body =====

രണ്ടാഴ്ച മുന്നേ അമ്മയുടെ മരണം; വേർപാടിന്റെ വേദന മാറും മുൻപേ മകനും യാത്രയായി; വിദേശത്ത് നിന്നെത്തിയ പ്രവാസിക്ക് ദാരുണാന്ത്യം;കണ്ണീരോടെ പ്രവാസ ലോകം…

1000066436

Pravasi Youth dies IN kerala; അമ്മയുടെ മരണത്തെത്തുടർന്ന് വിദേശത്തുനിന്നെത്തിയ യുവാവ് വാഹനാപകടത്തിൽ ദാരുണാന്ത്യം. മാനന്തവാടി എൽഎഫ് യുപി സ്‌കൂളിന് സമീപമുണ്ടായ അപകടത്തിൽ കമ്മന കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിന്റെയും പരേതയായ മേരി ജോണിന്റെയും മകൻ ദീപു ജോൺ (35) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ദീപുവിന്റെ അമ്മ മേരി മരണപ്പെട്ടത്. ഈ വിവരം അറിഞ്ഞ് വിദേശത്തുനിന്നും നാട്ടിലെത്തിയതായിരുന്നു ദീപു. ഇതിനിടയിലാണ് കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി ഈ ദുരന്തമുണ്ടായത്. ദീപു സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ഓട്ടോറിക്ഷയിൽ തട്ടിയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട് റോഡിലേക്ക് തെറിച്ചുവീണ ദീപു അതുവഴിവന്ന റിക്കവറി വാനിനടിയിൽപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ദീപു മരണപ്പെട്ടു. അമ്മയുടെ വിയോഗത്തിന്റെ വേദന മാറുംമുമ്പേ മകനും മരിച്ചതിന്റെ ഞെട്ടലിലാണ് നാടും ബന്ധുക്കളും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’; ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ച് യുഎഇയിലെ മലയാളി സംരംഭകൻ

UAE September 26, 2026

1000062935

ദുബായ്: ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി സംരംഭകൻ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ ‘വേൾഡ് സ്റ്റാർ മാൻപവറിലെ മാനേജിംഗ് ഡയറക്ടറായ നിഷാദ് ഹുസൈൻ ആണ് ജീവനക്കാർക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷാദ് ഹുസൈന്റെ ഭാര്യ ഹസീന നിഷാദാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
മേശപ്പുറത്ത് സമ്മാനപ്പൊതികൾ നിരത്തി വച്ചശേഷം ജീവനക്കാർക്ക് ഓരോന്നായി അവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് വീഡിയോയിലുള്ളത്. സമ്മാനപ്പൊതികളിൽ ചിലത് ഐഫോണായിരുന്നെങ്കിൽ മറ്റുചിലതിൽ ചോക്ലേറ്റ് ബാറുകൾ ആയിരുന്നു. ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് പിന്നീട് മറ്റൊരു ജീവനക്കാരൻ ഐഫോണുകൾ സമ്മാനിച്ചതോടെ സമ്മാനവിതരണം കൂടുതൽ സന്തോഷകരമായി.

ജീവനക്കാരുടെ കഠിനാധ്വാനത്തെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചാണ് നിഷാദ് സമ്മാനങ്ങൾ നൽകിയതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയത്. ജീവനക്കാരുടെ കൂട്ടായ ശക്തിയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും കഴിവിൽ വിശ്വാസമർപ്പിക്കണമെന്നും വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സഹപ്രവർത്തകരെ പിന്തുണച്ച് മുന്നോട്ട് പോകണമെന്നും നിഷാദ് ജീവനക്കാരോട് പറയുന്നു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് സ്ഥാപനത്തെ ഉയരത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ജീവനക്കാരോട് മാനേജ്‌മെന്റ് കാണിക്കുന്ന പരിഗണനയെ അഭിനന്ദിച്ചായിരുന്നു പലരുടെയും പ്രതികരണം. ‘ജോലി ഒഴിവുണ്ടോ? ഈ കമ്പനിയിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്റെ ബോസ് ഇത് എ.ഐ. ആണെന്നാണ് പറയുന്നത്’ മറ്റൊരാൾ കുറിച്ചു. ഐഫോൺ ലഭിച്ചതുകൊണ്ടുമാത്രമല്ല, മാനേജ്‌മെന്റ് ജീവനക്കാരോട് കാണിക്കുന്ന സമീപനമാണ് ഇവരെ ഭാഗ്യവാന്മാരാക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ചുള്ള ഇത്തരം സമീപനം മാതൃകാപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy