body =====

Jewellery and Watches Exhibition : ഹിറ്റ് അടിച്ച് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്‌സിബിഷൻ ; 34,000ലേറെ സന്ദർശകർ എത്തി , അടുത്ത എക്‌സിബിഷൻ സീസൺ തീയതി പുറത്ത്

exbition

Jewellery and Watches Exhibition : ദോഹ: ആറു ദിവസം നീണ്ട ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്‌സിബിഷന്റെ (DJWE) 22-ാമത് എഡിഷന് സമാപനം. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടന്ന പ്രദർശനത്തിൽ 34,000ലേറെ സന്ദർശകരാണ് എത്തിയത്.

ഖത്തർ ടൂറിസത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 500 ബ്രാൻഡുകളെ പ്രതിനിധീകരിച്ച് 50ലേറെ എക്‌സിബിറ്റർമാർ പങ്കെടുത്തു. ഖത്തരി ഡിസൈനേഴ്‌സ് പവലിയൻ, തുർക്കിഷ് പവലിയൻ, ഇന്ത്യൻ പവലിയൻ എന്നിവ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളായി.

ആഭരണങ്ങളുടെയും വാച്ചുകളുടെയും പ്രദർശനത്തിന് പുറമെ വിവിധ വർക്ക്ഷോപ്പുകളും പാനൽ ചർച്ചകളും എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ചു. ആഭരണ മേഖലയിലെ പുതിയ ട്രെൻഡുകളും ഡിസൈനുകളും പരിചയപ്പെടുത്തുന്നതിനൊപ്പം സന്ദർശകർക്ക് വ്യത്യസ്ത അനുഭവങ്ങളും പരിപാടികൾ നൽകി.

ജീവകാരുണ്യ പ്രവർത്തനത്തിനും പിന്തുണ

എക്‌സിബിഷന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി എജ്യുക്കേഷൻ എബൗവ് ഓൾ (EAA) ഫൗണ്ടേഷനും ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ബ്രാൻഡായ ഡേവിഡ് വെബും തമ്മിൽ രണ്ട് വർഷത്തെ പങ്കാളിത്തത്തിനും തുടക്കമായി.

ഡേവിഡ് വെബിന്റെ പ്രശസ്തമായ നെയിൽ, ഓവൽ ലിങ്ക് ഡിസൈനുകൾ റോസ് ഗോൾഡിൽ പുനരാവിഷ്‌കരിച്ചുള്ള ലിമിറ്റഡ് എഡിഷൻ ആഭരണ ശേഖരമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഖത്തറിലെ അസ്തമയ സൂര്യന്റെയും മരുഭൂമിയുടെയും നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രത്യേക ആഭരണ ശേഖരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ ആഭരണങ്ങളുടെ വിൽപനയിൽ നിന്നുള്ള ലാഭം സ്‌കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള EAA ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.

2027ലെ എക്‌സിബിഷൻ തീയതിയും പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്‌സിബിഷന്റെ 23-ാമത് എഡിഷന്റെ തീയതിയും ഖത്തർ ടൂറിസവും വിസിറ്റ് ഖത്തറും പ്രഖ്യാപിച്ചു.

2027 ഏപ്രിൽ 26 മുതൽ മേയ് 1 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 23-ാമത് DJWE നടക്കും.

ഓടൻ റെഡിയാണോ ? എന്നാൽ ഒരു ഓട്ടമത്സരമാകാം , ലുസൈൽ 5K റേസ് ഒക്ടോബർ 10ന്; സമയക്രമം പ്രഖ്യാപിച്ചു

Qatar Greeshma Staff Editor — October 6, 2026·0 Comment

qatar 8888

Lusail 5K race Qatar : ദോഹ: ഖത്തറിലെ ലുസൈൽ ബൊളിവാർഡിൽ നടക്കുന്ന ‘ലുസൈൽ 5K’ ഓട്ടമത്സരത്തിന്റെ വിശദാംശങ്ങൾ ലുസൈൽ സിറ്റി പ്രഖ്യാപിച്ചു. ഒക്ടോബർ 10നാണ് മത്സരം നടക്കുന്നത്. എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആധുനിക നഗരത്തിന്റെ പ്രധാന ലാൻഡ്മാർക്കുകൾ ആസ്വദിച്ചുകൊണ്ട് ഓടാനുള്ള അവസരമാണ് ലുസൈൽ 5K ഒരുക്കുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കും ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കാം.

മത്സരത്തിന്റെ സമയക്രമം

  • റേസ് വില്ലേജ് ഉദ്ഘാടനം: വൈകിട്ട് 4:30
  • കുട്ടികളുടെ 1 കിലോമീറ്റർ ഓട്ടം: വൈകിട്ട് 6:00
  • 5 കിലോമീറ്റർ ഓട്ടം: വൈകിട്ട് 7:00
  • അവാർഡ് വിതരണവും സമ്മാനദാനവും: രാത്രി 8:30

കുട്ടികൾക്കായി പ്രത്യേകമായി 1 കിലോമീറ്റർ ഓട്ടവും മത്സരത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രധാന 5K റേസ് വൈകിട്ട് 7 മണിക്ക് ആരംഭിക്കും.

ഓട്ടത്തിനൊപ്പം ലുസൈൽ നഗരത്തിന്റെ മനോഹരമായ കാഴ്ചകളും ലാൻഡ്മാർക്കുകളും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. കൂടുതൽ പേർ പങ്കാളികളാകുന്നതോടെ ആരോഗ്യകരമായ ജീവിതശൈലിയും കായികപ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy