body =====

License Number Mandatory for Holiday Home Bookings ഹോളിഡേ ഹോം ബുക്കിങ്ങിന് ലൈസൻസ് നമ്പർ നിർബന്ധം; നിബന്ധനയുമായി അബുദാബി

HOUSE scaled e1790068626492

License Number Mandatory for Holiday Home Bookings അബുദാബി∙ ഓൺലൈനായി ഹോളിഡേ ഹോം ബുക്ക് ചെയ്യുന്നവർ പരസ്യത്തിൽ നൽകിയിരിക്കുന്ന ഡിസിടി അബുദാബി ലൈസൻസ് നമ്പർ നിർബന്ധമായും പരിശോധിക്കണമെന്ന് അധികൃതർ. ലൈസൻസില്ലാത്ത ഹോളിഡേ ഹോമുകൾ വെബ്സൈറ്റുകളിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലോ പരസ്യം ചെയ്യുന്നത് അനുവദിക്കില്ല. പുതിയ ചട്ടപ്രകാരം ഹോളിഡേ ഹോമിന്റെ പരസ്യത്തിൽ തന്നെ സാധുവായ ലൈസൻസ് നമ്പർ വ്യക്തമാക്കിയിരിക്കണം.

താമസത്തിനായി പണം നൽകുന്നതിന് മുൻപ് ഹോളിഡേ ഹോം അബുദാബിയിലെ ഔദ്യോഗിക ഹോളിഡേ ഹോം സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഓൺലൈൻ ലിസ്റ്റിങ് വഴി ഉപഭോക്താക്കൾക്ക് പരിശോധിക്കാം. ഇതിലൂടെ ലൈസൻസുള്ള താമസ സൗകര്യമാണോ എന്ന് ഉറപ്പാക്കിയ ശേഷമേ ബുക്കിങ് നടത്താവൂ.

ഹ്രസ്വകാല താമസത്തിനായി വീട് ഹോളിഡേ ഹോമായി നൽകുന്നതിന് മുൻപ് ഉടമ സാധുവായ ലൈസൻസ് സ്വന്തമാക്കണം. ഉടമകൾക്ക് പുറമെ, നിയമപരമായ നിബന്ധനകൾ പാലിക്കുന്ന ജോയിന്റ് ഉടമകൾ, നിയമപരമായ സ്ഥാപനങ്ങൾ, വാടകക്കാർ, ഉടമയുടെ അംഗീകാരമുള്ള വ്യക്തികൾ എന്നിവർക്കും ഹോളിഡേ ഹോം ഓപ്പറേറ്ററായി ലൈസൻസ് നേടാൻ സാധിക്കും.

APPLY NOW FOR THE LATEST VACANCIES

അതേസമയം, ഒരു സാധാരണ വാടകക്കരാർ കൈവശമുണ്ടെന്നത് മാത്രം ഹോളിഡേ ഹോം നടത്തുന്നതിനുള്ള അനുമതിയായി കണക്കാക്കില്ല. ആവശ്യമായ ലൈസൻസും മറ്റ് നിബന്ധനകളും പാലിച്ച ശേഷമേ ഹ്രസ്വകാല താമസത്തിനായി വസ്തു നൽകാൻ സാധിക്കൂ.

അബുദാബിയിലെ ഹോളിഡേ ഹോം മേഖലയിൽ വലിയ വളർച്ച രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ നിയന്ത്രണം. 2025 അവസാനത്തോടെ എമിറേറ്റിൽ 4,771 ഹോളിഡേ ഹോം യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഇത് 77 ശതമാനം വർധനയാണ്.

ഇതേ കാലയളവിൽ ഹോളിഡേ ഹോമുകളിൽ താമസിച്ച അതിഥികളുടെ എണ്ണത്തിലും 77 ശതമാനം വർധന രേഖപ്പെടുത്തി. ആകെ അതിഥികളുടെ എണ്ണം 3.35 ലക്ഷത്തിലധികമായി.

പുതിയ നിബന്ധനകൾ പ്രകാരം, ഉപഭോക്താക്കൾക്ക് ബുക്കിങ് നടത്തുന്നതിന് മുൻപ് പരസ്യത്തിലെ ലൈസൻസ് നമ്പർ പരിശോധിച്ച് ഹോളിഡേ ഹോമിന്റെ നിയമപരമായ രജിസ്ട്രേഷൻ ഉറപ്പാക്കാം. അതേസമയം, ഉടമകൾക്കും ഓപ്പറേറ്റർമാർക്കും ആവശ്യമായ ലൈസൻസ് നേടിയശേഷം മാത്രമേ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഹോളിഡേ ഹോം പരസ്യം ചെയ്യാൻ കഴിയൂ.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഹോളിഡേ ഹോം മേഖലയുടെ വേഗത്തിലുള്ള വളർച്ചയ്ക്കൊപ്പം താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കുന്നതിനാണ് ലൈസൻസിങ് നിബന്ധനകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.

UAE schools flu warning : യുഎഇയിലെ സ്കൂളുകളിൽ പനി പടരുന്നു; രോഗലക്ഷണമുള്ള കുട്ടികളെ വീട്ടിൽ തന്നെ നിർത്തണമെന്ന് നിർദേശം

UAE greeshma — September 22, 2026·0 Comment

https://7840679e70bbe6b9e627601728f715fd.safeframe.googlesyndication.com/safeframe/1-0-45/html/container.html
uae 777785 1

ദുബായ്: യുഎഇയിലെ സ്കൂളുകളിൽ ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, പനി പോലുള്ള രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് ആരോഗ്യ വിദഗ്ധരും സ്കൂൾ അധികൃതരും രക്ഷിതാക്കളോട് നിർദേശിച്ചു.

പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കാണപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് സ്കൂളുകൾ രക്ഷിതാക്കളെ ഓർമിപ്പിച്ചു. ചില കുട്ടികൾക്ക് ഛർദിയോ വയറിളക്കമോ ഉണ്ടാകാനും സാധ്യതയുണ്ട്.

പനി പോലുള്ള ലക്ഷണങ്ങളുള്ള കുട്ടികൾ പനി കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കാതെ കുറഞ്ഞത് 24 മണിക്കൂർ പനി ഇല്ലാത്ത അവസ്ഥയിൽ തുടരുന്നതുവരെ സ്കൂളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിർദേശം. രോഗലക്ഷണങ്ങൾ കുറഞ്ഞാലും അണുബാധ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുള്ളതിനാൽ നേരത്തെ സ്കൂളിൽ തിരിച്ചെത്തുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.

ഇൻഫ്ലുവൻസ 7 മുതൽ 10 ദിവസം വരെ നീളാം

ബാക്ക്-ടു-സ്കൂൾ കാലയളവിൽ കുട്ടികളിൽ ശ്വാസകോശ അണുബാധകൾ വർധിക്കുന്നത് സാധാരണയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഈ വർഷം ഇൻഫ്ലുവൻസ എയുടെ ആദ്യഘട്ട വ്യാപനവും കണ്ടുവരുന്നതായി മുബദാല ഹെൽത്ത് ദുബായിലെ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ. ബാസെം ഷംസെദ്ദീൻ പറഞ്ഞു.

ഉയർന്ന പനി, മൂക്കടപ്പ്, ചുമ, തൊണ്ടവേദന എന്നിവയാണ് ഇൻഫ്ലുവൻസയുടെ പ്രധാന ലക്ഷണങ്ങൾ. ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ എന്നിവയും കുട്ടികളിൽ ഉണ്ടാകാം.

രോഗലക്ഷണങ്ങൾ സാധാരണയായി 7 മുതൽ 10 ദിവസം വരെ നീണ്ടുനിൽക്കാം. എന്നാൽ ചുമയും ക്ഷീണവും അതിന് ശേഷവും തുടരാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

ചില കുട്ടികളിൽ ഇൻഫ്ലുവൻസ ഗുരുതരമാകാനുള്ള സാധ്യതയുള്ളതിനാൽ, രോഗലക്ഷണങ്ങൾ ശക്തമാണെങ്കിൽ ശിശുരോഗ വിദഗ്ധന്റെ നിർദേശം തേടണം. ചില സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം ആൻറിവൈറൽ ചികിത്സ പരിഗണിക്കാമെന്നും വിദഗ്ധർ വ്യക്തമാക്കി.

24 മണിക്കൂർ നിയമം പ്രധാനമാണ്

പനി മാറിയ ഉടൻ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ശ്വസന തുള്ളികളിലൂടെയും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും വൈറസ് മറ്റുള്ളവരിലേക്ക് പകരാം.

ഇൻഫ്ലുവൻസ ബാധിച്ച കുട്ടികൾക്ക് രോഗം ആരംഭിച്ചതിന് ശേഷവും ഏതാനും ദിവസങ്ങൾ വൈറസ് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്. അതിനാൽ 24 മണിക്കൂർ പനി ഇല്ലാത്തതിനു ശേഷം മാത്രം സ്കൂളിലേക്ക് തിരിച്ചയക്കുന്നത് മറ്റ് കുട്ടികളിലേക്കുള്ള രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും.

ശുചിത്വവും വാക്സിനേഷനും പ്രധാനമാണ്

കുട്ടികളുടെ പ്രതിരോധശേഷി നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും പ്രധാനമാണെന്ന് ഡോക്ടർമാർ പറഞ്ഞു. സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നതും രോഗപ്രതിരോധത്തിന് സഹായകരമാണ്.

ചെറിയ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, ആസ്ത്മ, പ്രമേഹം, ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഇൻഫ്ലുവൻസ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വാക്സിനേഷൻ സംബന്ധിച്ച് ഡോക്ടറുടെ നിർദേശം തേടാം.

വീട്ടിൽ പതിവായി കൈ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മൂടുക തുടങ്ങിയ ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.

കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ സഹോദരങ്ങളിൽ നിന്ന് സാധ്യമാകുന്നിടത്തോളം അകറ്റി നിർത്തുകയും ടവൽ, ഗ്ലാസ്, പാത്രങ്ങൾ തുടങ്ങിയവ പങ്കിടുന്നത് ഒഴിവാക്കുകയും ചെയ്യുന്നത് കുടുംബത്തിലെ രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും.

കടുത്ത പനി, ശ്വസിക്കാൻ ബുദ്ധിമുട്ട്, ഭക്ഷണമോ വെള്ളമോ കഴിക്കാൻ കഴിയാത്ത അവസ്ഥ, അസാധാരണമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടിക്ക് ഉടൻ വൈദ്യസഹായം തേടണമെന്നും ഡോക്ടർമാർ നിർദേശിച്ചു.

ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; 400 ദിര്‍ഹത്തില്‍ താഴെ

UAE nazia — September 22, 2026·0 Comment

gold

ദുബൈ: ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 400 ദിര്‍ഹത്തില്‍ താഴെ എത്തി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹമാണ് വില. ഗ്രാമിന് 2.50 ദിര്‍ഹമാണ് കുറഞ്ഞത്.

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹം, 22 കാരറ്റിന് 486 ദിര്‍ഹവും 21 കാരറ്റിന് 466 ദിര്‍ഹവും 18 കാരറ്റിന് 399.50 ദിര്‍ഹവുമാണ് വില.

അമേരിക്കയിലെ പണപ്പെരുപ്പം, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയം, മിഡിലീസ്റ്റിലെ സംഘര്‍ഷാവസ്ഥ എന്നിവ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് 0.45 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,357 ഡോളറിലെത്തി. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളും ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനങ്ങളുമാണ് സ്വര്‍ണവിപണിയുടെ പ്രധാന ചലകങ്ങളിലൊന്ന്. ഇതിനൊപ്പം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും എണ്ണവിലയിലെ മാറ്റങ്ങളും സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഭാഗ്യം ഭാഗ്യം മഹാഭാഗ്യം!!ബിഗ് ടിക്കറ്റില്‍ വിണ്ടും മലയാളി തിളക്കം; ഇ-ഡ്രോയില്‍ ലക്ഷങ്ങൾ സമ്മാനമായി നേടി നാല് വിജയികള്‍

അബുദാബി: ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി ഭാഗ്യവാന്‍. സെപ്റ്റംബറിലെ രണ്ടാമത്തെ വീക്കിലി ഇ-ഡ്രോയില്‍ നാല് വിജയികളെ പ്രഖ്യാപിച്ചു. അബുദാബിയില്‍ താമസിക്കുന്ന മലയാളിയെ കൂടാതെ പഞ്ചാബ് സ്വദേശി, നേപ്പാള്‍, ബംഗ്ലദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റു വിജയികള്‍. 25,000 ദിര്‍ഹം വീതമാര്‍ക്ക് സമ്മാനം.

APPLY NOW FOR THE LATEST VACANCIES

അബുദാബിയിലെ ബിസിനസുകാരനായ ഷെരീഫ് എന്‍. ആണ് മലയാളിയായ വിജയി. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തത്. മുന്‍പ് പല തവണ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ആദ്യമായാണ് വിജയിക്കുന്നത്. ഞങ്ങളുടെ സംഘത്തിന് ഇതൊരു വലിയ നിമിഷമാണിതെന്നും ഷെരീഫ് പറഞ്ഞു. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും ഷെരീഫ് പറഞ്ഞു.

ഷാര്‍ജയില്‍ 20 വര്‍ഷമായി താമസിക്കുന്ന 48 വയസ്സുകാരനായ മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍ ജസ്വീന്ദര്‍ സിങ്ങാണ് പഞ്ചാബില്‍ നിന്നുള്ള വിജയി. പത്ത് പേര്‍ക്കൊപ്പമാണ് ഇദ്ദേഹം ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് പറഞ്ഞു. ബംഗ്ലദേശില്‍ നിന്നുള്ള വിജയി മൊസ്താകിന്‍ഷ ബില്ലയാണ്. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ ബില്ല പത്ത് വര്‍ഷമായി അജ്മാനിലാണ് താമസം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ഇത്തവണ ടിക്കറ്റ് എടുത്തത്. രണ്ടാമത്തെ ഇ-ഡ്രോയിലെ അവസാനത്തെ വിജയി നേപ്പാളില്‍ നിന്നുള്ള ഖും ബഹദൂര്‍ റാണയാണ്. ദുബായില്‍ ഒരു ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കമ്പനിയിലാണ് 43 വയസ്സുകാരന്‍ ജോലി ചെയ്യുന്നത്. സുഹൃത്തുക്കളായ 15 പേരുടെ കൂടെയാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്.

സെപ്റ്റംബറില്‍ 20 മില്യണ്‍ ദിര്‍ഹമാണ് ഗ്രാന്‍ഡ് പ്രൈസ്. ലൈവ് ഡ്രോ ഒക്ടോബര്‍ 3-നാണ്. അഞ്ച് വിജയികള്‍ക്ക് 1.95 മില്യണ്‍ ദിര്‍ഹം സമാശ്വാസ സമ്മാനമായി ലഭിക്കും. ഒരു വിജയിക്ക് 1 മില്യണ്‍ ദിര്‍ഹം, മറ്റൊരാള്‍ക്ക് 500,000 ദിര്‍ഹം, മൂന്നാമത്തെയാള്‍ക്ക് 250,000 ദിര്‍ഹം, രണ്ടു പേര്‍ക്ക് 100,000 ദിര്‍ഹം വീതം എന്നിങ്ങനെയാണ് സമ്മാനങ്ങള്‍.

എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയിൽ വൻ മാറ്റം; ഹോർമുസിലൂടെ കപ്പലുകൾ കുറയുന്നു, ലോകം എങ്ങെനെ മാറും

Latest greeshma — September 21, 2026·0 Comment

HORMOZ

Strait of Hormuz shipping traffic : ദുബൈ, സെപ്റ്റംബർ 21: ലോകത്തിലെ പ്രധാന സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ 12 ചരക്ക് കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നതെന്ന് കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന Kpler-ന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തൊട്ടുമുമ്പത്തെ വാരാന്ത്യത്തിൽ ഇത് 35 കപ്പലുകളായിരുന്നു.

ട്രാൻസ്‌പോണ്ടർ, ഉപഗ്രഹ സിഗ്നലുകൾ എന്നിവ ഉപയോഗിച്ചാണ് Kpler കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്നത്. കടലിടുക്കിലൂടെയുള്ള ദൃശ്യമായ കപ്പൽ ഗതാഗതം ഇപ്പോൾ വളരെ കുറഞ്ഞ നിലയിലാണ്.

അതേസമയം, മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്ത നിലയിൽ ടാങ്കറുകൾ ഉപയോഗിച്ച് ക്രൂഡ് ഓയിൽ കയറ്റുമതി തുടരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Kpler കണക്കുകൾ പ്രകാരം ഞായറാഴ്ച നാല് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്ന് പുറത്തേക്ക് പോയി. ഇതിൽ രണ്ട് കപ്പലുകൾ ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളാണ് വഹിച്ചിരുന്നത്. രണ്ട് ചെറിയ എണ്ണ ടാങ്കറുകൾ പേർഷ്യൻ ഉൾക്കടലിലേക്ക് പ്രവേശിക്കുകയും ചെയ്തു.

ശനിയാഴ്ച കാർഷിക ഉൽപ്പന്നങ്ങൾ, ദ്രവീകൃത പെട്രോളിയം വാതകം (LPG), വളം എന്നിവ വഹിച്ചിരുന്ന അഞ്ച് കപ്പലുകൾ പേർഷ്യൻ ഉൾക്കടലിൽ നിന്ന് പുറത്തേക്ക് പോയി. ഒഴിഞ്ഞ നിലയിലുള്ള ഒരു വലിയ ഗ്യാസ് കപ്പലും കടലിടുക്കിലേക്ക് പ്രവേശിച്ചു.

ഫെബ്രുവരി 28ന് അമേരിക്ക-ഇസ്രയേൽ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഹോർമുസ് കടലിടുക്കിലൂടെ പ്രതിദിനം ശരാശരി 125 വലിയ വാണിജ്യ കപ്പലുകൾ കടന്നുപോയിരുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

നിലവിലെ സംഘർഷത്തിനിടെ കപ്പൽ ഗതാഗതത്തിലുണ്ടായ ഈ വൻ ഇടിവ് ലോകത്തിലെ പ്രധാന ഊർജ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ വ്യാപാര തടസ്സത്തിന്റെ വ്യാപ്തിയാണ് വ്യക്തമാക്കുന്നത്.

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy