body =====

More Services for Small Businesses in the UAE സാമ്പത്തിക ആവശ്യങ്ങൾ ഇനി കൂടുതൽ കാര്യക്ഷമം; യുഎഇയിലെ ചെറുകിട സംരംഭങ്ങൾക്ക് കൂടുതൽ സേവനങ്ങൾ

entrepreneur e1791453600152

More Services for Small Businesses in the UAE അബുദബി: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (SME) കൂടുതൽ ഏകീകൃത സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ലുലു മണി ബിസിനസ് മാസ്റ്റർകാർഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ SME കേന്ദ്രീകൃത സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമാണ് ലുലു മണി ബിസിനസ്.

അബുദബിയിൽ നടന്ന ഇൻവെസ്റ്റോപ്യ ബ്രിഡ്ജ് പരിപാടിയിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെയും നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിയുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും മാസ്റ്റർകാർഡ് EMEA മാർക്കറ്റ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെറ്റെ ഗുനെയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

SMEകൾക്ക് ഒറ്റ കുടക്കീഴിൽ സാമ്പത്തിക സേവനങ്ങൾ

പേയ്‌മെന്റുകൾ, ചെലവ് നിയന്ത്രണം, പണമൊഴുക്ക് തുടങ്ങിയ വിവിധ സാമ്പത്തിക ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ SMEകൾക്ക് സഹായകമാകുന്ന സംവിധാനമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി റുയ പുറത്തിറക്കുന്ന ലുലു മണി ബിസിനസ് അക്കൗണ്ടുകൾക്കൊപ്പം മാസ്റ്റർകാർഡിന്റെ കാർഡ് സേവനങ്ങളും മറ്റ് സാമ്പത്തിക, മൂല്യവർധിത സേവനങ്ങളും ഘട്ടംഘട്ടമായി ഉൾപ്പെടുത്തും.

യുഎഇ സെൻട്രൽ ബാങ്കിന്റെ ലൈസൻസുള്ള ഇസ്‌ലാമിക് ബാങ്കായ റുയയുടെ ബാങ്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമാകും. മാസ്റ്റർകാർഡിന്റെ ഉപദേശ, കൺസൾട്ടിങ് സേവനങ്ങളും ലുലു മണി ബിസിനസിന്റെ SME ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് യുഎഇയിൽ 17 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. SME മേഖലയിലെ മാറിവരുന്ന സാമ്പത്തിക ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ സഹകരണം.

മാസ്റ്റർകാർഡിന്റെ 2026 SME കോൺഫിഡൻസ് ഇൻഡക്സ് പ്രകാരം യുഎഇയിലെ 74 ശതമാനം SME തീരുമാനകർത്താക്കളും അടുത്ത 12 മാസത്തെ ബിസിനസ് സാധ്യതകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിൽ

ബിസിനസ് അക്കൗണ്ടുകൾ, ആഭ്യന്തര-അന്താരാഷ്ട്ര പണമിടപാടുകൾ, കോർപ്പറേറ്റ് ഡെബിറ്റ് കാർഡുകൾ, പേറോൾ കാർഡുകൾ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്ന സമഗ്ര സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായി ലുലു മണി ബിസിനസിനെ വികസിപ്പിക്കുകയാണ് ലക്ഷ്യം.

SMEകൾക്ക് ഇടപാടുകൾ നടത്താനും സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാനും ബിസിനസ് വളർത്താനും സഹായിക്കുന്ന ഒറ്റത്തവണ സാമ്പത്തിക സേവന സംവിധാനമായി പ്ലാറ്റ്‌ഫോമിനെ വികസിപ്പിക്കുമെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വളരുന്നതിനനുസരിച്ച് SMEകളുടെ സാമ്പത്തിക ആവശ്യങ്ങളും മാറിവരികയാണെന്നും യുഎഇയുടെ സാമ്പത്തിക വളർച്ചയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും മാസ്റ്റർകാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെറ്റെ ഗുനെ വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy