body =====

Kuwait Plans New Power and Water Projects കുവൈത്തിൽ വൈദ്യുതി-ജല ശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതികൾ

kuwait electric e1791187261105

Kuwait Plans New Power and Water Projects കുവൈത്ത് സിറ്റി: വൈദ്യുതി-ജല ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി കുവൈത്ത് പുതിയ പദ്ധതികൾ ഒരുങ്ങുന്നു. 3,400 മെഗാവാട്ട് സംയുക്ത വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള മൂന്ന് വൈദ്യുതി-ജല പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. പദ്ധതികളുടെ ടെൻഡറുകൾ പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ പാദത്തിൽ കരാറുകളിൽ ഒപ്പുവെക്കാനാകുമെന്നാണ് പ്രതീക്ഷ.

മൂന്ന് പദ്ധതികളിലായി 3,400 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പ്രതിദിനം 33 ദശലക്ഷം ഇംപീരിയൽ ഗാലൻ വെള്ളവും ഉൽപ്പാദിപ്പിക്കും.

ഷഗായ റിന്യൂവബിൾ എനർജി പദ്ധതിയും ഖൈറാൻ വൈദ്യുതി-ജല പദ്ധതിയും ഇതിൽ പ്രധാനപ്പെട്ടവയാണ്. ഷഗായ പദ്ധതികളിൽ സോളാർ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും വൈദ്യുതി ഉൽപ്പാദിപ്പിക്കുക. ഖൈറാൻ പദ്ധതിയിൽ 1,800 മെഗാവാട്ട് വൈദ്യുതിയും പ്രതിദിനം 33 ദശലക്ഷം ഗാലൻ വെള്ളവും ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് അതോറിറ്റിയും കുവൈത്ത് വൈദ്യുതി മന്ത്രാലയവും ചേർന്നാണ് ടെൻഡറുകൾ പരിശോധിക്കുന്നത്. പദ്ധതികൾ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ വൈദ്യുതി-ജല ഉൽപ്പാദന ശേഷി വർധിക്കുകയും വിതരണ മേഖലയിലെ സമ്മർദം കുറയ്ക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy