body =====

അബുദബിയിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ വെടിയുണ്ട; വിമാനത്താവളത്തിൽ യുവാവ് കസ്റ്റഡിയിൽ;സംഭവിച്ചത്…..

1000084586

ഹൈദരാബാദ്: അബുദബിയിലേക്ക് യാത്ര ചെയ്യാനെത്തിയ യുവാവിന്റെ ലഗേജിൽ നിന്ന് ലൈവ് വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ യാത്ര തടഞ്ഞു. ആവശ്യമായ രേഖകളില്ലാതെ വെടിയുണ്ട കൈവശം വെച്ച സംഭവത്തിൽ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഒക്ടോബർ അഞ്ചിന് രാത്രി എട്ടോടെയാണ് സംഭവം. അബുദബിയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പുള്ള സുരക്ഷാ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന്റെ ബാഗിൽ നിന്ന് ലൈവ് റൗണ്ട് കണ്ടെത്തിയത്. വെടിയുണ്ട കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസോ മറ്റ് അനുബന്ധ രേഖകളോ ഹാജരാക്കാൻ യുവാവിന് കഴിഞ്ഞില്ല.

‘അമേരിക്കയിലെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ലഭിച്ചത്’

ചോദ്യം ചെയ്യലിൽ, 2025 മേയിൽ അമേരിക്കയിലെ ആഷ്ബേൺ സന്ദർശിച്ചപ്പോൾ അവിടെയുള്ള ഒരു ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഓർമയ്ക്കായി എടുത്ത വെടിയുണ്ടയാണിതെന്ന് യുവാവ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്.

വെടിയുണ്ട കണ്ടെത്തിയതോടെ വിമാനത്താവള അധികൃതർ ഇയാളുടെ ഇമിഗ്രേഷൻ നടപടികൾ റദ്ദാക്കി യാത്ര തടഞ്ഞു. തുടർന്ന് തുടർനിയമ നടപടികൾക്കായി യുവാവിനെയും പിടിച്ചെടുത്ത വെടിയുണ്ടയും വിമാനത്താവളത്തിലെ ആർജിഐഎ (RGIA) പൊലിസ് ഔട്ട്‌പോസ്റ്റിന് കൈമാറി.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy