body =====

പ്രവാസികളെ യുഎഇയിൽ പുറത്തിറങ്ങും മുമ്പ് ഈ കാലാവസ്ഥ കൂടി ഒന്നു നോക്കൂ… മാറ്റമുണ്ട്!!

1000053299

ദുബൈ: യുഎഇയിൽ കൊടും വേനൽച്ചൂടിന് വിരാമമിട്ട് ശരത്കാല സീസൺ സെപ്റ്റംബർ 23 ബുധനാഴ്ച പുലർച്ചെ 4.05 ന് ആരംഭിക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ ഉദ്ധരിച്ച് എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ സീസണിന്റെ തുടക്കത്തിൽ പുലർച്ചെ ആകാശത്തിന്റെ കിഴക്കൻ ഭാഗത്ത് മിഥുനം, ഇടവം, ചിങ്ങം, സിറിയസ്, കനോപ്പസ്, പ്ലീയാഡ്സ് എന്നീ നക്ഷത്രസമൂഹങ്ങൾ ശോഭിക്കും. ശരത്കാല വിഷുവ ദിനത്തോടനുബന്ധിച്ച് സൂര്യൻ ഭൂമധ്യരേഖയ്ക്ക് ലംബമായി വരുന്നതോടെ പകലും രാത്രിയും തുല്യ ദൈർഘ്യമുള്ളവയായി മാറും.

സീസണിന്റെ ആദ്യഘട്ടത്തിൽ ശരാശരി ഉയർന്ന താപനില 39°C ഉം കുറഞ്ഞ താപനില 26°C ഉം ആയിരിക്കും. തുടർന്ന് നവംബർ തുടക്കത്തോടെ താപനില കൂടുതൽ കുറഞ്ഞ് ഉയർന്ന ചൂട് 31°C ഉം കുറഞ്ഞ താപനില 18°C ഉം ആയി മാറും.

ഡിസംബർ 22 ലെ ശീതകാല അറുതിയോട് അടുക്കുമ്പോഴേക്ക് സീസണിന്റെ അവസാനത്തോടെ ഉയർന്ന താപനില 25°C ആയും കുറഞ്ഞ താപനില 13°C ആയും താഴുമെന്നാണ് പ്രവചനം. വിഷുവദിനത്തിന് ശേഷം രാത്രിയുടെ ദൈർഘ്യം ക്രമേണ വർദ്ധിച്ചുവരും.

APPLY NOW FOR THE LATEST VACANCIES

ശരത്കാലത്തിന്റെ ആദ്യ പകുതിയിൽ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുമെന്നും അതിരാവിലെ രാജ്യത്ത് മൂടൽമഞ്ഞ് രൂപപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. റോഡുകളിൽ മൂടൽമഞ്ഞ് ദൃശ്യപരത കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഒക്ടോബർ പകുതിയോടെ ശൈത്യകാല മേഘങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങുമെന്നും സീസണിന്റെ മധ്യത്തിനുശേഷം രാജ്യത്ത് മഴ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുമെന്നും എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.

കാർഷിക മേഖലയ്ക്കും തൈകൾ നട്ടുപിടിപ്പിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയമാണ് ശരത്കാലത്തിന്റെ ആദ്യ പകുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറേബ്യൻ ഉപദ്വീപിലുടനീളം കാർഷിക ആവശ്യങ്ങൾക്കായി തൈകൾ മാറ്റ നടുന്നതിനും വിത്തുവിതയ്ക്കുന്നതിനും ഈ സമയമാണ് കർഷകർ ഉപയോഗപ്പെടുത്തുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യയിൽ നിന്ന് യുഎഇ ക്രിക്കറ്റിന്റെ നെറുകയിലേക്ക്; വിസ്മയ യാത്രയുമായി 20കാരൻ അയാൻ അഫ്സൽ

UAE nazia — September 20, 2026·0 Comment

1000051698

സമീപകാലത്ത് യുഎഇ ക്രിക്കറ്റ് ലോകത്ത് കൈവരിച്ച വളർച്ച അവിശ്വസനീയമാണ്. യുഎഇ ഭരണാധികാരികളും ക്രിക്കറ്റ് ബോർഡും നൽകിയ മികച്ച പിന്തുണയും കളിക്കളത്തിൽ താരങ്ങളുടെ മികച്ച പ്രകടനവും ഈ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അത്തരത്തിൽ യുഎഇ ക്രിക്കറ്റ് ടീമിൽ ശ്രദ്ധേയനായ താരമാണ് ഇന്ത്യയിൽ ജനിച്ച 20-കാരനായ ഓൾറൗണ്ടർ അയാൻ അഫ്സൽ ഖാൻ. മുംബൈയിലെ ചെംബൂരിൽ ജനിച്ച അയാൻ, ചെറുപ്പകാലത്താണ് കുടുംബത്തോടൊപ്പം യുഎഇയിലേക്ക് കുടിയേറുന്നത്.

“ഞാൻ വളർന്നത് യുഎഇയിലാണ്, ഈ നാട് എനിക്ക് സ്വന്തം വീട് പോലെയായി മാറി. വിദ്യാഭ്യാസം തുടരുന്നതിനൊപ്പം തന്നെ ക്രിക്കറ്റിൽ മികച്ചൊരു കരിയർ പടുത്തുയർത്താനുള്ള അവസരവും യുഎഇ എനിക്ക് നൽകി,” അയാൻ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. കുടുംബത്തിന് മികച്ചൊരു ഭാവി തേടിയാണ് അയാന്റെ മാതാപിതാക്കൾ യുഎഇയിലേക്ക് മാറിയത്. എന്നാൽ ആ പ്രവാസം പിന്നീട് അയാന്റെ ജീവിതത്തിലെയും ക്രിക്കറ്റിലെയും വലിയ വഴിത്തിരിവായി മാറുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമല്ല അയാന്റെ ലക്ഷ്യം. യുഎഇക്കായി വലിയ ടൂർണമെന്റുകൾ ജയിക്കുക, ലോകത്തിലെ പ്രമുഖ ടി20 ലീഗുകളിൽ സാന്നിധ്യമറിയിക്കുക, വരും തലമുറയ്ക്ക് പ്രചോദനമാകുന്ന ഒരു കരിയർ പടുത്തുയർത്തുക എന്നിവയാണ് ഈ യുവതാരത്തിന്റെ പ്രധാന ആഗ്രഹങ്ങൾ.

മറ്റ് പല യുവ ക്രിക്കറ്റർമാരെയും പോലെ ഐപിഎല്ലിൽ കളിക്കുക എന്നതും അയാന്റെ വലിയൊരു സ്വപ്നമാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീമിനായി ഭാവിയിൽ ജേഴ്സിയണിയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ചെറുപ്പത്തിൽ ഇന്ത്യൻ ദേശീയ ടീമിനായി കളിക്കണം എന്നാഗ്രഹിച്ചിരുന്നെങ്കിലും യുഎഇയിലെ ജീവിതവും അവസരങ്ങളും അദ്ദേഹത്തിന്റെ ലക്ഷ്യത്തെ മാറ്റിമറിച്ചു. ഇപ്പോൾ യുഎഇ ദേശീയ ടീമിനായി സർവ്വതും നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അയാൻ വ്യക്തമാക്കുന്നു.

ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പല നേട്ടങ്ങളും അയാൻ സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ വലിയ നിമിഷങ്ങളിലൊന്നാണ്. കൂടാതെ, വെറും 16-ാം വയസ്സിൽ ഐസിസി പുരുഷ ടി20 ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര റെക്കോർഡും അയാൻ സ്വന്തമാക്കി. രാജ്യത്തിനായി കളിക്കുമ്പോൾ വലിയ ഉത്തരവാദിത്തവും ആവേശവുമാണ് അനുഭവപ്പെട്ടതെന്ന് താരം ഓർത്തെടുക്കുന്നു.

വളർച്ചയുടെ പാതയിൽ കളിയിലെ ഫോമില്ലായ്മയും ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകളും അടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളെയും അയാന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം തിരിച്ചടികൾ തന്നിലെ ക്രിക്കറ്ററെ കൂടുതൽ പക്വതയുള്ളവനാക്കാൻ സഹായിച്ചുവെന്നാണ് അയാൻ വിശ്വസിക്കുന്നത്. ക്ഷമയോടെ കഠിനാധ്വാനം ചെയ്യാനും സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും ആ അനുഭവങ്ങൾ പഠിപ്പിച്ചു

വ്യക്തിഗത മികവിനേക്കാൾ ടീം വർക്കിലാണ് യുഎഇ വിശ്വസിക്കുന്നതെന്ന് അയാൻ പറയുന്നു. പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങുന്ന സമീകൃതമായ ഒരു ടീമാണ് യുഎഇയുടേത്. സമീപകാലത്ത് എസിസി പ്രീമിയർ കപ്പ് ഫൈനലിൽ നേപ്പാളിനോട് പരാജയപ്പെട്ടെങ്കിലും തളരാതെ മുന്നോട്ടുപോകാനാണ് ടീമിന്റെ തീരുമാനം. ഇന്ത്യയിൽ ജനിച്ച്, യുഎഇയിൽ വളർന്ന്, ഇന്ന് പ്രവാസി നാടിന്റെ അഭിമാനമായി മാറിയ അയാൻ അഫ്സൽ ഖാൻ യുഎഇക്കായി വലിയ കിരീടങ്ങൾ നേടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ തന്റെ പ്രയാണം തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy