
Kuwait Cancels 631 Residential Addresses കുവൈത്ത് സിറ്റി: കുവൈത്തിൽ 631 പേരുടെ രജിസ്റ്റർ ചെയ്ത താമസ വിലാസങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) റദ്ദാക്കി. വീടുടമകളുടെ അപേക്ഷയെത്തുടർന്നോ ബന്ധപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നോ ആണ് വിലാസങ്ങൾ റദ്ദാക്കിയത്.
വിലാസം റദ്ദാക്കിയവർ 30 ദിവസത്തിനകം പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. PACI ഓഫീസിൽ നേരിട്ടെത്തിയോ Sahel ആപ്പ് വഴിയോ ആവശ്യമായ രേഖകൾ സമർപ്പിച്ച് വിലാസം പുതുക്കാം. നിശ്ചിത സമയത്തിനുള്ളിൽ വിലാസം പുതുക്കാത്തവർക്ക് Law No. 32 of 1982-ലെ Article 33 പ്രകാരം പരമാവധി KD 100 വരെ പിഴ ചുമത്തുമെന്ന് PACI മുന്നറിയിപ്പ് നൽകി.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Fake Rental Agreements in Kuwait കുവൈത്തിൽ വ്യാജ വാടകക്കരാർ; പ്രവാസി പിടിയിൽ
Kuwait Drisya Staff Editor — October 4, 2026·0 Comment

Fake Rental Agreements in Kuwait കുവൈത്ത്: പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്യുന്നതിനായി പ്രവാസികൾക്ക് വ്യാജ വാടകക്കരാറുകൾ തയ്യാറാക്കി വിൽപ്പന നടത്തിയ കേസിൽ ഒരാളെ കുവൈത്ത് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഫർവാനിയ കേന്ദ്രീകരിച്ചാണ് ഇയാൾ വ്യാജ കരാറുകൾ തയ്യാറാക്കിയിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി വ്യാജ വാടകക്കരാറുകൾ കണ്ടെത്തി.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് അംഗങ്ങളെയും അറസ്റ്റ് ചെയ്തു. പ്രവാസികൾക്ക് പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്യുന്നതിനായി പണം വാങ്ങിയാണ് സംഘം വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിരുന്നത്.
സംഭവത്തിൽ വ്യാജരേഖ ചമച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. നിയമനടപടികൾ തുടരുകയാണ്.