body =====

ദുബായിൽ ഇനി ആ ടീച്ചറമ്മ ഇല്ല!!!33 വർഷം പഠിപ്പിച്ച അധ്യാപിക ഇനി ഓർമയിൽ; അധ്യാപിക അഞ്ജനയുടെ ഓർമയ്ക്ക് ഇനി ‘വലിയ ആദരം’

1000084615

ദുബായ്: ദുബായിലെ വിദ്യാഭ്യാസ മേഖലയിൽ 33 വർഷത്തോളം സേവനം ചെയ്ത ഇന്ത്യൻ പ്രവാസി അധ്യാപിക അഞ്ജന സനൽകുമാർ അന്തരിച്ചു. അഞ്ജനയുടെ സമർപ്പിത സേവനത്തിന് ആദരമായി അവരുടെ പേരിൽ മെമ്മോറിയൽ സ്കോളർഷിപ്പ് ആരംഭിക്കുമെന്ന് GEMS എജുക്കേഷൻ അറിയിച്ചു.

ദി വെസ്റ്റ്മിൻസ്റ്റർ സ്കൂളിലെ (TWS) അധ്യാപികയായിരുന്ന അഞ്ജന GEMS സമൂഹത്തിലെ ഏറെ പ്രിയപ്പെട്ട അംഗമായിരുന്നുവെന്ന് സ്ഥാപനം അനുസ്മരിച്ചു. GEMS എജുക്കേഷൻ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡിനോ വർകി GEMS സമൂഹത്തിന് അയച്ച കത്തിലൂടെയാണ് അഞ്ജനയുടെ മരണവിവരം അറിയിച്ചത്. മരണത്തിന്റെ തീയതി, കാരണം, സ്ഥലം എന്നിവ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

33 വർഷത്തോളം GEMS എജുക്കേഷനും വിദ്യാഭ്യാസ മേഖലയ്ക്കുമായി അഞ്ജന നൽകിയ സേവനത്തെ ഡിനോ വർകി പ്രത്യേകം അനുസ്മരിച്ചു. നിരവധി വിദ്യാർഥികളെ പഠിപ്പിക്കുകയും അവർക്ക് മാർഗനിർദേശവും പ്രചോദനവും നൽകുകയും ചെയ്ത അഞ്ജന സഹപ്രവർത്തകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ജനയുടെ സേവനത്തിന് ആദരമായി ‘അഞ്ജന സനൽകുമാർ മെമ്മോറിയൽ സ്കോളർഷിപ്പ്’ ദി വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ സ്ഥാപിക്കാനാണ് GEMS എജുക്കേഷന്റെ തീരുമാനം. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, അഞ്ജനയെ അറിയുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരോടും അവരുടെ ഓർമകൾ പങ്കുവെക്കാൻ ദി വെസ്റ്റ്മിൻസ്റ്റർ സ്കൂൾ അഭ്യർഥിച്ചു. ഒക്ടോബർ 8ന് നടക്കുന്ന അനുസ്മരണ ചടങ്ങ് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി വൈകിട്ട് 3 മണിക്ക് ഓൺലൈനായും സംപ്രേഷണം ചെയ്യും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy