body =====

അടിച്ചു മോനേ മലയാളിക്ക് അടിച്ചു!!! പ്രവാസി ഇന്ത്യക്കാരന്റെ ജീവിതം മാറ്റിമറിച്ച് ബിഗ് സ്പിൻ ലൈവ്; വൻ തുക സമ്മാനം, ഭാഗ്യം കൊണ്ടുവന്നത് സഹപ്രവർത്തകരുടെ ‘ആ നീക്കം’

1000086787

അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വൻ തുക സമ്മാനം. ബിഹാർ സ്വദേശിയും അബുദാബിയിൽ വ്യാപാരിയുമായ അരുൺ കുമാർ യാദവിനാണ് ബിഗ് ടിക്കറ്റ് സീരീസ് 291-ലെ ബിഗ് സ്പിൻ ലൈവ് നറുക്കെടുപ്പിൽ 1,00,000 ദിർഹം (ഏകദേശം 26 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കായി ആകെ 2,25,000 ദിർഹത്തിന്റെ സമ്മാനങ്ങളാണ് ഇത്തവണ ലഭിച്ചത്.

സഹപ്രവർത്തകരാണ് പ്രചോദനമായത്

42-കാരനായ അരുൺ കുമാർ യാദവ് കഴിഞ്ഞ നാല് വർഷമായി അബുദാബിയിലാണ് താമസം. സഹപ്രവർത്തകർ പതിവായി ബിഗ് ടിക്കറ്റ് വാങ്ങുന്നത് കണ്ടാണ് ഇദ്ദേഹവും നറുക്കെടുപ്പിൽ പങ്കെടുക്കാൻ തുടങ്ങിയത്. പിന്നീട് എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നത് പതിവാക്കി. കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു മാസം പോലും ടിക്കറ്റ് വാങ്ങാതിരുന്നിട്ടില്ലെന്നാണ് അരുൺ പറയുന്നത്.

ഒൻപത് സുഹൃത്തുക്കൾക്കൊപ്പം ഭാഗ്യം പങ്കിട്ടു

ഇത്തവണ ഒൻപത് സുഹൃത്തുക്കൾക്കൊപ്പമാണ് അരുൺ ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ചെന്ന വാർത്ത അറിഞ്ഞതോടെ സംഘത്തിലെ എല്ലാവരും ഒരുപോലെ സന്തോഷത്തിലായി. ബിഗ് ടിക്കറ്റ് സ്റ്റുഡിയോ സന്ദർശിക്കാനും തത്സമയ നറുക്കെടുപ്പിൽ പങ്കെടുക്കാനും കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലഭിച്ച സമ്മാനത്തുക സംഘത്തിലെ അംഗങ്ങൾക്കായി വീതിച്ചുനൽകും. തന്റെ വിഹിതം മകന്റെ ഭാവിക്കായി ചെലവഴിക്കാനാണ് അരുണിന്റെ ആഗ്രഹം.

മറ്റ് രണ്ട് പ്രവാസികൾക്കും സമ്മാനം

അരുണിന് പുറമെ ബംഗ്ലാദേശ് സ്വദേശിയായ എം.ഡി. നാസിറുദ്ദീന് 50,000 ദിർഹവും ഈജിപ്ത് സ്വദേശിയായ താഹാ ഹെഫ്നിക്ക് 75,000 ദിർഹവും സമ്മാനമായി ലഭിച്ചു. ഇതോടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം ലഭിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy