
ദുബൈ: ദുബൈ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ (DFSA) പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നടക്കുന്ന പുതിയ സാമ്പത്തിക തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. ഇരകളുടെ പേരിൽ പണവും സ്വർണ്ണക്കട്ടികളും അടങ്ങിയ പെട്ടി DFSA ഓഫീസിലുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നത്.
DFSAയുടെ വ്യാജ ‘കംപ്ലയൻസ് ഡിപ്പാർട്ട്‌മെന്റ്’ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് തട്ടിപ്പുസംഘം ആളുകളെ സമീപിക്കുന്നത്. ഇരകളുടെ ഉടമസ്ഥതയിലുള്ള പണവും സ്വർണ്ണവും അടങ്ങിയ പാക്കേജ് വിട്ടുകിട്ടുന്നതിനായി അതിന്റെ ആകെ മൂല്യത്തിന്റെ 11.1% തുക ഫീസായി അടയ്ക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
കാര്യം സത്യമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി DFSA ഓഫീസിലെ മേശപ്പുറത്ത് ഇരയുടെ പേരും വിലാസവും പതിച്ച പെട്ടിയിരിക്കുന്ന രീതിയിലുള്ള AI നിർമ്മിത ചിത്രങ്ങളാണ് ഇവർ തെളിവായി അയച്ചു നൽകുന്നത്. സമയപരിധി നിശ്ചയിച്ച് അടിയന്തരമായി പണം നൽകാൻ ഇവർ ആളുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.
DFSA ഓഫീസുകളിൽ ഭൗതികമായി പണമോ സ്വർണ്ണമോ മറ്റ് മൂല്യമുള്ള ആസ്തികളോ സൂക്ഷിക്കാറില്ല. പാക്കേജുകൾ വിട്ടുകൊടുക്കുന്നതിന് DFSA യാതൊരുവിധ ഫീസുകളും ഈടാക്കുന്നുമില്ല. ഫീസ് പ്രോസസ്സിംഗിനായി ഒരു കംപ്ലയൻസ് വകുപ്പും DFSA-യിൽ പ്രവർത്തിക്കുന്നില്ലെന്നും @dfsaofficals.com എന്ന ഇമെയിൽ വിലാസവുമായി ഏജൻസിക്ക് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ ഒടിപിയോ അപരിചിതരുമായി പങ്കുവെക്കരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദമായ ഇമെയിലുകൾ ലഭിച്ചാൽ അയച്ചയാളുടെ ഡൊമെയ്ൻ ശ്രദ്ധാപൂർവ്വം പരിശോധിക്കണം.
തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവർ ഉടൻ തന്നെ ബാങ്കുമായും പൊലിസുമായും ബന്ധപ്പെടേണ്ടതാണ്. കൂടാതെ സംശയങ്ങൾ നിവാരണം ചെയ്യുന്നതിനായി +971 4 362 2222 എന്ന നമ്പറിലോ DFSA ഔദ്യോഗിക പോർട്ടൽ വഴിയോ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഭാഗ്യം ഭാഗ്യം മഹാഭാഗ്യം!!ബിഗ് ടിക്കറ്റില്‍ വിണ്ടും മലയാളി തിളക്കം; ഇ-ഡ്രോയില്‍ ലക്ഷങ്ങൾ സമ്മാനമായി നേടി നാല് വിജയികള്‍
അബുദാബി: ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി ഭാഗ്യവാന്‍. സെപ്റ്റംബറിലെ രണ്ടാമത്തെ വീക്കിലി ഇ-ഡ്രോയില്‍ നാല് വിജയികളെ പ്രഖ്യാപിച്ചു. അബുദാബിയില്‍ താമസിക്കുന്ന മലയാളിയെ കൂടാതെ പഞ്ചാബ് സ്വദേശി, നേപ്പാള്‍, ബംഗ്ലദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റു വിജയികള്‍. 25,000 ദിര്‍ഹം വീതമാര്‍ക്ക് സമ്മാനം.
അബുദാബിയിലെ ബിസിനസുകാരനായ ഷെരീഫ് എന്‍. ആണ് മലയാളിയായ വിജയി. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തത്. മുന്‍പ് പല തവണ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ആദ്യമായാണ് വിജയിക്കുന്നത്. ഞങ്ങളുടെ സംഘത്തിന് ഇതൊരു വലിയ നിമിഷമാണിതെന്നും ഷെരീഫ് പറഞ്ഞു. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും ഷെരീഫ് പറഞ്ഞു.
ഷാര്‍ജയില്‍ 20 വര്‍ഷമായി താമസിക്കുന്ന 48 വയസ്സുകാരനായ മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍ ജസ്വീന്ദര്‍ സിങ്ങാണ് പഞ്ചാബില്‍ നിന്നുള്ള വിജയി. പത്ത് പേര്‍ക്കൊപ്പമാണ് ഇദ്ദേഹം ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് പറഞ്ഞു. ബംഗ്ലദേശില്‍ നിന്നുള്ള വിജയി മൊസ്താകിന്‍ഷ ബില്ലയാണ്. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ ബില്ല പത്ത് വര്‍ഷമായി അജ്മാനിലാണ് താമസം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ഇത്തവണ ടിക്കറ്റ് എടുത്തത്. രണ്ടാമത്തെ ഇ-ഡ്രോയിലെ അവസാനത്തെ വിജയി നേപ്പാളില്‍ നിന്നുള്ള ഖും ബഹദൂര്‍ റാണയാണ്. ദുബായില്‍ ഒരു ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കമ്പനിയിലാണ് 43 വയസ്സുകാരന്‍ ജോലി ചെയ്യുന്നത്. സുഹൃത്തുക്കളായ 15 പേരുടെ കൂടെയാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്.
സെപ്റ്റംബറില്‍ 20 മില്യണ്‍ ദിര്‍ഹമാണ് ഗ്രാന്‍ഡ് പ്രൈസ്. ലൈവ് ഡ്രോ ഒക്ടോബര്‍ 3-നാണ്. അഞ്ച് വിജയികള്‍ക്ക് 1.95 മില്യണ്‍ ദിര്‍ഹം സമാശ്വാസ സമ്മാനമായി ലഭിക്കും. ഒരു വിജയിക്ക് 1 മില്യണ്‍ ദിര്‍ഹം, മറ്റൊരാള്‍ക്ക് 500,000 ദിര്‍ഹം, മൂന്നാമത്തെയാള്‍ക്ക് 250,000 ദിര്‍ഹം, രണ്ടു പേര്‍ക്ക് 100,000 ദിര്‍ഹം വീതം എന്നിങ്ങനെയാണ് സമ്മാനങ്ങള്‍.
എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയിൽ വൻ മാറ്റം; ഹോർമുസിലൂടെ കപ്പലുകൾ കുറയുന്നു, ലോകം എങ്ങെനെ മാറും
Latest greeshma — September 21, 2026·0 Comment

Strait of Hormuz shipping traffic : ദുബൈ, സെപ്റ്റംബർ 21: ലോകത്തിലെ പ്രധാന സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ 12 ചരക്ക് കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നതെന്ന് കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന Kpler-ന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തൊട്ടുമുമ്പത്തെ വാരാന്ത്യത്തിൽ ഇത് 35 കപ്പലുകളായിരുന്നു.
ട്രാൻസ്‌പോണ്ടർ, ഉപഗ്രഹ സിഗ്നലുകൾ എന്നിവ ഉപയോഗിച്ചാണ് Kpler കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്നത്. കടലിടുക്കിലൂടെയുള്ള ദൃശ്യമായ കപ്പൽ ഗതാഗതം ഇപ്പോൾ വളരെ കുറഞ്ഞ നിലയിലാണ്.
അതേസമയം, മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്ത നിലയിൽ ടാങ്കറുകൾ ഉപയോഗിച്ച് ക്രൂഡ് ഓയിൽ കയറ്റുമതി തുടരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Kpler കണക്കുകൾ പ്രകാരം ഞായറാഴ്ച നാല് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്ന് പുറത്തേക്ക് പോയി. ഇതിൽ രണ്ട് കപ്പലുകൾ ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളാണ് വഹിച്ചിരുന്നത്. രണ്ട് ചെറിയ എണ്ണ ടാങ്കറുകൾ പേർഷ്യൻ ഉൾക്കടലിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ശനിയാഴ്ച കാർഷിക ഉൽപ്പന്നങ്ങൾ, ദ്രവീകൃത പെട്രോളിയം വാതകം (LPG), വളം എന്നിവ വഹിച്ചിരുന്ന അഞ്ച് കപ്പലുകൾ പേർഷ്യൻ ഉൾക്കടലിൽ നിന്ന് പുറത്തേക്ക് പോയി. ഒഴിഞ്ഞ നിലയിലുള്ള ഒരു വലിയ ഗ്യാസ് കപ്പലും കടലിടുക്കിലേക്ക് പ്രവേശിച്ചു.
ഫെബ്രുവരി 28ന് അമേരിക്ക-ഇസ്രയേൽ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഹോർമുസ് കടലിടുക്കിലൂടെ പ്രതിദിനം ശരാശരി 125 വലിയ വാണിജ്യ കപ്പലുകൾ കടന്നുപോയിരുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
നിലവിലെ സംഘർഷത്തിനിടെ കപ്പൽ ഗതാഗതത്തിലുണ്ടായ ഈ വൻ ഇടിവ് ലോകത്തിലെ പ്രധാന ഊർജ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ വ്യാപാര തടസ്സത്തിന്റെ വ്യാപ്തിയാണ് വ്യക്തമാക്കുന്നത്.