
ദുബായ് ∙ സമൂഹമാധ്യമങ്ങളിൽ കാണുന്ന ജിഡിആർഎഫ്എയുടെ വിഡിയോയും കേൾക്കുന്ന ശബ്ദവും യഥാർഥമാണെന്ന് തോന്നിയാലും ഉറവിടം പരിശോധിക്കാതെ വിശ്വസിക്കരുതെന്ന്
ദുബായ്
ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാർഥമെന്ന് തോന്നിക്കുന്ന വ്യാജ ദൃശ്യങ്ങളും ശബ്ദങ്ങളും (ഡീപ് ഫേയ്ക്ക്) സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ബോധവൽക്കരണ വിഡിയോയുമായി ഇമിഗ്രേഷൻ വകുപ്പ് രംഗത്തെത്തിയത്.
ജിഡിആർഎഫ്എ ഉദ്യോഗസ്ഥൻ തന്നെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട് എഐയുടെ സാധ്യതകൾ പ്രായോഗികമായി കാണിച്ചുകൊണ്ടാണ്
മുന്നറിയിപ്പ്
നൽകുന്നത്. സ്വന്തം ശബ്ദവും സംസാരിക്കുന്ന ഭാഷയും ദൃശ്യ പശ്ചാത്തലവും എഐ വഴി വ്യത്യസ്ത രീതികളിലേക്ക് മാറ്റിക്കാണിച്ച്, യഥാർഥമെന്ന് തോന്നുന്ന വിഡിയോ എത്ര എളുപ്പത്തിൽ കൃത്രിമമായി സൃഷ്ടിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
∙ എഐ തട്ടിപ്പുകൾ നടക്കുന്നത് ഇങ്ങനെ
ഒരാൾ യഥാർഥത്തിൽ പറയാത്ത കാര്യങ്ങൾ അയാളുടെ തന്നെ ശബ്ദത്തിലും സംസാരശൈലിയിലും ചിത്രീകരിക്കാനും ഇല്ലാത്ത സ്ഥലത്ത് നിൽക്കുന്നതായി ദൃശ്യങ്ങൾ സൃഷ്ടിക്കാനും ഡീപ് ഫേയ്ക്ക് സാങ്കേതികവിദ്യയിലൂടെ സാധിക്കും. പ്രമുഖ വ്യക്തികളുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ സ്ഥാപന പ്രതിനിധികളുടെയോ മുഖവും ശബ്ദവും ദുരുപയോഗം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ രീതി. പരിചിതമായ മുഖവും ശബ്ദവും കാണുമ്പോൾ ആളുകൾക്ക് തോന്നുന്ന വിശ്വാസ്യത മുതലാക്കിയാണ് ഇത്തരം ചതിക്കുഴികൾ ഒരുക്കുന്നത്.
ഇത്തരത്തിൽ വിശ്വാസ്യത നേടിയെടുത്ത ശേഷം വ്യാജ വെബ്‌സൈറ്റുകളിലേക്കോ ലിങ്കുകളിലേക്കോ നയിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും കൈക്കലാക്കി സാമ്പത്തിക തട്ടിപ്പുകൾ നടത്താനാണ് ഇവർ ശ്രമിക്കുന്നത്. അതിനാൽ വിഡിയോയിൽ കാണുന്ന വ്യക്തിയെയോ കേൾക്കുന്ന ശബ്ദത്തെയോ മാത്രം അടിസ്ഥാനമാക്കി ഒരു സന്ദേശത്തിന്റെ ആധികാരികത ഉറപ്പിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള വിഡിയോ, ശബ്ദസന്ദേശം, അറിയിപ്പ്, വാർത്ത, വെബ്‌സൈറ്റ് ലിങ്ക് എന്നിവ ലഭിക്കുമ്പോൾ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ അംഗീകൃത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയോ വിവരം സ്ഥിരീകരിക്കണം. അതിനുശേഷമേ സന്ദേശങ്ങളോട് പ്രതികരിക്കുകയും മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുകയും ചെയ്യാവൂ എന്ന് ജിഡിആർഎഫ്എ ഓർമിപ്പിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട് ശേഖരിക്കുന്നതിന് ഇനി അവധി എടുക്കേണ്ട
UAE drisya — September 21, 2026·0 Comment

ICAC Sunday Passport Collection Facility ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ശേഖരിക്കുന്നതിനായി ഇനി പ്രവൃത്തിദിവസങ്ങളിൽ അവധി എടുക്കേണ്ട സാഹചര്യമില്ല. രാജ്യത്തെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ആരംഭിച്ചതായി അൽഹിന്ദ് ഗ്ലോബൽ സർവീസസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പാസ്‌പോർട്ട് ശേഖരണ കൗണ്ടറുകൾ പ്രവർത്തിക്കും. ജോലി സമയത്ത് കേന്ദ്രങ്ങളിലെത്താൻ സാധിക്കാത്ത പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകും. പാസ്‌പോർട്ട് വീട്ടിലെത്തിക്കുന്നതിനായി അധികമായി കൊറിയർ സേവനം ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
APPLY NOW FOR THE LATEST VACANCIES
16 കേന്ദ്രങ്ങളിലും ഞായറാഴ്ച സേവനം
യുഎഇയിലെ വിവിധ എമിറേറ്റുകളിലായി പ്രവർത്തിക്കുന്ന 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലാണ് ഞായറാഴ്ച പാസ്‌പോർട്ട് ശേഖരിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജോലി ചെയ്യുന്ന പ്രവാസികൾക്ക് സ്വന്തം സൗകര്യത്തിനനുസരിച്ച് ഞായറാഴ്ച കേന്ദ്രത്തിലെത്തി പാസ്‌പോർട്ട് കൈപ്പറ്റാം
അപേക്ഷാ കെട്ടിക്കിടപ്പ് പരിഹരിച്ചു
സേവനം ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന അപേക്ഷകളുടെ കെട്ടിക്കിടപ്പ് ഇപ്പോൾ പൂർണമായും പരിഹരിച്ചതായി അൽഹിന്ദ് അറിയിച്ചു. നിലവിൽ 16 കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ ലഭ്യമാണെന്നും സേവനങ്ങൾ സുഗമമായും സമയബന്ധിതമായും മുന്നോട്ടുപോകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
കോൺസുലർ സേവനങ്ങൾക്കായി നേരത്തെ ഉണ്ടായിരുന്ന കാലതാമസം കുറയ്ക്കുന്നതിനും അപേക്ഷകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഏകീകൃത നിരക്ക് 19 ദിർഹം
അപേക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന സേവനങ്ങൾക്കായി അൽഹിന്ദ് 19 ദിർഹം ഏകീകൃത നിരക്കാണ് ഈടാക്കുന്നത്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, ഫോട്ടോകോപ്പി, കൊറിയർ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
അപേക്ഷാ നടപടികൾക്കായി പുറത്തുള്ള ഏജൻസികളെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. അപേക്ഷകർക്ക് ആവശ്യമായ സേവനങ്ങൾ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഓൺലൈൻ അപ്പോയിന്റ്മെന്റ്
അപ്പോയിന്റ്മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 9 വരെ പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാക്കും.
16 കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകരെ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ
ബുർ ദുബൈ കേന്ദ്രത്തിൽ 45 കൗണ്ടറുകൾ
ബുർ ദുബൈയിലെ അൽഹിന്ദ് കേന്ദ്രത്തിൽ മാത്രം 45 കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിലൂടെ അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രവൃത്തിദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകിച്ച് ഗുണകരമാകുന്ന തരത്തിലാണ് ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.