body =====

Qatar Successfully Performs Jaw Reconstruction Surgery ഖത്തറിൽ 3D സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ താടിയെല്ല് പുനർനിർമാണ ശസ്ത്രക്രിയ വിജയകരം

surgery 2 scaled e1790772719731

Qatar Successfully Performs Jaw Reconstruction Surgery ദോഹ: ത്രിമാന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഖത്തറിൽ ആദ്യമായി സബ്‌പെരിയോസ്റ്റിയൽ ഇംപ്ലാന്റും താടിയെല്ല് പുനർനിർമാണ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). വിർച്വൽ പ്ലാനിങ്, 3D സിമുലേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നൂതന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലെ കൃത്യത വർധിപ്പിക്കുന്നതിനും രോഗികളുടെ ചികിത്സാഫലം മെച്ചപ്പെടുത്തുന്നതിനുമുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ HMC കൈവരിച്ച പ്രധാന നേട്ടമാണിതെന്ന് അധികൃതർ അറിയിച്ചു.

അൽ വക്ര ഹോസ്പിറ്റലിലെ ഡെന്റിസ്ട്രി വിഭാഗവും HMCയുടെ ഓറൽ ആൻഡ് ക്രാനിയോമാക്സിലോഫേഷ്യൽ സർജറി വിഭാഗവും സഹകരിച്ചാണ് ഈ നൂതന ചികിത്സാ സേവനം ആരംഭിച്ചത്. പരമ്പരാഗത ഡെന്റൽ ഇംപ്ലാന്റുകൾക്ക് അനുയോജ്യരല്ലാത്ത രോഗികൾക്ക് പുതിയ ചികിത്സാരീതി പ്രയോജനപ്പെടും. നേരത്തെ ചികിത്സയ്ക്ക് അർഹരല്ലെന്ന് കരുതപ്പെട്ടിരുന്ന ചില രോഗികൾക്കും വായയുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്താനുള്ള അവസരം ഇതിലൂടെ ലഭിക്കും.

HMCയിലെ ഓറൽ ആൻഡ് ക്രാനിയോമാക്സിലോഫേഷ്യൽ സർജറി വിഭാഗം ചെയർമാനും സീനിയർ കൺസൾട്ടന്റുമായ ഡോ. ഖാലിദ് അബ്ദുൽ ഗലീൽ നേതൃത്വം നൽകിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അറുപതുകളിലുള്ള ഒരു വനിതാ രോഗിയിലാണ് ചികിത്സ നടത്തിയത്. താഴത്തെ താടിയിലെ മുഴുവൻ പല്ലുകളും നഷ്ടപ്പെട്ടതിനൊപ്പം താടിയെല്ലിലെ അസ്ഥിക്ഷയവും രോഗിക്ക് ഉണ്ടായിരുന്നു. HMCയുടെ സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിലാണ് ശസ്ത്രക്രിയ നടന്നത്.

3D സാങ്കേതികവിദ്യയിൽ കൃത്യമായ ശസ്ത്രക്രിയാ ആസൂത്രണം

ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ താടിയെല്ലിന്റെ കൃത്യമായ ഡിജിറ്റൽ മാതൃക തയാറാക്കാൻ 3D ഇമേജിങ്ങും വിർച്വൽ സർജിക്കൽ പ്ലാനിങ്ങും ഉപയോഗിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രോഗിയുടെ ശരീരഘടനയ്ക്ക് അനുയോജ്യമായ പ്രത്യേക ശസ്ത്രക്രിയാ ഘടകങ്ങൾ രൂപകൽപ്പന ചെയ്യാനും ശസ്ത്രക്രിയയുടെ ഓരോ ഘട്ടവും കൃത്യമായി ആസൂത്രണം ചെയ്യാനും സാധിച്ചു.

ശസ്ത്രക്രിയാ സമയം കുറയ്ക്കുന്നതിനും താടിയെല്ലിന്റെ പുനർനിർമാണത്തിലെ കൃത്യത വർധിപ്പിക്കുന്നതിനും ചവയ്ക്കൽ, സംസാരിക്കൽ, സാധാരണ ശ്വസനം തുടങ്ങിയ പ്രധാന പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് HMC വ്യക്തമാക്കി. രോഗിയുടെ സ്വാഭാവിക മുഖഭാവം നിലനിർത്തുന്നതിനും ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിനും ചികിത്സ സഹായകരമാണ്.

ശസ്ത്രക്രിയയ്ക്ക് മുമ്പ് 3D പ്രിന്റ് ചെയ്ത മോഡലുകൾ ഉപയോഗിച്ച് നടപടിക്രമം ആസൂത്രണം ചെയ്തതിലൂടെ പുനർനിർമിക്കുന്ന ഘടകങ്ങൾ രോഗിയുടെ ശരീരഘടനയുമായി കൃത്യമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കഴിഞ്ഞതായി ഡോ. അബ്ദുൽ ഗലീൽ പറഞ്ഞു.

വ്യക്തിഗത ചികിത്സാ പരിഹാരം

3D പ്ലാനിങ്ങും പ്രിന്റിങ് സാങ്കേതികവിദ്യയും ഓറൽ, മാക്സിലോഫേഷ്യൽ സർജറി രംഗത്തെ വലിയ മുന്നേറ്റമാണെന്നും ഖത്തറിൽ ആദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് വ്യക്തിഗത ചികിത്സാ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യാനും ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ സുരക്ഷയും കൃത്യതയും വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും.

ശസ്ത്രക്രിയയിലെ കൃത്യത മെച്ചപ്പെടുത്തുന്നതിനൊപ്പം സങ്കീർണതകളുടെ സാധ്യത കുറയ്ക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും സാങ്കേതികവിദ്യ സഹായിക്കുമെന്ന് HMC അറിയിച്ചു. ഇതുവഴി രോഗികൾക്ക് ദൈനംദിന ജീവിതത്തിലേക്കും സാമൂഹിക, തൊഴിൽ മേഖലകളിലേക്കും വേഗത്തിൽ മടങ്ങിയെത്താൻ സാധിക്കും.

മെഡിക്കൽ ഗ്രേഡ് ടൈറ്റാനിയം ഉപയോഗിച്ചു

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ താഴത്തെ താടിയെല്ല് ഉയർന്ന ശുദ്ധിയുള്ള മെഡിക്കൽ ഗ്രേഡ് ടൈറ്റാനിയം ഉപയോഗിച്ചാണ് പുനർനിർമിച്ചത്. രോഗിയുടെ ശരീരത്തിൽ ദീർഘകാലം നിലനിൽക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഈ ഇംപ്ലാന്റ്. പുനർനിർമിച്ച താടിയെല്ലിൽ താൽക്കാലിക കൃത്രിമ പല്ലുകളും ഘടിപ്പിച്ചു.

രോഗിയുടെ ആരോഗ്യനില സ്ഥിരത കൈവരിച്ചതിന് ശേഷം ഡെന്റൽ സർജൻ സ്ഥിരമായ പല്ലുകൾ സ്ഥാപിക്കും. പുതിയ ശസ്ത്രക്രിയയിലൂടെ പല കേസുകളിലും ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ പ്രവർത്തനക്ഷമമായ പല്ലുകൾ നൽകാൻ കഴിയുന്നതാണ് പ്രത്യേകത.

എങ്ങനെ ചികിത്സ ലഭിക്കും?

ഈ ചികിത്സയ്ക്ക് അർഹരായ രോഗികൾക്ക് പ്രോസ്റ്റോഡോണ്ടിക്സ് വിഭാഗത്തിലേക്ക് റഫറൽ ലഭിച്ചതിന് ശേഷം ചികിത്സ തേടാം. തുടർന്ന് ഓറൽ ആൻഡ് ക്രാനിയോമാക്സിലോഫേഷ്യൽ സർജറി, പ്രോസ്റ്റോഡോണ്ടിക്സ് വിഭാഗങ്ങളിലെ വിദഗ്ധർ ഉൾപ്പെടുന്ന മൾട്ടി ഡിസിപ്ലിനറി സംഘം രോഗിയെ പരിശോധിച്ച് അനുയോജ്യമായ ചികിത്സാ പദ്ധതി തീരുമാനിക്കും.

രോഗിയുടെ പ്രാഥമിക പരിശോധന മുതൽ ചികിത്സ പൂർത്തിയാക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ ഏകോപിപ്പിക്കുന്ന രീതിയിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്താനുള്ള HMCയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ചികിത്സാ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

QatarEnergy Announces Fuel Prices ഖത്തറിൽ ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില കൂടിയോ കുറഞ്ഞോ ?

Qatar Greeshma Staff Editor — September 30, 2026·0 Comment

QATAR NEWWW

QatarEnergy Announces Fuel Prices ദോഹ: 2026 ഒക്ടോബർ മാസത്തേക്കുള്ള ഇന്ധനനിരക്കുകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ പ്രകാരം പ്രീമിയം പെട്രോളിന് വില കുറഞ്ഞപ്പോൾ, ഡീസൽ, സൂപ്പർ പെട്രോൾ എന്നിവയുടെ വില മാറ്റമില്ലാതെ തുടരും.

ഒക്ടോബർ മാസത്തെ പുതിയ നിരക്കുകൾ (ലിറ്ററിന് റിയാലിൽ):

  • 91 ഒക്ടേൻ (പ്രീമിയം ഗ്യാസോലിൻ): 1.95 റിയാൽ (വില കുറഞ്ഞു)
  • 95 ഒക്ടേൻ (സൂപ്പർ ഗ്യാസോലിൻ): 2.10 റിയാൽ (മാറ്റമില്ല)
  • ഡീസൽ: 2.05 റിയാൽ (മാറ്റമില്ല)

ഗൾഫ് മേഖലയിലെ മറ്റ് ചില രാജ്യങ്ങളിൽ ഇന്ധനവിലയിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഖത്തറിൽ പ്രീമിയം പെട്രോൾ കുറഞ്ഞ നിരക്കിലും മറ്റു ഇന്ധനങ്ങൾ മാറ്റമില്ലാതെയും ലഭ്യമാകുന്നത് എന്നത് ശ്രദ്ധേയമാണ്.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy