Qatar LNG exports ദോഹ: ഹുർമുസ് കടലിടുക്ക് വീണ്ടും തുറന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഖത്തറിന്റെ എൽഎൻജി കയറ്റുമതി സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ എൻജി. സഅദ് ബിൻ ഷെരീദ അൽ കഅബി പറഞ്ഞു.
ന്യൂയോർക്കിൽ നടന്ന ഖത്തർ ഇക്കണോമിക് ഫോറം 2026ൽ സംസാരിക്കുകയായിരുന്നു അൽ കഅബി. 81-ാമത് യുഎൻ ജനറൽ അസംബ്ലിക്ക് മുന്നോടിയായി നടന്ന പരിപാടിയിൽ ‘ദി ഗ്ലോബൽ എനർജി റീഅലൈൻമെന്റ്’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ചരിത്രത്തിൽ ഇതുവരെ ഒരു ഷിപ്പ്മെന്റിൽ പോലും വീഴ്ച വരുത്താത്ത വിശ്വസ്ത വിതരണക്കാരാണ് ഖത്തറെന്ന് അൽ കഅബി പറഞ്ഞു. നിലവിലെ പ്രതിസന്ധി ഖത്തറിന്റെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
റാസ് ലഫാൻ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ
റാസ് ലഫാനിലെ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് എൽഎൻജി ട്രെയിനുകൾക്കും ഒരു ജിടിഎൽ (GTL) പ്ലാന്റിനും കേടുപാടുകൾ സംഭവിച്ചതായി അൽ കഅബി സ്ഥിരീകരിച്ചു.
ജിടിഎൽ പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ 2027ലെ ആദ്യ പാദത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ രണ്ട് എൽഎൻജി ട്രെയിനുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏകദേശം മൂന്ന് വർഷം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഹുർമുസ് കടലിടുക്ക് ഒഴിവാക്കി സ്വന്തം ഭൂപ്രദേശങ്ങളിലൂടെ പൈപ്പ്‌ലൈൻ നിർമ്മിക്കാൻ അനുമതി നൽകിയ അയൽരാജ്യങ്ങളോടും അൽ കഅബി നന്ദി അറിയിച്ചു.
കുവൈത്തിൽ മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനം; 13 പ്രവാസികൾക്ക് അഞ്ച് വർഷം തടവ്
Kuwait greeshma — September 21, 2026·0 Comment

Kuwait Massage Centre Case കുവൈത്ത് സിറ്റി: മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ 15 പ്രതികൾക്ക് നേരത്തെ വിധിച്ച ശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവച്ചു. പ്രതികൾ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.
കേസിലെ കുവൈത്ത് പൗരനായ പ്രതിക്ക് ഏഴ് വർഷം തടവും 7,000 കുവൈത്ത് ദിനാർ പിഴയുമാണ് ശിക്ഷ. 13 പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവും മറ്റൊരു പ്രതിക്ക് രണ്ട് വർഷം തടവുമാണ് വിധിച്ചിരുന്നത്.
കുവൈത്ത് അപ്പീൽ കോടതിയുടെ ഒന്നാം സർക്യൂട്ടാണ് ശിക്ഷക്കെതിരായ അപ്പീലുകൾ പരിഗണിച്ചത്. അപ്പീൽ തള്ളിയതോടെ പ്രതികൾക്ക് നേരത്തെ വിധിച്ച ശിക്ഷകൾ തന്നെ തുടരും.
കുവൈത്തിൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വദേശിനി മരിച്ചു
Kuwait greeshma — September 21, 2026·0 Comment

Thiruvananthapuram native dies in Kuwait തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സി.ആർ.പി ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ മോളിനി (40) ആണ് മരിച്ചത്. അസുഖബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന മോളിനിയുടെ അന്ത്യം കുവൈത്തിലെ മുബാറക് അൽ കബീർ ആശുപത്രിയിലായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിൽ കഴിയുന്ന മോളിനി ഒരു സ്വദേശി കുടുംബത്തിന്റെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. മോഹനൻ കുഞ്ഞനും കാർത്തികയും ആണ് മാതാപിതാക്കൾ. ഭർത്താവ് മനോജ് മണിയൻ. മക്കൾ: മിഥുൻ, അനാമിക. മൃതസംസ്കാരം പിന്നീട് നാട്ടിൽ നടക്കും
കുവൈത്തിൽ മലിനജലത്തിൽനിന്ന് ജലം വീണ്ടെടുക്കാൻ പുതിയ വെറ്റ്‌ലാൻഡ് സംവിധാനം
Kuwait drisya — September 21, 2026·0 Comment

New Wetland System Developed in Kuwait കുവൈത്ത് സിറ്റി: മലിനജല ശുദ്ധീകരണത്തിൽനിന്ന് ലഭിക്കുന്ന ഉയർന്ന സാന്ദ്രതയുള്ള ബ്രൈൻ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനുള്ള പുതിയ വെറ്റ്‌ലാൻഡ് സംവിധാനം വികസിപ്പിച്ച് കുവൈത്ത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ (KISR) നേതൃത്വത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ജലസേചനത്തിനും ലാൻഡ്‌സ്‌കേപ്പിങ്ങിനും ഉപയോഗിക്കാവുന്ന തരത്തിൽ ബ്രൈൻ ശുദ്ധീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കുവൈത്തിന്റെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിലും ശുദ്ധീകരിച്ച ജലത്തിന്റെ പരമാവധി പുനരുപയോഗം ഉറപ്പാക്കുന്നതിലും പുതിയ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ശുദ്ധജല ആവശ്യങ്ങൾക്ക് കുവൈത്ത് പ്രധാനമായും കടൽജല ശുദ്ധീകരണത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ മലിനജലത്തിൽനിന്ന് ഉപയോഗപ്രദമായ ജലം വീണ്ടെടുക്കുന്നത് രാജ്യത്തിന് പ്രധാനമാണ്.
സുലൈബിയ പ്ലാന്റിലെ ബ്രൈൻ ശുദ്ധീകരിക്കും
സുലൈബിയ മലിനജല ശുദ്ധീകരണ പ്ലാന്റിൽ റിവേഴ്സ് ഓസ്മോസിസ് ഉൾപ്പെടെയുള്ള മെംബ്രേൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ ശേഷിക്കുന്ന സാന്ദ്രമായ മാലിന്യജലമാണ് ബ്രൈൻ. പ്രതിദിനം ഏകദേശം 100,000 ഘനമീറ്റർ ബ്രൈൻ സുലൈബിയ പ്ലാന്റിൽനിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്നതായി KISR ഗവേഷകർ പറയുന്നു. നിലവിൽ ഇത് സംസ്കരിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ട സാഹചര്യമുണ്ട്.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ ബ്രൈൻ കടലിലേക്ക് ഒഴുക്കുന്നത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, അതിനെ ശുദ്ധീകരിച്ച് പുനരുപയോഗിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. പ്രത്യേകിച്ചും പച്ചപ്പിനും ലാൻഡ്‌സ്‌കേപ്പ് ജലസേചനത്തിനും ഉപയോഗിക്കാവുന്ന വെള്ളമാക്കി മാറ്റാനാണ് സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബാക്ടീരിയ ഉപയോഗിച്ച് മലിനീകരണം കുറയ്ക്കും
വലിയ ഉപരിതല വിസ്തീർണമുള്ള പ്രത്യേക ഓർഗാനിക് പ്ലാസ്റ്റിക് വസ്തുവാണ് സംവിധാനത്തിൽ ഉപയോഗിക്കുന്നത്. ഇതിന്റെ ഉപരിതലത്തിൽ ബാക്ടീരിയ വളരുകയും മലിനീകരണ ഘടകങ്ങളെ വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. പരമ്പരാഗത സംവിധാനങ്ങളിൽ ഉണ്ടാകുന്ന അടഞ്ഞുപോകൽ പ്രശ്നം കുറയ്ക്കുന്നതിനായി സുഷിരങ്ങളുള്ള ഘടനയാണ് ഈ വസ്തുവിനുള്ളതെന്നും ഗവേഷകർ വ്യക്തമാക്കി.
കുവൈത്തിലെ വരണ്ട കാലാവസ്ഥ പരിഗണിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. കുറഞ്ഞ ഊർജ ഉപഭോഗവും കുറഞ്ഞ പ്രവർത്തനച്ചെലവും പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടങ്ങളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഇറക്കുമതി വസ്തുക്കളുടെ ആശ്രയം കുറയ്ക്കാം
പുതിയ സാങ്കേതികവിദ്യ കുവൈത്തിൽ തന്നെ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും ഉപയോഗിക്കാനും കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇതിലൂടെ ഇറക്കുമതി ചെയ്യുന്ന ശുദ്ധീകരണ ഘടകങ്ങളിലുള്ള ആശ്രയം കുറയ്ക്കാൻ സാധിക്കും.
ബ്രൈൻ ശുദ്ധീകരണത്തിന് മാത്രമായി ഈ സാങ്കേതികവിദ്യ പരിമിതപ്പെടുന്നില്ല. വ്യാവസായിക, ഗാർഹിക, മുനിസിപ്പൽ മലിനജല ശുദ്ധീകരണത്തിനും ഭാവിയിൽ ഇത് ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. മലിനജല ശുദ്ധീകരണത്തോടൊപ്പം സസ്യങ്ങൾ വളർത്തുന്നതും സംവിധാനത്തിന്റെ പ്രത്യേകതയാണ്.
യുഎസ് പേറ്റന്റ് ലഭിച്ചു
KISR-ന്റെ വാട്ടർ റിസർച്ച് സെന്ററിലെ ഗവേഷകരായ ഡോ. മിഷാരി ഖജയും ഡോ. മുഹമ്മദ് അൽ-മുന്തസിറും ചേർന്നാണ് സംവിധാനം വികസിപ്പിച്ചത്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദ അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്റെ ധനസഹായത്തോടെയാണ് ഗവേഷണം നടന്നത്. 2025 ഓഗസ്റ്റിൽ ഈ സാങ്കേതികവിദ്യയ്ക്ക് യുഎസ് പേറ്റന്റ് ലഭിച്ചിരുന്നു.
2026 ഓഗസ്റ്റിൽ ചൈനയിലെ 12-ാമത് ഇന്റർനാഷണൽ ഇൻവെൻഷൻ എക്സിബിഷനിൽ ഈ കണ്ടുപിടിത്തത്തിന് ഗോൾഡ് മെഡലും ഗ്രാൻഡ് ജ്യൂറി പുരസ്കാരവും ലഭിച്ചിരുന്നു.
വാണിജ്യവത്കരണത്തിലേക്ക്
ഗവേഷണ ഘട്ടത്തിൽനിന്ന് സാങ്കേതികവിദ്യയെ വ്യാപകമായ പ്രയോഗത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ KISR ആരംഭിച്ചിട്ടുണ്ട്. വിവിധ കുവൈത്ത് സ്ഥാപനങ്ങൾ സാങ്കേതികവിദ്യയുടെ തുടർവികസനത്തിൽ താൽപര്യം പ്രകടിപ്പിച്ചതായും വാണിജ്യവത്കരണത്തിനുള്ള പദ്ധതികൾ പുരോഗമിക്കുന്നതായും ഗവേഷകർ അറിയിച്ചു.
മലിനജലത്തിൽനിന്ന് ഉപയോഗപ്രദമായ ജലം വീണ്ടെടുത്ത് രാജ്യത്തിന്റെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
Major Changes to Kuwait’s Military Law കുവൈത്ത് സൈനിക നിയമത്തിൽ വൻ മാറ്റങ്ങൾ; നിയമനത്തിലും അവധിയിലും കൂടുതൽ ഇളവുകൾ
Kuwait drisya — September 21, 2026·0 Comment

Major Changes to Kuwait’s Military Law കുവൈത്ത് സിറ്റി: കുവൈത്ത് കുവൈത്ത് സൈനിക നിയമത്തിൽ നിർണായക ഭേദഗതികൾ. സൈന്യത്തിലെ നിയമന നടപടികൾ കൂടുതൽ വഴക്കമുള്ളതാക്കുന്നതിനൊപ്പം പുതിയ തരത്തിലുള്ള അവധികൾക്കും പ്രത്യേക കരാർ നിയമനങ്ങൾക്കും അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി. 1967ലെ സൈനിക നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ഡിക്രി-ലോ നമ്പർ 92/2026 ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’ൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 20 മുതൽ നിയമം പ്രാബല്യത്തിൽ വന്നു.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പുതിയ നിയമപ്രകാരം സൈനിക അച്ചടക്കലംഘനങ്ങൾക്ക് നൽകാവുന്ന സ്വാതന്ത്ര്യ നിയന്ത്രണ ശിക്ഷയുടെ പരമാവധി കാലാവധി 60 ദിവസത്തിൽ നിന്ന് 90 ദിവസമായി ഉയർത്തി. അതേസമയം, പദവി നീക്കം ചെയ്യൽ, പുറത്താക്കൽ, പദവി താഴ്ത്തൽ, ശാരീരിക ശിക്ഷ തുടങ്ങിയവ അച്ചടക്ക ശിക്ഷകളിൽ ഉൾപ്പെടുത്താൻ പാടില്ല.
നിയമന പ്രായം മന്ത്രിയുടെ തീരുമാനത്തിന്
സൈന്യത്തിലേക്ക് ഓഫീസർമാരെ നിയമിക്കുന്നതിനുള്ള പ്രായപരിധി ഇനി നിയമത്തിൽ കർശനമായി നിശ്ചയിക്കുന്നതിന് പകരം പ്രതിരോധ മന്ത്രിയുടെ തീരുമാനത്തിലൂടെ നിശ്ചയിക്കാനാകും. ആവശ്യമായ സാഹചര്യങ്ങളിൽ പ്രായപരിധിയിൽ ഇളവുകളും അനുവദിക്കാം.
സൈനിക സേവനത്തിനുള്ള ആരോഗ്യയോഗ്യതാ മാനദണ്ഡങ്ങളും മന്ത്രിയുടെ തീരുമാനത്തിലൂടെ നിശ്ചയിക്കും. ശാസ്ത്രീയവും സൈനിക വൈദ്യശാസ്ത്രപരവുമായ മാനദണ്ഡങ്ങളിലെ മാറ്റങ്ങൾക്കനുസരിച്ച് നിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ഇതിലൂടെ കൂടുതൽ സൗകര്യമാകും.
നോൺ-കമ്മീഷൻഡ് ഓഫീസർമാർക്കും മറ്റ് സൈനികർക്കുമുള്ള നിയമന പ്രായവും ഇതേ രീതിയിൽ പ്രതിരോധ മന്ത്രിയുടെ തീരുമാനത്തിന് വിധേയമാകും.
വിദഗ്ധർക്ക് പ്രത്യേക കരാർ
സൈന്യത്തിൽ പ്രൊഫഷണലുകളെയും മറ്റ് വിഭാഗങ്ങളിലുള്ളവരെയും പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനും പുതിയ ഭേദഗതി അനുമതി നൽകുന്നു. സായുധസേനയ്ക്ക് ആവശ്യമായ സാങ്കേതികവും വിദഗ്ധവുമായ ജീവനക്കാരെ കൂടുതൽ എളുപ്പത്തിൽ നിയമിക്കുന്നതിനാണ് ഈ വ്യവസ്ഥ ലക്ഷ്യമിടുന്നത്. നിയമനത്തിന്റെ വിശദമായ നിബന്ധനകൾ പ്രതിരോധ മന്ത്രിയുടെ തീരുമാനങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും.
പുതിയ പ്രത്യേക അവധി
സൈനികർക്കായി പുതിയ പ്രത്യേക അവധി വിഭാഗവും നിയമത്തിൽ ഉൾപ്പെടുത്തി. സാഹചര്യങ്ങൾക്കനുസരിച്ച് പൂർണ ശമ്പളത്തോടെയോ കുറഞ്ഞ ശമ്പളത്തോടെയോ ശമ്പളമില്ലാതെയോ പ്രത്യേക അവധി അനുവദിക്കാനാകും.
സൈനികരുടെ വ്യക്തിപരമായ സാഹചര്യങ്ങളും സൈനിക സേവനത്തിന്റെ പ്രവർത്തന ആവശ്യകതകളും തമ്മിൽ സന്തുലിതമാക്കുന്നതിനാണ് ഈ വ്യവസ്ഥ കൊണ്ടുവന്നതെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.
ഏകദേശം ആറ് പതിറ്റാണ്ട് പഴക്കമുള്ള സൈനിക നിയമം നിലവിലെ സൈനിക ആവശ്യങ്ങൾക്കും സംഘടനാപരവും ഭരണപരവുമായ മാറ്റങ്ങൾക്കും അനുസൃതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതികൾ കൊണ്ടുവന്നത്.
Kuwait Announces New Burial Timings കുവൈത്തിൽ ഇനി സംസ്‌കാര ചടങ്ങുകൾക്ക് പുതിയ സമയക്രമം
Kuwait drisya — September 21, 2026·0 Comment

Kuwait Announces New Burial Timings കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ശ്മശാനങ്ങളിൽ മൃതദേഹ സംസ്‌കാരത്തിനായി പുതിയ സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. സെപ്റ്റംബർ 20 ഞായറാഴ്ച മുതൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വന്നു. സംസ്‌കാര നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനും ബന്ധുക്കൾക്കും അനുശോചകരും നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമാണ് പുതിയ സമയക്രമം.
പുതിയ ക്രമപ്രകാരം രാവിലെ 9 മണിയോടെയാണ് സംസ്‌കാരം നടത്തുക. വൈകുന്നേരത്തെ സംസ്‌കാര ചടങ്ങുകൾ അസർ നമസ്‌കാരത്തിന് ശേഷം നടക്കും.
2 Comments