body =====

പൊതുജന ശ്രദ്ധയ്ക്ക്!!!യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ സേവനങ്ങൾ തടസ്സപ്പെടും; ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

1000064891

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് സേവനങ്ങൾ ഇന്ന് (ഞായർ) പുലർച്ചെ താൽക്കാലികമായി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. സിസ്റ്റം നവീകരണവും പരിപാലന പ്രവൃത്തികളും നടത്തുന്നതിന്റെ ഭാഗമായാണ് ആപ്പ് സേവനങ്ങൾ നിർത്തിവെക്കുന്നത്.

സെപ്റ്റംബർ 27 ഞായറാഴ്ച പുലർച്ചെ രണ്ട് മണി മുതൽ രാവിലെ അഞ്ച് മണി വരെയായിരിക്കും ആപ്പ് ലഭ്യമാകാതിരിക്കുക. മൂന്ന് മണിക്കൂർ നീളുന്ന ഈ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ സേവനങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. അടിയന്തര സേവനങ്ങൾ ആവശ്യമുള്ള ഉപയോക്താക്കൾ ഈ സമയപരിധിക്ക് മുമ്പോ ശേഷമോ സേവനങ്ങൾ വിനിയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ട്രാഫിക്, ലൈസൻസിംഗ് സേവനങ്ങൾ, സിവിൽ ഡിഫൻസ്, പൊലീസ് സേവനങ്ങൾ തുടങ്ങിയ വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ യുഎഇയിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുമ്പായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും തൊട്ടടുത്ത സേവന കേന്ദ്രങ്ങൾ കണ്ടെത്താനും പുതിയ വാർത്തകളും വിവരങ്ങളും അറിയാനുമുള്ള സൗകര്യങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’; ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ച് യുഎഇയിലെ മലയാളി സംരംഭകൻ

UAE September 26, 2026

1000062935

ദുബായ്: ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി സംരംഭകൻ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ ‘വേൾഡ് സ്റ്റാർ മാൻപവറിലെ മാനേജിംഗ് ഡയറക്ടറായ നിഷാദ് ഹുസൈൻ ആണ് ജീവനക്കാർക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷാദ് ഹുസൈന്റെ ഭാര്യ ഹസീന നിഷാദാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
മേശപ്പുറത്ത് സമ്മാനപ്പൊതികൾ നിരത്തി വച്ചശേഷം ജീവനക്കാർക്ക് ഓരോന്നായി അവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് വീഡിയോയിലുള്ളത്. സമ്മാനപ്പൊതികളിൽ ചിലത് ഐഫോണായിരുന്നെങ്കിൽ മറ്റുചിലതിൽ ചോക്ലേറ്റ് ബാറുകൾ ആയിരുന്നു. ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് പിന്നീട് മറ്റൊരു ജീവനക്കാരൻ ഐഫോണുകൾ സമ്മാനിച്ചതോടെ സമ്മാനവിതരണം കൂടുതൽ സന്തോഷകരമായി.

ജീവനക്കാരുടെ കഠിനാധ്വാനത്തെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചാണ് നിഷാദ് സമ്മാനങ്ങൾ നൽകിയതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയത്. ജീവനക്കാരുടെ കൂട്ടായ ശക്തിയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും കഴിവിൽ വിശ്വാസമർപ്പിക്കണമെന്നും വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സഹപ്രവർത്തകരെ പിന്തുണച്ച് മുന്നോട്ട് പോകണമെന്നും നിഷാദ് ജീവനക്കാരോട് പറയുന്നു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് സ്ഥാപനത്തെ ഉയരത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ജീവനക്കാരോട് മാനേജ്‌മെന്റ് കാണിക്കുന്ന പരിഗണനയെ അഭിനന്ദിച്ചായിരുന്നു പലരുടെയും പ്രതികരണം. ‘ജോലി ഒഴിവുണ്ടോ? ഈ കമ്പനിയിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്റെ ബോസ് ഇത് എ.ഐ. ആണെന്നാണ് പറയുന്നത്’ മറ്റൊരാൾ കുറിച്ചു. ഐഫോൺ ലഭിച്ചതുകൊണ്ടുമാത്രമല്ല, മാനേജ്‌മെന്റ് ജീവനക്കാരോട് കാണിക്കുന്ന സമീപനമാണ് ഇവരെ ഭാഗ്യവാന്മാരാക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ചുള്ള ഇത്തരം സമീപനം മാതൃകാപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy