
Dubai Announces Customs Duty Relief ദുബൈ: അർഹമായ ചരക്കുകളുടെ കസ്റ്റംസ് തീരുവ സസ്‌പെൻഷൻ കാലാവധി ദുബൈ കസ്റ്റംസ് 60 ദിവസം കൂടി നീട്ടി. ഇതോടെ ആനുകൂല്യം ലഭിക്കുന്ന ചരക്കുകളുടെ ആകെ സസ്‌പെൻഷൻ കാലാവധി 180 ദിവസമായി. പുനർകയറ്റുമതിക്കായി ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ, താൽക്കാലികമായി പ്രവേശിപ്പിക്കുന്നവ, ട്രാൻസിറ്റ് സംവിധാനത്തിലൂടെ കൊണ്ടുപോകുന്നവ എന്നിവയ്ക്കാണ് പുതിയ ഇളവ് ബാധകമാകുക. 2026 ഫെബ്രുവരി 27ന് ശേഷം ഒക്ടോബർ 31 വരെ സസ്‌പെൻഷൻ കാലാവധി അവസാനിക്കുന്ന കസ്റ്റംസ് ഡിക്ലറേഷനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. നിലവിലെ സസ്‌പെൻഷൻ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് അധിക 60 ദിവസത്തെ കാലാവധി ആരംഭിക്കുക.
APPLY NOW FOR THE LATEST VACANCIES
വ്യാപാര മേഖലയിലെ സാമ്പത്തികവും ഭരണപരവുമായ സമ്മർദം കുറയ്ക്കുന്നതിനും വിതരണ ശൃംഖലകളും വ്യാപാര പ്രവർത്തനങ്ങളും സുഗമമായി തുടരുന്നതിനുമാണ് നടപടി. ഇതിന് മുമ്പ് ജൂണിൽ അർഹമായ കസ്റ്റംസ് ഡിക്ലറേഷനുകളുടെ തീരുവ സസ്‌പെൻഷൻ കാലാവധി 120 ദിവസമായി ദുബൈ കസ്റ്റംസ് ഉയർത്തിയിരുന്നു. ഇതിലൂടെ 6,613 കമ്പനികൾക്ക് പ്രയോജനം ലഭിച്ചു.
വ്യാപാര മേഖലയെ സഹായിക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാനുള്ള സൗകര്യവും സാമ്പത്തിക പിഴകളിൽ 80 ശതമാനം വരെ കുറവും ദുബൈ കസ്റ്റംസ് അനുവദിച്ചിരുന്നു. ഇതിലൂടെ 428 കമ്പനികൾക്ക് 79 ദശലക്ഷം ദിർഹത്തിലേറെ പണലഭ്യത ഉറപ്പാക്കാൻ സാധിച്ചു. കൂടാതെ ട്രാൻസിറ്റ് കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായും ഉയർത്തിയിരുന്നു. ഖോർഫക്കാൻ, ഫുജൈറ, ഹത്ത അതിർത്തി ക്രോസിങ് വഴി ചരക്കുകൾ പ്രവേശിപ്പിച്ച് കസ്റ്റംസ് ഗ്യാരന്റി സംവിധാനത്തിൽ റോഡ് മാർഗം തുടർഗതാഗതം നടത്താനും അനുമതി നൽകിയിട്ടുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബൈയിൽ നിന്ന് ഒമാനിലേക്കുള്ള ഹത്ത വഴി ‘ഗ്രീൻ കോറിഡോർ’ സംവിധാനവും നിലവിലുണ്ട്. 2026 മാർച്ച് 1 മുതൽ ജൂൺ 30 വരെ ഈ കോറിഡോറിലൂടെ 3.16 ദശലക്ഷം ടണ്ണിലേറെ ചരക്കുകളുമായി 2,03,242 കണ്ടെയ്‌നറുകൾ കടന്നുപോയി. ഇവയുടെ ആകെ മൂല്യം 33.9 ബില്യൺ ദിർഹമായിരുന്നു.
യാത്രക്കാരിയുടെ സർപ്രൈസ് ലെഗോ സമ്മാനം: വിമാനത്തിനുള്ളിൽ വികാരഭരിതയായി എമിറേറ്റ്സ് ക്രൂ അംഗം; വീഡിയോ വൈറൽ
UAE nazia — September 24, 2026·0 Comment

ദുബൈ: വിമാനയാത്രയ്ക്കിടെ ഇന്ത്യൻ യാത്രക്കാരി നൽകിയ അപ്രതീക്ഷിത സമ്മാനം കണ്ട് വികാരഭരിതയായി എമിറേറ്റ്സ് ക്യാബിൻ ക്രൂ അംഗം. കൈകൊണ്ട് നിർമ്മിച്ച ലെഗോ (LEGO) സമ്മനമാണ് യാത്രക്കാരി ക്രൂ അംഗത്തിന് നൽകിയത്. സമ്മാനം സ്വീകരിച്ച ശേഷം വികാരഭരിതയായ ജീവനക്കാരി യാത്രക്കാരിയെ കെട്ടിപ്പിടിച്ച് നന്ദി പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അലീന ജൂഡ് എന്ന യാത്രക്കാരിയാണ് ഈ ഹൃദയസ്പർശിയായ നിമിഷം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വിമാനയാത്രയ്ക്കിടെ അലീന ഒരു ലെഗോ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത് ക്യാബിൻ ക്രൂ അംഗത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് കണ്ട ജീവനക്കാരി അലീനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടർന്നാണ് പൂർത്തിയാക്കിയ ആ കൊച്ചു നിർമ്മിതി ക്രൂ അംഗത്തിന് തന്നെ സമ്മാനമായി നൽകാൻ അലീന തീരുമാനിച്ചത്.
യാത്രക്കാരിയിൽ നിന്ന് അപ്രതീക്ഷിതമായി സമ്മാനം സ്വീകരിച്ചതോടെ ക്യാബിൻ ക്രൂ അംഗം ഏറെ അത്ഭുതപ്പെടുകയും വികാരഭരിതയാവുകയും ചെയ്തു. “നീ എന്നെ കരയിപ്പിക്കാൻ പോകുകയാണ്” എന്ന് പറഞ്ഞ ജീവനക്കാരി, അലീനയെ കെട്ടിപ്പിടിച്ചുകൊണ്ട് സ്നേഹപൂർവ്വമായ ഈ നീക്കത്തിന് നന്ദി അറിയിക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയും കുറിപ്പും നിമിഷനേരം കൊണ്ടാണ് നെറ്റിസൺസിന്റെ ശ്രദ്ധനേടിയത്. വിമാന യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും ഇടയിലുള്ള ഇത്തരം ചെറിയ സ്നേഹപ്രകടനങ്ങൾ യാത്രകളെ അവിസ്മരണീയമാക്കുന്നുവെന്ന് കാഴ്ചക്കാർ അഭിപ്രായപ്പെട്ടു. യാത്രക്കാരിയുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട് ശേഖരിക്കുന്നതിന് ഇനി അവധി എടുക്കേണ്ട
UAE drisya — September 21, 2026·0 Comment

ICAC Sunday Passport Collection Facility ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ശേഖരിക്കുന്നതിനായി ഇനി പ്രവൃത്തിദിവസങ്ങളിൽ അവധി എടുക്കേണ്ട സാഹചര്യമില്ല. രാജ്യത്തെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ആരംഭിച്ചതായി അൽഹിന്ദ് ഗ്ലോബൽ സർവീസസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പാസ്‌പോർട്ട് ശേഖരണ കൗണ്ടറുകൾ പ്രവർത്തിക്കും. ജോലി സമയത്ത് കേന്ദ്രങ്ങളിലെത്താൻ സാധിക്കാത്ത പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകും. പാസ്‌പോർട്ട് വീട്ടിലെത്തിക്കുന്നതിനായി അധികമായി കൊറിയർ സേവനം ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിലൂടെ അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രവൃത്തിദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകിച്ച് ഗുണകരമാകുന്ന തരത്തിലാണ് ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
court ordered to repay unpaid personal loan അബുദബിയിൽ വായ്പയെടുത്ത് ഒരു ഗഡു പോലും തിരിച്ചടച്ചില്ല; പിന്നെ സംഭവിച്ചത് കേട്ടാൽ ഞെട്ടും
UAE drisya — September 24, 2026·0 Comment

court ordered to repay unpaid personal loan അബുദബി: വ്യക്തിഗത വായ്പയെടുത്ത ശേഷം ഒരു ഗഡു പോലും തിരിച്ചടയ്ക്കാത്ത ജീവനക്കാരനോട് 6,24,643 ദിർഹം ബാങ്കിന് നൽകാൻ ഉത്തരവിട്ട് അബുദബി വാണിജ്യ കോടതി. വായ്പാ തുകയ്ക്ക് പുറമെ പലിശയും കോടതി ചെലവുകളും അഭിഭാഷക ഫീസും ഉൾപ്പെടെയുള്ള തുകയാണ് പ്രതി അടയ്ക്കേണ്ടത്.
APPLY NOW FOR THE LATEST VACANCIES
6 ലക്ഷം ദിർഹം വ്യക്തിഗത വായ്പയായി അനുവദിച്ച ബാങ്കാണ് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോടതിയെ സമീപിച്ചത്. 48 മാസത്തെ ഗഡുക്കളായി വായ്പ തിരിച്ചടയ്ക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ.
എന്നാൽ വായ്പ അനുവദിച്ചതിന് ശേഷം കരാർ പ്രകാരമുള്ള ഒരു ഗഡു പോലും പ്രതി തിരിച്ചടച്ചില്ലെന്നാണ് ബാങ്കിന്റെ വാദം. സാമ്പത്തിക വിദഗ്ധൻ തയ്യാറാക്കിയ റിപ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ച കോടതി വായ്പ തിരിച്ചടവിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു.
രേഖകൾ സഹിതം ബാങ്കിന്റെ ഹരജി
വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചു. ഇതിന് പുറമെ 7.20 ലക്ഷം ദിർഹത്തിന്റെ ഗ്യാരണ്ടി ചെക്ക്, പ്രതിയുടെ ശമ്പള സർട്ടിഫിക്കറ്റ്, വായ്പാ അപേക്ഷയുടെ പകർപ്പ് എന്നിവയും തെളിവായി ഹാജരാക്കി.
കേസ് ഫയൽ ചെയ്ത തീയതി മുതൽ വായ്പാ തുക പൂർണമായി തിരിച്ചടയ്ക്കുന്നതുവരെയുള്ള പലിശയും മറ്റ് നിയമപരമായ ചെലവുകളും ഈടാക്കി നൽകണമെന്നും ബാങ്ക് കോടതിയോട് ആവശ്യപ്പെട്ടു.
കോടതിയിൽ നിന്ന് സമൻസ് അയച്ചിട്ടും പ്രതി ഹാജരാകുകയോ ബാങ്കിന്റെ അവകാശവാദങ്ങൾക്ക് മറുപടി നൽകുകയോ ചെയ്തില്ല.
1 Comment