body =====

Kuwait Police Seize 48 Bottles of Liquor കുവൈത്തിൽ മരുഭൂമിയിൽ മണ്ണിനടിയിൽ ഒളിപ്പിച്ച 48 മദ്യക്കുപ്പികൾ പിടികൂടി

arrest 1

Kuwait Police Seize 48 Bottles of Liquor കുവൈത്തിലെ മിനാ അബ്ദുല്ല മരുഭൂമിയിൽ മണ്ണിനടിയിൽ ഒളിപ്പിച്ച നിലയിൽ 48 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരു ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. മിനാ അബ്ദുല്ല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മരുഭൂമിയിൽ നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ പ്രവാസിയെ കണ്ടത്. പൊലീസിനെ കണ്ടതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, വിൽപ്പനയ്ക്കായി പ്രാദേശിക മദ്യക്കുപ്പികൾ മണ്ണിനടിയിൽ കുഴിച്ചിടുകയും ആവശ്യാനുസരണം പുറത്തെടുത്ത് ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്തതായി ഇയാൾ സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇയാളുടെ കൈവശം വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന വലിയൊരു തുകയും കണ്ടെത്തി.

തുടർന്ന് പ്രതി മദ്യം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. ഇവിടെനിന്നാണ് 48 കുപ്പികൾ കണ്ടെത്തിയത്. പ്രതിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy