body =====

No Family Limit on Disability Grant Recipients in Kuwait 10,000 കുവൈത്തി ദിനാർ ​ഗ്രാന്റ്; കുടുംബത്തിൽ ഭിന്നശേഷിയുള്ള എത്ര പേർക്ക് വേണമെങ്കിലും ലഭിക്കും, കോടതിയുടെ പുതിയ വിധി ഇങ്ങനെ

disabled

No Family Limit on Disability Grant Recipients in Kuwait കുവൈത്ത് സിറ്റി: ഒരേ കുടുംബത്തിൽ ഭിന്നശേഷിയുള്ള എത്ര പേർക്ക് വേണമെങ്കിലും 10,000 കുവൈത്തി ദിനാർ വീതമുള്ള ഭവന ഗ്രാന്റിന് അർഹതയുണ്ടെന്ന് കുവൈത്ത് കോടതി ഓഫ് കാസേഷൻ വ്യക്തമാക്കി. ഒരു കുടുംബത്തിൽ നേരത്തെ മറ്റ് അംഗങ്ങൾക്ക് ഗ്രാന്റ് ലഭിച്ചിട്ടുണ്ടെന്ന കാരണത്താൽ പുതിയ അപേക്ഷ നിരസിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കുവൈത്ത് ക്രെഡിറ്റ് ബാങ്ക് 10,000 ദിനാർ ഗ്രാന്റ് അനുവദിക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ കേസിലാണ് കോടതിയുടെ നിർണായക വിധി. അതേ താമസസ്ഥലത്ത് നേരത്തെ തന്നെ മറ്റ് ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങൾക്ക് ഗ്രാന്റ് അനുവദിച്ചിട്ടുണ്ടെന്നായിരുന്നു ബാങ്കിന്റെ നിലപാട്.

എന്നാൽ 2010ലെ ഭിന്നശേഷി നിയമത്തിൽ ഒരേ കുടുംബത്തിലോ ഒരേ വീടിലോ ഗ്രാന്റിന് അർഹരാകുന്നവരുടെ എണ്ണത്തിന് പരമാവധി പരിധി നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെ പരമാവധി രണ്ട് മക്കൾക്ക് മാത്രമായി ഗ്രാന്റ് പരിമിതപ്പെടുത്തിയിരുന്ന വ്യവസ്ഥ പിന്നീട് റദ്ദാക്കിയതായും കോടതി വ്യക്തമാക്കി. അതിനാൽ നിയമപരമായ അടിസ്ഥാനമില്ലാതെ പഴയ നിയന്ത്രണം തുടരാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

നിയമപ്രകാരം ആവശ്യമായ യോഗ്യതകൾ പാലിക്കുന്ന മിതമായതോ ഗുരുതരമായതോ ആയ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഭവന വായ്പയ്ക്ക് പുറമെ 10,000 ദിനാർ ഗ്രാന്റിനും ലഘുവായ ഭിന്നശേഷിയുള്ളവർക്ക് 5,000 ദിനാർ ഗ്രാന്റിനും അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ഗ്രാന്റ് ലഭിച്ചിട്ടുണ്ടെങ്കിലും പുതിയ അപേക്ഷകനും 10,000 ദിനാർ ഗ്രാന്റ് അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങളുടെ എണ്ണത്തിന്റെ പേരിൽ ആനുകൂല്യം പരിമിതപ്പെടുത്താൻ നിലവിലെ നിയമത്തിൽ വ്യവസ്ഥയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

Kuwait wheel clamp removal കുവൈത്തിൽ ട്രാഫിക് പിഴ അടച്ചാൽ വീൽ ക്ലാമ്പ് നീക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

Kuwait Greeshma Staff Editor — September 30, 2026·0 Comment

car 1

Kuwait wheel clamp removal കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടച്ചതിനുശേഷം വാഹനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വീൽ ക്ലാമ്പ് (വീൽ ലോക്ക്) നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിശദീകരിച്ചു.

വാഹന ഉടമകൾക്ക് സഹേൽ ആപ്പ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ്, അല്ലെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓഫീസ് വഴി അംഗീകൃത നടപടിക്രമങ്ങൾ പൂർത്തിയാക്കി പിഴ അടയ്ക്കാം.

പിഴ അടച്ചശേഷം ലഭിക്കുന്ന രസീത് വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ വ്യക്തമായി കാണുന്ന രീതിയിൽ പതിക്കണം. തുടർന്ന് വീൽ ക്ലാമ്പ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾക്കായി 99324092 എന്ന വാട്സ്ആപ്പ് നമ്പറിൽ ട്രാഫിക് ഡയറക്ടറേറ്റുമായി ബന്ധപ്പെടണം.

വീൽ ക്ലാമ്പ് കേടായാൽ 112ൽ വിളിക്കണം

വാഹനം അപകടത്തിൽപ്പെടുകയോ വീൽ ക്ലാമ്പിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വാഹനമോടിക്കുന്നവർ ഉടൻ 112 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ട്രാഫിക് പട്രോളിങ് സംഘം സ്ഥലത്തെത്തുന്നതുവരെ കാത്തിരിക്കണം. വീൽ ക്ലാമ്പ് സ്വയം നീക്കം ചെയ്യാനോ വാഹനത്തിൽ നിന്ന് അഴിച്ചുമാറ്റാനോ ശ്രമിക്കരുത്.

വീൽ ക്ലാമ്പ് തകർക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഗതാഗത നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനമോടിക്കുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നത് സഹായിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

© 2026 Pravasi News Daily - WordPress Theme by WPEnjoy