
21 New Schools to Open in Al-Mutlaa കുവൈത്ത് സിറ്റി: ജനസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ അൽമുത്ലാ റെസിഡൻഷ്യൽ സിറ്റിയിൽ 21 പുതിയ സ്കൂളുകൾ ആരംഭിക്കാൻ നടപടി. 2027–28 അധ്യയന വർഷത്തിന് മുമ്പായി എല്ലാ സ്കൂളുകളും വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറാനാണ് പദ്ധതി.
പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10 കിൻഡർഗാർട്ടനുകൾ, അഞ്ച് പ്രൈമറി സ്കൂളുകൾ, നാല് ഇന്റർമീഡിയറ്റ് സ്കൂളുകൾ, രണ്ട് സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വിവിധ ഘട്ടങ്ങളിലായാണ് സ്കൂളുകൾ സജ്ജീകരിക്കുന്നത്.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
നവംബർ 19ന് ആദ്യഘട്ടം
പുതിയ സ്കൂളുകളുടെ കൈമാറ്റം നവംബർ 19ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ നാല് കിൻഡർഗാർട്ടനുകളും ഒരു പ്രൈമറി സ്കൂളും ഒരു ആൺകുട്ടികളുടെ ഇന്റർമീഡിയറ്റ് സ്കൂളും ഉൾപ്പെടെ ആറ് സ്കൂളുകളാണ് കൈമാറുക. ഇവയുടെ നിർമാണ പുരോഗതി നിലവിൽ 81 മുതൽ 98 ശതമാനം വരെയാണ്.
രണ്ടാംഘട്ടത്തിൽ ഫെബ്രുവരി 13ന് നാല് സ്കൂളുകൾ കൂടി കൈമാറും. ഇതിൽ രണ്ട് കിൻഡർഗാർട്ടനുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള രണ്ട് സെക്കൻഡറി സ്കൂളുകളും ഉൾപ്പെടുന്നു. ശേഷിക്കുന്ന സ്കൂളുകൾ 2027 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായി കൈമാറും.
വിദ്യാർഥികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ
അൽമുത്ലാ മേഖലയിൽ താമസക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വിദ്യാർഥികളുടെ എണ്ണത്തിലും വർധന പ്രതീക്ഷിക്കുന്നുണ്ട്. ഇതു പരിഗണിച്ചാണ് പുതിയ സ്കൂളുകൾ ഒരുക്കുന്നത്. സ്കൂളുകൾ കൈമാറിയ ശേഷം വിദ്യാഭ്യാസ മന്ത്രാലയം ആവശ്യമായ ഫർണിച്ചർ, ഉപകരണങ്ങൾ, അധ്യാപക-അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി പ്രവർത്തനം ആരംഭിക്കും.
പുതിയ സ്കൂളുകൾ പ്രവർത്തനക്ഷമമാകുന്നതോടെ അൽമുത്ലാ മേഖലയിലെ നിലവിലുള്ള സ്കൂളുകളിലെ വിദ്യാർഥി തിരക്ക് കുറയ്ക്കാനും പുതിയ താമസമേഖലയിലെ കുടുംബങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കും.
Heavy Jail Sentences and Millions വ്യാജ കുവൈത്ത് പൗരത്വ കേസ്; തടവിനൊപ്പം കോടികൾ തിരിച്ച് നൽകേണ്ടി വരും
Kuwait greeshma — September 25, 2026·0 Comment

Heavy Jail Sentences and Millions കുവൈത്ത് സിറ്റി: വ്യാജ കുവൈത്ത് പൗരത്വ രേഖകൾ ഉപയോഗിച്ച് അനധികൃതമായി ആനുകൂല്യങ്ങൾ നേടിയെന്ന കേസിൽ രണ്ട് ഗൾഫ് പൗരന്മാർക്ക് ഏഴ് വർഷം കഠിനതടവ്. കേസ് പരിഗണിച്ച ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ തെളിവുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പ്രതികൾക്കെതിരെ ശിക്ഷ വിധിച്ചത്.
വ്യാജ രേഖകൾ ഉപയോഗിച്ച് അനധികൃതമായി കൈപ്പറ്റിയതായി കണ്ടെത്തിയ 3,09,000 കുവൈത്തി ദിനാർ തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടു. ഇത് ഏകദേശം 85 കോടിയിലധികം ഇന്ത്യൻ രൂപ വരും. ഇതിന് പുറമെ പ്രതികൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്.
സർക്കാർ ജോലി നഷ്ടമാകും
കേസിലെ രണ്ടാം പ്രതി നിലവിൽ സർക്കാർ ജോലിയിൽ ഉണ്ടായിരുന്ന വ്യക്തിയാണ്. ഇയാളെ സർക്കാർ ജോലിയിൽ നിന്ന് ഉടൻ പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.
ഏഴ് വർഷത്തെ തടവുശിക്ഷയും മറ്റ് ശിക്ഷാ നടപടികളും പൂർത്തിയാക്കിയ ശേഷം ഇരുവരെയും കുവൈത്തിൽ നിന്ന് നാടുകടത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.
വ്യാജ കുവൈത്ത് പൗരത്വം നേടുന്നതിനായി രേഖകൾ കൃത്രിമമായി നിർമ്മിക്കുന്നവർക്കും ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട രേഖകളിലെ ക്രമക്കേടുകൾക്കെതിരെ അധികൃതർ പരിശോധനകളും നിയമനടപടികളും ശക്തമാക്കുന്നതിനിടെയാണ് പുതിയ കോടതി വിധി.
കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം
Kuwait drisya — September 25, 2026·0 Comment

Apartment Catches Fire in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി പ്രദേശത്തെ അപ്പാർട്ട്മെന്റിൽ തീപിടിത്തം. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
തീപിടിത്തത്തിന്റെ കാരണം, സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ, നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Kuwait to Introduce 2300 New School Buses കുവൈത്തിൽ വിദ്യാർഥികളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ 2,300 പുതിയ സ്കൂൾ ബസുകൾ
Kuwait drisya — September 25, 2026·0 Comment

Kuwait to Introduce 2300 New School Buses കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ 2300 പുതിയ സ്കൂൾ ബസുകൾ നിരത്തിലിറക്കും. മൂന്ന് വിദ്യാഭ്യാസ തലങ്ങളിലുമുള്ള വിദ്യാർഥികൾക്ക് പുതിയ ബസുകളുടെ സേവനം ലഭ്യമാക്കും.
നിലവിൽ രാജ്യത്ത് 1,416 സ്കൂൾ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിന് പുറമെയാണ് 2,300 പുതിയ ബസുകൾ കൂടി ഉൾപ്പെടുത്തുന്നത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ബസുകളിൽ നിരീക്ഷണ ക്യാമറകളും ട്രാക്കിംഗ് സംവിധാനങ്ങളും സജ്ജീകരിക്കും.
ഓരോ ബസിലും എസ്കോർട്ട്
വിദ്യാർഥികളുടെ യാത്രയ്ക്കിടെ ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓരോ ബസിലും ഒരു എസ്കോർട്ടിനെ നിയമിക്കും. വിദ്യാർഥികളുടെ കയറ്റിറക്കവും യാത്രയ്ക്കിടെയുള്ള സുരക്ഷയും നിരീക്ഷിക്കാൻ ഇത് സഹായിക്കും.
ഗതാഗതക്കുരുക്ക് കുറയ്ക്കാനും നടപടി
സ്കൂൾ സമയങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി സ്കൂൾ ബസുകളുടെ സമയക്രമവും ക്രമീകരിക്കും. വിദ്യാർഥികളുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം റോഡുകളിലെ തിരക്ക് കുറയ്ക്കാനും പുതിയ സംവിധാനം ലക്ഷ്യമിടുന്നു.വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഡ്രൈവർമാരും മറ്റ് ബന്ധപ്പെട്ടവരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Kuwait Warns Against Counterfeit Botox Products വ്യാജ ബോട്ടോക്സ് ഉൽപ്പന്നങ്ങൾക്കെതിരെ കുവൈത്തിൽ മുന്നറിയിപ്പ്
Kuwait drisya — September 25, 2026·0 Comment

Kuwait Warns Against Counterfeit Botox Products അനധികൃതവും പരിശോധന നടത്താത്തതുമായ ഉൽപ്പന്നങ്ങളുടെ വിതരണം തടയാൻ നടപടി ശക്തമാക്കി
കുവൈത്ത് സിറ്റി: വ്യാജ ബോട്ടോക്സ് കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഉപഭോക്താക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അനധികൃതമോ ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കാത്തതോ ആയ ഉൽപ്പന്നങ്ങളുടെ വിതരണം തടയാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി.
സംശയിക്കുന്ന വ്യാജ ബോട്ടോക്സ് ഉൽപ്പന്നങ്ങൾ സംബന്ധിച്ച് പരിസ്ഥിതി കുറ്റകൃത്യ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ രാജ്യത്ത് പ്രചരിക്കുന്നത് തടയുന്നതിനുള്ള അടിയന്തര നടപടികളും സ്വീകരിച്ചുവരികയാണ്. ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുന്നതോ കണ്ടെത്തുന്നതോ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട ദേശീയ ഏജൻസികൾ പരസ്പരം കൈമാറണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
2 Comments