body =====

വരും ദിവസങ്ങളിൽ യുഎഇയിൽ ചില മാറ്റങ്ങളുണ്ട്;യുഎഇ നിവാസികൾക്ക് ജാഗ്രതാ നിർദേശം

ABUDHABI e1790255275904

അബുദാബി∙ യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഈർപ്പമുള്ള അന്തരീക്ഷം തുടരുന്നതിനാൽ രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും മൂടൽമഞ്ഞിനോ പുകമഞ്ഞിനോ സാധ്യതയുണ്ട്.

അന്തരീക്ഷം പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്ക് സാധ്യതയുള്ള കാർമേഘങ്ങൾ രൂപപ്പെടുന്നതിനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് കാറ്റു വീശിയേക്കാം. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 30 കിലോമീറ്റർ വരെ ഉയർന്നേക്കാം.

കൂടിയ താപനില അൽ സിലയിൽ

രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത അൽ സിലയിലാണ് (45 ഡിഗ്രി സെൽഷ്യസ്). ലിവാ (43 ഡിഗ്രി), അൽ ഐൻ (42 ഡിഗ്രി) എന്നിവിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടും. അബുദാബിയിൽ 40 ഡിഗ്രിയും ദുബായിൽ 37 ഡിഗ്രിയുമായിരിക്കും കൂടിയ താപനില.

അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലും തീരദേശങ്ങളിലും ദ്വീപ് മേഖലകളിലും ആർദ്രത (ഹ്യുമിഡിറ്റി) 90 ശതമാനം വരെ ഉയർന്നേക്കാം. ഇത് തീരദേശ-ഉൾനാടൻ മേഖലകളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയോടെയും കനത്ത മൂടൽമഞ്ഞിന് കാരണമാകും. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവേ ശാന്തമായിരിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’; ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ച് യുഎഇയിലെ മലയാളി സംരംഭകൻ

UAE September 26, 2026

1000062935

ദുബായ്: ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി സംരംഭകൻ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ ‘വേൾഡ് സ്റ്റാർ മാൻപവറിലെ മാനേജിംഗ് ഡയറക്ടറായ നിഷാദ് ഹുസൈൻ ആണ് ജീവനക്കാർക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷാദ് ഹുസൈന്റെ ഭാര്യ ഹസീന നിഷാദാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
മേശപ്പുറത്ത് സമ്മാനപ്പൊതികൾ നിരത്തി വച്ചശേഷം ജീവനക്കാർക്ക് ഓരോന്നായി അവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് വീഡിയോയിലുള്ളത്. സമ്മാനപ്പൊതികളിൽ ചിലത് ഐഫോണായിരുന്നെങ്കിൽ മറ്റുചിലതിൽ ചോക്ലേറ്റ് ബാറുകൾ ആയിരുന്നു. ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് പിന്നീട് മറ്റൊരു ജീവനക്കാരൻ ഐഫോണുകൾ സമ്മാനിച്ചതോടെ സമ്മാനവിതരണം കൂടുതൽ സന്തോഷകരമായി.

ജീവനക്കാരുടെ കഠിനാധ്വാനത്തെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചാണ് നിഷാദ് സമ്മാനങ്ങൾ നൽകിയതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയത്. ജീവനക്കാരുടെ കൂട്ടായ ശക്തിയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും കഴിവിൽ വിശ്വാസമർപ്പിക്കണമെന്നും വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സഹപ്രവർത്തകരെ പിന്തുണച്ച് മുന്നോട്ട് പോകണമെന്നും നിഷാദ് ജീവനക്കാരോട് പറയുന്നു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് സ്ഥാപനത്തെ ഉയരത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ജീവനക്കാരോട് മാനേജ്‌മെന്റ് കാണിക്കുന്ന പരിഗണനയെ അഭിനന്ദിച്ചായിരുന്നു പലരുടെയും പ്രതികരണം. ‘ജോലി ഒഴിവുണ്ടോ? ഈ കമ്പനിയിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്റെ ബോസ് ഇത് എ.ഐ. ആണെന്നാണ് പറയുന്നത്’ മറ്റൊരാൾ കുറിച്ചു. ഐഫോൺ ലഭിച്ചതുകൊണ്ടുമാത്രമല്ല, മാനേജ്‌മെന്റ് ജീവനക്കാരോട് കാണിക്കുന്ന സമീപനമാണ് ഇവരെ ഭാഗ്യവാന്മാരാക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ചുള്ള ഇത്തരം സമീപനം മാതൃകാപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy