body =====

Flight Service Between Ras Al Khaimah and Kozhikode ഇനി എന്നും; റാസൽഖൈമ–കോഴിക്കോട് പ്രതിദിന വിമാന സർവീസ് പുനരാരംഭിക്കുന്നു

AirIndiaExpress e1791296053427

Flight Service Between Ras Al Khaimah and Kozhikode യുഎഇയിലെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ അറേബ്യയുടെ പ്രതിദിന നോൺ-സ്റ്റോപ്പ് വിമാന സർവീസ് ഒക്ടോബർ 16 മുതൽ പുനരാരംഭിക്കും. ഇതോടെ റാസൽഖൈമയ്ക്കും കേരളത്തിനുമിടയിലെ നേരിട്ടുള്ള വിമാന ബന്ധം വീണ്ടും ശക്തമാകും.

റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പ്രതിദിന സർവീസ് പുനരാരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ ഗ്രൂപ്പ് സിഇഒ ആദിൽ അൽ അലി പറഞ്ഞു. യുഎഇയ്ക്കും ഇന്ത്യയ്ക്കുമിടയിലെ യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് സർവീസ് പുനരാരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ റാസൽഖൈമയിൽ നിന്ന് കെയ്റോ, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങിയ നഗരങ്ങളിലേക്ക് എയർ അറേബ്യ നോൺ-സ്റ്റോപ്പ് സർവീസുകൾ നടത്തുന്നുണ്ട്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോട് കൂടി ഈ ശൃംഖലയിൽ ഉൾപ്പെടും.

കോഴിക്കോട്–റാസൽഖൈമ നേരിട്ടുള്ള വിമാന ടിക്കറ്റുകൾ എയർ അറേബ്യയുടെ വെബ്സൈറ്റ്, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി ബുക്ക് ചെയ്യാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy