body =====

ആ വഴി പോവേണ്ട സമയമെടുക്കും!! രൂക്ഷമായ ഗതാഗതക്കുരുക്ക്: യുഎഇയിലെ പ്രധാന പാതകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു;ബദൽ മാർഗ്ഗം ഉപയോഗിക്കാൻ മുന്നറിയിപ്പ്

traffic 2

രാവിലെ പീക്ക് അവറിൽ ദുബായിലെയും ഷാർജയിലെയും പ്രധാന പാതകളിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഷെയ്ഖ് സായിദ് റോഡ്, ഇ11, ഇ311 തുടങ്ങിയ പ്രധാന എക്സ്പ്രസ് വേകളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പാതകളിൽ കാര്യമായ യാത്രാതടസ്സമുണ്ടായി. അൽ ഗർഹൂദ് റോഡ്, എമിറേറ്റ്സ് ഗ്രൂപ്പ് ആസ്ഥാനം എന്നിവയ്ക്ക് സമീപം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. റാഷിദിയ്യ, സിറ്റി സെന്റർ മിർദിഫ്, എത്തിഹാദ് മാൾ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളിലും റാസ് അൽ ഖോർ വ്യവസായ മേഖല, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിലും ഗതാഗതം മന്ദഗതിയിലാണ്. അൽ വർഖ, അൽ മിസ്ഹർ, നദ്ദ് അൽ ഷെബ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും ഏറെ സമയം റോഡിൽ കാത്തുകിടക്കേണ്ടി വന്നു.

ഷെയ്ഖ് സായിദ് റോഡിൽ അൽ ബർഷ ഫസ്റ്റ് പരിസരത്തും ജുമൈറ വില്ലേജ് സർക്കിൾ (ജെവിസി), ദുബായ് സ്പോർട്സ് സിറ്റി, അറേബ്യൻ റാഞ്ചസ്, അൽ ഫുർജാൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഇ11, ഇ311 പാതകളിലും സമാനമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഷാർജയിൽ അൽ ഇത്തിഹാദ് സ്ട്രീറ്റ്, അൽ വഹ്ദ സ്ട്രീറ്റ് എന്നിവടങ്ങളിൽ കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നിര നീണ്ടത്. സഹാറ സെന്റർ, അൽ നഹ്ദ, അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 2, 3, 6, 10, 15, 17 എന്നിവടങ്ങളിലും യൂണിവേഴ്സിറ്റി ഓഫ് ഷാർജ, മുവൈല കൊമേഴ്സ്യൽ, സിറ്റി സെന്റർ അൽ സാഹിയ, സഫാരി മാൾ ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കോർണിഷിലെ അൽ മംസാർ ബീച്ച് പാർക്കിനെയും അൽ ഖാനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ തിരക്ക് ദേര, അബു ഹൈൽ ഭാഗങ്ങളിലേക്കും ബാധിച്ചിട്ടുണ്ട്.

യാത്രക്കാർ ആവശ്യത്തിന് അധിക സമയം മുൻകൂട്ടി കണ്ട് യാത്ര തിരിക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളിൽ നൽകുന്ന വേഗപരിധി നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’; ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ച് യുഎഇയിലെ മലയാളി സംരംഭകൻ

UAE September 26, 2026

1000062935

ദുബായ്: ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി സംരംഭകൻ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ ‘വേൾഡ് സ്റ്റാർ മാൻപവറിലെ മാനേജിംഗ് ഡയറക്ടറായ നിഷാദ് ഹുസൈൻ ആണ് ജീവനക്കാർക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷാദ് ഹുസൈന്റെ ഭാര്യ ഹസീന നിഷാദാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
മേശപ്പുറത്ത് സമ്മാനപ്പൊതികൾ നിരത്തി വച്ചശേഷം ജീവനക്കാർക്ക് ഓരോന്നായി അവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് വീഡിയോയിലുള്ളത്. സമ്മാനപ്പൊതികളിൽ ചിലത് ഐഫോണായിരുന്നെങ്കിൽ മറ്റുചിലതിൽ ചോക്ലേറ്റ് ബാറുകൾ ആയിരുന്നു. ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് പിന്നീട് മറ്റൊരു ജീവനക്കാരൻ ഐഫോണുകൾ സമ്മാനിച്ചതോടെ സമ്മാനവിതരണം കൂടുതൽ സന്തോഷകരമായി.

ജീവനക്കാരുടെ കഠിനാധ്വാനത്തെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചാണ് നിഷാദ് സമ്മാനങ്ങൾ നൽകിയതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയത്. ജീവനക്കാരുടെ കൂട്ടായ ശക്തിയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും കഴിവിൽ വിശ്വാസമർപ്പിക്കണമെന്നും വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സഹപ്രവർത്തകരെ പിന്തുണച്ച് മുന്നോട്ട് പോകണമെന്നും നിഷാദ് ജീവനക്കാരോട് പറയുന്നു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് സ്ഥാപനത്തെ ഉയരത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ജീവനക്കാരോട് മാനേജ്‌മെന്റ് കാണിക്കുന്ന പരിഗണനയെ അഭിനന്ദിച്ചായിരുന്നു പലരുടെയും പ്രതികരണം. ‘ജോലി ഒഴിവുണ്ടോ? ഈ കമ്പനിയിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്റെ ബോസ് ഇത് എ.ഐ. ആണെന്നാണ് പറയുന്നത്’ മറ്റൊരാൾ കുറിച്ചു. ഐഫോൺ ലഭിച്ചതുകൊണ്ടുമാത്രമല്ല, മാനേജ്‌മെന്റ് ജീവനക്കാരോട് കാണിക്കുന്ന സമീപനമാണ് ഇവരെ ഭാഗ്യവാന്മാരാക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ചുള്ള ഇത്തരം സമീപനം മാതൃകാപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy