
ദുബൈ: യുഎഇ വിമാനത്താവളങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 46 ഓളം സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി റിപ്പോർട്ട്. ഞായറാഴ്ച കാറ്റാനിയയിൽ നിന്നുള്ള ഫ്ലൈദുബൈ (FZ 1502), ക്രൈസ്റ്റ്ചർച്ചിൽ നിന്നുള്ള എമിറേറ്റ്സ് (EK 413), കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് (IX), മുംബൈയിൽ നിന്നുള്ള സ്പൈസ്ജെറ്റ് (SG 5060) എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ, വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് ശനിയാഴ്ച റഷ്യയിലെ സോച്ചിയിൽ നിന്നുള്ള ഇത്തിഹാദ് എയർവേയ്സ് (EY 858) വിമാനം 18 മണിക്കൂറിലധികം വൈകി.
അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള എമിറേറ്റ്സ് വിമാനങ്ങളും, ഡൽഹിയിൽ നിന്നുള്ള എത്തിഹാദ്, സ്പൈസ് ജെറ്റ് വിമാനങ്ങളും വൈകി. ധാക്ക, കാഠ്മണ്ഡു, കാബൂൾ, ഫൈസലാബാദ്, ചിറ്റഗോങ്, കൊളംബോ എന്നിവിടങ്ങളിൽ നിന്നുള്ള ഫ്ലൈദുബൈ സർവീസുകളെയും സമയമാറ്റം ബാധിച്ചു.
മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, മിൻസ്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനങ്ങൾ 1 മുതൽ 3 മണിക്കൂർ വരെ വൈകി. അസ്താന, അൽമാറ്റി, അഷ്ഗാബത്ത്, താഷ്കന്റ് എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളും വൈകിയാണ് എത്തിച്ചേർന്നത്.
മനിലയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം (EK 337) 6 മണിക്കൂറിലധികവും, സിഡ്നിയിൽ നിന്നുള്ള EK 415 ഒരു മണിക്കൂറിലധികവും വൈകി. കൂടാതെ നെയ്റോബി, ടിബിലിസി, ബാക്കു, റിയാദ്, ഇസ്താംബൂൾ, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലും കാലതാമസമുണ്ടായി.
സർവീസുകളിൽ കാലതാമസവും റദ്ദാക്കലുകളും നേരിട്ടെങ്കിലും യുഎഇ എയർലൈനുകൾ നിലവിൽ പൂർണ്ണ ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്നും, വർഷാവസാനത്തോടെ പ്രവർത്തന ശേഷി കൂടുതൽ ശക്തമാകുമെന്നും എയർലൈൻ മേധാവികൾ വ്യക്തമാക്കി
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’; ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ച് യുഎഇയിലെ മലയാളി സംരംഭകൻ
UAE September 26, 2026

ദുബായ്: ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി സംരംഭകൻ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ ‘വേൾഡ് സ്റ്റാർ മാൻപവറിലെ മാനേജിംഗ് ഡയറക്ടറായ നിഷാദ് ഹുസൈൻ ആണ് ജീവനക്കാർക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷാദ് ഹുസൈന്റെ ഭാര്യ ഹസീന നിഷാദാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
മേശപ്പുറത്ത് സമ്മാനപ്പൊതികൾ നിരത്തി വച്ചശേഷം ജീവനക്കാർക്ക് ഓരോന്നായി അവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് വീഡിയോയിലുള്ളത്. സമ്മാനപ്പൊതികളിൽ ചിലത് ഐഫോണായിരുന്നെങ്കിൽ മറ്റുചിലതിൽ ചോക്ലേറ്റ് ബാറുകൾ ആയിരുന്നു. ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് പിന്നീട് മറ്റൊരു ജീവനക്കാരൻ ഐഫോണുകൾ സമ്മാനിച്ചതോടെ സമ്മാനവിതരണം കൂടുതൽ സന്തോഷകരമായി.
ജീവനക്കാരുടെ കഠിനാധ്വാനത്തെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചാണ് നിഷാദ് സമ്മാനങ്ങൾ നൽകിയതെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയത്. ജീവനക്കാരുടെ കൂട്ടായ ശക്തിയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും കഴിവിൽ വിശ്വാസമർപ്പിക്കണമെന്നും വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സഹപ്രവർത്തകരെ പിന്തുണച്ച് മുന്നോട്ട് പോകണമെന്നും നിഷാദ് ജീവനക്കാരോട് പറയുന്നു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് സ്ഥാപനത്തെ ഉയരത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
APPLY NOW FOR THE LATEST VACANCIES
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ജീവനക്കാരോട് മാനേജ്മെന്റ് കാണിക്കുന്ന പരിഗണനയെ അഭിനന്ദിച്ചായിരുന്നു പലരുടെയും പ്രതികരണം. ‘ജോലി ഒഴിവുണ്ടോ? ഈ കമ്പനിയിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്റെ ബോസ് ഇത് എ.ഐ. ആണെന്നാണ് പറയുന്നത്’ മറ്റൊരാൾ കുറിച്ചു. ഐഫോൺ ലഭിച്ചതുകൊണ്ടുമാത്രമല്ല, മാനേജ്മെന്റ് ജീവനക്കാരോട് കാണിക്കുന്ന സമീപനമാണ് ഇവരെ ഭാഗ്യവാന്മാരാക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ചുള്ള ഇത്തരം സമീപനം മാതൃകാപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.