
ദുബൈ: വിമാനയാത്രയ്ക്കിടെ ഇന്ത്യൻ യാത്രക്കാരി നൽകിയ അപ്രതീക്ഷിത സമ്മാനം കണ്ട് വികാരഭരിതയായി എമിറേറ്റ്സ് ക്യാബിൻ ക്രൂ അംഗം. കൈകൊണ്ട് നിർമ്മിച്ച ലെഗോ (LEGO) സമ്മനമാണ് യാത്രക്കാരി ക്രൂ അംഗത്തിന് നൽകിയത്. സമ്മാനം സ്വീകരിച്ച ശേഷം വികാരഭരിതയായ ജീവനക്കാരി യാത്രക്കാരിയെ കെട്ടിപ്പിടിച്ച് നന്ദി പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അലീന ജൂഡ് എന്ന യാത്രക്കാരിയാണ് ഈ ഹൃദയസ്പർശിയായ നിമിഷം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വിമാനയാത്രയ്ക്കിടെ അലീന ഒരു ലെഗോ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത് ക്യാബിൻ ക്രൂ അംഗത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് കണ്ട ജീവനക്കാരി അലീനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടർന്നാണ് പൂർത്തിയാക്കിയ ആ കൊച്ചു നിർമ്മിതി ക്രൂ അംഗത്തിന് തന്നെ സമ്മാനമായി നൽകാൻ അലീന തീരുമാനിച്ചത്.
യാത്രക്കാരിയിൽ നിന്ന് അപ്രതീക്ഷിതമായി സമ്മാനം സ്വീകരിച്ചതോടെ ക്യാബിൻ ക്രൂ അംഗം ഏറെ അത്ഭുതപ്പെടുകയും വികാരഭരിതയാവുകയും ചെയ്തു. “നീ എന്നെ കരയിപ്പിക്കാൻ പോകുകയാണ്” എന്ന് പറഞ്ഞ ജീവനക്കാരി, അലീനയെ കെട്ടിപ്പിടിച്ചുകൊണ്ട് സ്നേഹപൂർവ്വമായ ഈ നീക്കത്തിന് നന്ദി അറിയിക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയും കുറിപ്പും നിമിഷനേരം കൊണ്ടാണ് നെറ്റിസൺസിന്റെ ശ്രദ്ധനേടിയത്. വിമാന യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും ഇടയിലുള്ള ഇത്തരം ചെറിയ സ്നേഹപ്രകടനങ്ങൾ യാത്രകളെ അവിസ്മരണീയമാക്കുന്നുവെന്ന് കാഴ്ചക്കാർ അഭിപ്രായപ്പെട്ടു. യാത്രക്കാരിയുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട് ശേഖരിക്കുന്നതിന് ഇനി അവധി എടുക്കേണ്ട
UAE drisya — September 21, 2026·0 Comment

ICAC Sunday Passport Collection Facility ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ശേഖരിക്കുന്നതിനായി ഇനി പ്രവൃത്തിദിവസങ്ങളിൽ അവധി എടുക്കേണ്ട സാഹചര്യമില്ല. രാജ്യത്തെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ആരംഭിച്ചതായി അൽഹിന്ദ് ഗ്ലോബൽ സർവീസസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പാസ്‌പോർട്ട് ശേഖരണ കൗണ്ടറുകൾ പ്രവർത്തിക്കും. ജോലി സമയത്ത് കേന്ദ്രങ്ങളിലെത്താൻ സാധിക്കാത്ത പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകും. പാസ്‌പോർട്ട് വീട്ടിലെത്തിക്കുന്നതിനായി അധികമായി കൊറിയർ സേവനം ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിലൂടെ അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രവൃത്തിദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകിച്ച് ഗുണകരമാകുന്ന തരത്തിലാണ് ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2 Comments