ്പിലാണ് ഷഹീനെ ഭാഗ്യം തുണച്ചത്. സെപ്റ്റംബർ 11ന് ഓൺലൈനായി എടുത്ത 3097 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്. ഒക്ടോബർ 16ന് 39-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ഷഹീനെ തേടി ഈ ഭാഗ്യമെത്തിയത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ പിറന്നാൾ സമ്മാനമായി ഈ നേട്ടം മാറി.

11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഭാഗ്യം

കഴിഞ്ഞ 11 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പുകളിൽ ഇടയ്ക്കിടെ പങ്കെടുക്കാറുണ്ടായിരുന്ന ഷഹീന് ഒടുവിൽ സ്വപ്നനേട്ടം സ്വന്തമാക്കാനായി. ആറു വർഷമായി യുഎഇയിൽ താമസിക്കുന്ന അദ്ദേഹം അബുദാബിയിലെ മുസഫയിലുള്ള നിർമാണക്കമ്പനിയിൽ സീനിയർ എസ്റ്റിമേഷൻ എൻജിനീയറായി ജോലി ചെയ്യുകയാണ്.

സമ്മാനത്തുക ഉപയോഗിച്ച് നാട്ടിൽ സ്വന്തമായി ഒരു വീട് വാങ്ങാനാണ് ഷഹീന്റെ ആഗ്രഹം. ബാക്കിയുള്ള തുക മകളുടെ ഭാവിയിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവസരം നൽകിയ ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി അറിയിച്ച ഷഹീൻ, ഈ നേട്ടം ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും പറഞ്ഞു.

മറ്റൊരു മലയാളിക്കും സൂപ്പർ ബൈക്ക്

അതേസമയം, ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 680 നറുക്കെടുപ്പിലും മലയാളിക്ക് സമ്മാനം ലഭിച്ചു. ദുബായ് കരാമയിലെ ഫോൺ ആക്സസറീസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 65കാരനായ തൃശൂർ സ്വദേശി സീയാലി ഷംസുദ്ദീനാണ് ഏപ്രിലിയ ടുവോണോ വി4 ഫാക്ടറി 1100 സൂപ്പർ ബൈക്ക് സ്വന്തമാക്കിയത്. 0270 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഈ നേട്ടം.

മറ്റൊരു വിജയിയായ ഇറാഖ് സ്വദേശി ആര്യ മുസ്തഫ ബിഎംഡബ്ല്യു എക്സ്6 എം ആഡംബര കാറും സ്വന്തമാക്കി.

ഒരേ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് സമ്മാനങ്ങൾ ലഭിച്ചതോടെ പ്രവാസികൾക്കിടയിലും ഈ വാർത്ത ശ്രദ്ധേയമായി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy