body =====

Visit Qatar event ticket booking platform : ഖത്തറിൽ ഇവന്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ വിസിറ്റ് ഖത്തർ പ്ലാറ്റ്‌ഫോം; അറിയാം പ്രധാന കാര്യങ്ങൾ

QATAR 4561111111

ദോഹ: ഖത്തറിലെ വിവിധ പരിപാടികളും വിനോദസഞ്ചാര അനുഭവങ്ങളും എളുപ്പത്തിൽ കണ്ടെത്താനും ബുക്ക് ചെയ്യാനും പുതിയ ഡിജിറ്റൽ സംവിധാനങ്ങളുമായി വിസിറ്റ് ഖത്തർ. രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഇവന്റുകളും മറ്റ് ടൂറിസം അനുഭവങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.

2026 അവസാനത്തോടെ പുതിയ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം

വിസിറ്റ് ഖത്തർ അവതരിപ്പിക്കുന്ന പ്രധാന പുതിയ സംവിധാനങ്ങളിലൊന്നാണ് ഏകീകൃത ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം. 2026 അവസാനത്തോടെ ഇത് ആരംഭിക്കാനാണ് പദ്ധതി.

പുതിയ പ്ലാറ്റ്‌ഫോമിലൂടെ ഖത്തറിലെ വിവിധ പരിപാടികൾ കണ്ടെത്താനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഒരിടത്ത് തന്നെ സാധിക്കും. ഇവന്റ് തിരയലും ടിക്കറ്റ് ബുക്കിംഗും ഒരുമിച്ച് ലഭ്യമാക്കുന്നതിലൂടെ കൂടുതൽ ലളിതമായ ഡിജിറ്റൽ അനുഭവമാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ വിവിധ ഇവന്റുകളും വിനോദസഞ്ചാര അനുഭവങ്ങളും എളുപ്പത്തിൽ കണ്ടെത്തുന്നതിനുള്ള പ്രധാന ഡിജിറ്റൽ കേന്ദ്രമായി പ്ലാറ്റ്‌ഫോം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൊബൈലിൽ നേരിട്ട് ഇവന്റ് വിവരങ്ങൾ

വിസിറ്റ് ഖത്തർ ആപ്പിലേക്ക് മൊബൈൽ ഫോണിൽ നിന്ന് നേരിട്ട് എത്താൻ സഹായിക്കുന്ന വിസിറ്റ് ഖത്തർ വിജറ്റും അവതരിപ്പിച്ചിട്ടുണ്ട്.

നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായ വിജറ്റ് വഴി ഖത്തറിലെ പ്രധാന പരിപാടികളുടെ വിവരങ്ങൾ വേഗത്തിൽ കണ്ടെത്താം. ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായുള്ള പതിപ്പും പിന്നീട് ലഭ്യമാക്കും.

ഹയ പ്ലാറ്റ്‌ഫോമിലും പുതിയ ആനുകൂല്യങ്ങൾ

ഖത്തറിലെത്തുന്ന സന്ദർശകർക്കായി പുതിയ ആനുകൂല്യങ്ങളും ഓഫറുകളും നൽകുന്നതിനായി ഹയ പ്ലാറ്റ്‌ഫോമും വികസിപ്പിക്കുന്നുണ്ട്.

സന്ദർശകർക്ക് ലഭിക്കുന്ന പ്രത്യേക ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് വിസിറ്റ് ഖത്തർ അറിയിച്ചു.

560-ലധികം പരിപാടികൾ

2026–2027 കാലയളവിലെ ഖത്തറിന്റെ ഇവന്റ് കലണ്ടറിൽ വിവിധ മേഖലകളിൽ നിന്നുള്ള 780-ലധികം പങ്കാളികളുമായി സഹകരിച്ച് 560-ലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊതുമേഖലയും സ്വകാര്യ മേഖലയുമുൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും തിരഞ്ഞെടുക്കാൻ കൂടുതൽ പരിപാടികൾ ലഭ്യമാകും.

2.3 ലക്ഷത്തിലധികം ഉപയോക്താക്കൾ

2026ൽ ഇതുവരെ വിസിറ്റ് ഖത്തറിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചവരുടെ എണ്ണം 2.3 ലക്ഷത്തിലധികം എത്തിയതായി അധികൃതർ അറിയിച്ചു.

ഖത്തറിലെ വിവിധ അനുഭവങ്ങളും പരിപാടികളും കണ്ടെത്തുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനങ്ങൾ അവതരിപ്പിക്കുന്നത്.

പുതിയ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം കൂടി എത്തുന്നതോടെ ഖത്തറിലെ ഇവന്റുകൾ കണ്ടെത്തുന്നതും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെട്രാഷിൽ തെറ്റായി രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനം എങ്ങനെ ഒഴിവാക്കാം?

Qatar greeshma — September 20, 2026·0 Comment

traffic 1

Qatar Metrash: ദോഹ: താൻ ചെയ്യാത്ത ട്രാഫിക് നിയമലംഘനത്തിന് പിഴ ലഭിച്ചതായി Metrash ആപ്പിൽ കണ്ടാൽ എന്ത് ചെയ്യണമെന്ന് അറിയാത്തവർക്ക് പരാതി നൽകാനുള്ള സൗകര്യമുണ്ട്. Metrash ആപ്പ് വഴിയോ ട്രാഫിക് വിഭാഗം നേരിട്ട് സന്ദർശിച്ചോ തെറ്റായ ട്രാഫിക് പിഴക്കെതിരെ പരാതി നൽകാം.

Metrash ആപ്പ് വഴി എങ്ങനെ പരാതി നൽകാം?

തെറ്റായി രജിസ്റ്റർ ചെയ്ത ട്രാഫിക് പിഴ നീക്കം ചെയ്യാൻ Metrash ആപ്പിലൂടെ താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടരാം.

  1. Metrash ആപ്പിൽ ലോഗിൻ ചെയ്ത് Traffic വിഭാഗത്തിലേക്ക് പോകുക.
  2. തുടർന്ന് Violations തിരഞ്ഞെടുക്കുക.
  3. പരാതിപ്പെടേണ്ട ട്രാഫിക് പിഴ കണ്ടെത്തുക. അവിടെ കൈയുടെ അടയാളമുള്ള ഐക്കൺ കാണാം.
  4. ഈ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ Objections to the violation എന്ന പേജിലേക്ക് എത്തും.
  5. തുടർന്ന് പരാതിയുടെ കാരണം തിരഞ്ഞെടുക്കണം. ലഭ്യമായ ഓപ്ഷനുകളിൽ:
    • തീയതി തെറ്റാണ്
    • നിയമലംഘനം നടത്തിയത് താനല്ല
    • ചിത്രത്തിൽ തെറ്റുണ്ട്
    • താൻ ആ സ്ഥലത്ത് ഉണ്ടായിരുന്നില്ല
    • വാഹന നമ്പർ തെറ്റാണ്
    • മറ്റ് കാരണങ്ങൾ
  6. ആവശ്യമായ വിശദീകരണങ്ങൾ Comments ബോക്സിൽ നൽകാം.
  7. പരാതി സമർപ്പിച്ച ശേഷം പരാതി രജിസ്റ്റർ ചെയ്തതായി SMS ലഭിക്കും.
  8. തുടർന്ന് ട്രാഫിക് പൊലീസ് പരാതി പരിശോധിക്കും. പരിശോധനയ്ക്ക് ശേഷം പിഴ സാധുവാണോ അസാധുവാണോ എന്ന വിവരം SMS വഴി അറിയിക്കും.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കുക: പിഴയ്‌ക്കെതിരെ Metrash വഴി പരാതി നൽകാനുള്ള സമയപരിധി കഴിഞ്ഞാൽ കൈയുടെ ഐക്കൺ കാണിച്ചേക്കില്ല. അത്തരത്തിൽ ആപ്പിലൂടെ പരാതി നൽകാൻ കഴിയില്ല. പകരം നേരിട്ട് ട്രാഫിക് വിഭാഗത്തെ സമീപിക്കണം.

ട്രാഫിക് വിഭാഗത്തിൽ നേരിട്ട് പരാതി നൽകാം

Metrash വഴി പരാതി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ മദീനത്ത് ഖലീഫയിലെ ട്രാഫിക് വിഭാഗം നേരിട്ട് സന്ദർശിക്കാം.

  • റിസപ്ഷനിൽ തെറ്റായി രജിസ്റ്റർ ചെയ്ത ട്രാഫിക് പിഴക്കെതിരെ പരാതി നൽകാനാണ് എത്തിയതെന്ന് അറിയിക്കുക.
  • തുടർന്ന് ബന്ധപ്പെട്ട കൗണ്ടറിലേക്ക് പോകാനുള്ള ടോക്കൺ ലഭിക്കും.
  • കൗണ്ടറിൽ വാഹനത്തിന്റെ നമ്പറും ഖത്തർ ഐഡിയും നൽകണം.
  • പരാതി വ്യക്തമായി തെറ്റായി രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തിയാൽ, സിസ്റ്റത്തിൽ നിന്ന് പിഴ നീക്കം ചെയ്യാൻ അധികൃതർക്ക് കഴിയും.

അതുകൊണ്ട് താൻ ചെയ്തിട്ടില്ലാത്ത നിയമലംഘനത്തിന് Metrash-ൽ പിഴ ലഭിച്ചാൽ അത് അവഗണിക്കാതെ, ലഭ്യമായ സമയപരിധിക്കുള്ളിൽ ആപ്പ് വഴിയോ ട്രാഫിക് വിഭാഗത്തെ നേരിട്ടോ പരാതി നൽകുന്നതാണ് നടപടി.

പൊതു ശുചിത്വം ശക്തമാക്കി ഖത്തർ; പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ ഇനി നീല ബിന്നുകൾ

Qatar drisya — September 19, 2026·1 Comment

blue bin e1789827000855

Qatar Steps Up Public Cleanliness Measures ദോഹ: പൊതുസ്ഥലങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യസംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി നടപടികൾ ശക്തമാക്കി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ സുസ്ഥിര മാലിന്യസംസ്‌കരണ രീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിവിധ പദ്ധതികളും ബോധവൽക്കരണ പരിപാടികളും നടപ്പാക്കിവരികയാണ്.

മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം 42,600 നീല റീസൈക്ലിങ് ബിന്നുകൾ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനാണ് ഈ ബിന്നുകൾ ഉപയോഗിക്കുന്നത്.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അൽ വക്രയിൽ സ്മാർട്ട് സെൻസറുകളുള്ള 7,571 സ്മാർട്ട് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ബിന്നുകളുടെ ഉപയോഗവും മാലിന്യശേഖരണ ആവശ്യകതയും നിരീക്ഷിക്കുന്നതിന് ഇത്തരം സാങ്കേതികവിദ്യകൾ സഹായകരമാണ്.

ശുചീകരണ പ്രവർത്തനങ്ങളുടെ നിരീക്ഷണവും നിയന്ത്രണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 39 ശുചീകരണ വാഹനങ്ങളെ ഇലക്ട്രോണിക് ട്രാക്കിങ്, മോണിറ്ററിങ് സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിലൂടെ ശുചീകരണ വാഹനങ്ങളുടെ പ്രവർത്തനം കൂടുതൽ കൃത്യമായി നിരീക്ഷിക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.

2025ൽ 69 ശുചീകരണ ക്യാംപയിനുകൾ

2025ൽ രാജ്യത്തെ വിവിധ ബീച്ചുകളിലും ദ്വീപുകളിലുമായി 69 ശുചീകരണ ക്യാംപയിനുകൾ സംഘടിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. പൊതുമേഖല, സ്വകാര്യ മേഖല, സിവിൽ സൊസൈറ്റി എന്നിവിടങ്ങളിൽ നിന്നുള്ള 137 സ്ഥാപനങ്ങൾ ക്യാംപയിനുകളിൽ പങ്കെടുത്തു.

ഉത്തരവാദിത്തമുള്ള മാലിന്യസംസ്‌കരണ രീതികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി നടത്തിയ പരിശീലന, ബോധവൽക്കരണ പരിപാടികളിൽ 3,000ത്തിലധികം പേർ പങ്കെടുത്തു.

പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നതിൽ മാത്രം ശുചിത്വ പ്രവർത്തനങ്ങൾ പരിമിതപ്പെടുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ദീർഘകാലാടിസ്ഥാനത്തിൽ ശുചിത്വബോധം വളർത്തുകയും പൊതുജനങ്ങളെ ഉത്തരവാദിത്തമുള്ള മാലിന്യസംസ്‌കരണ രീതികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും പൊതുസൗകര്യങ്ങൾ സംരക്ഷിക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

പൊതുജനങ്ങളുടെ സഹകരണത്തോടെ മാലിന്യങ്ങൾ ശരിയായ രീതിയിൽ വേർതിരിച്ച് നിക്ഷേപിക്കുന്ന സംസ്കാരം ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനുമാണ് മന്ത്രാലയം നടപടികൾ തുടരുന്നത്.

ഖത്തറിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചുകൊണ്ട് ശുചിത്വം, റീസൈക്ലിങ്, സാങ്കേതികവിദ്യാധിഷ്ഠിത മാലിന്യസംസ്‌കരണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

Registration for the 2027 Hajj Pilgrimage ഖത്തറിൽ ഹജ്ജ് 2027 രജിസ്ട്രേഷൻ സെപ്റ്റംബർ 20 മുതൽ; എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നറിയാം

Qatar drisya — September 19, 2026 · 0 Comment

hajj 1 e1789821794697

Registration for the 2027 Hajj Pilgrimage ദോഹ∙ 2027ലെ ഹജ്ജ് തീർഥാടനത്തിനുള്ള രജിസ്ട്രേഷൻ ഖത്തറിൽ സെപ്റ്റംബർ 20 മുതൽ ആരംഭിക്കും. ഖത്തർ ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പാണ് രജിസ്ട്രേഷൻ നടപടികൾ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 20 ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ഒക്ടോബർ 20 വരെയാണ് രജിസ്ട്രേഷൻ അനുവദിക്കുക.

ഖത്തർ പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്നവർക്കും ഹജ്ജിനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ പൂർണമായും ഓൺലൈനായി hajj.gov.qa എന്ന ഔദ്യോഗിക ഹജ്ജ് പോർട്ടൽ വഴിയാണ് നടത്തേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം അംഗീകൃത ഹജ്ജ് ക്യാംപുകൾ തിരഞ്ഞെടുക്കാനും അവരുമായി ഇലക്ട്രോണിക് രീതിയിൽ കരാർ ചെയ്യാനും പോർട്ടലിലൂടെ സൗകര്യമുണ്ടാകും.

2027 ഹജ്ജ് സീസണിൽ ഖത്തറിന് അനുവദിച്ചിരിക്കുന്ന തീർഥാടക ക്വോട്ട 4,400 ആണ്. രജിസ്ട്രേഷൻ അവസാനിച്ചതിന് പിന്നാലെ അപേക്ഷകളുടെ ഇലക്ട്രോണിക് പരിശോധന ആരംഭിക്കും. അർഹരായ അപേക്ഷകർക്ക് ഒക്ടോബർ അവസാനം മുതൽ എസ്എംഎസ് വഴി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അറിയിപ്പ് ലഭിക്കും.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധം

ഹജ്ജിന് അപേക്ഷിക്കുന്നവർ ആരോഗ്യപരമായി തീർഥാടനത്തിന് യോഗ്യരാണെന്ന് തെളിയിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിബന്ധന. ഖത്തറിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നേടാം. പരിശോധനാ ഫലം ഹജ്ജ്, ഉംറ കാര്യ വകുപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തും.

അപേക്ഷാ നിബന്ധനകൾ

ഖത്തർ പൗരന്മാർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. ഒരു അപേക്ഷയിൽ പരമാവധി മൂന്ന് സഹയാത്രികരെ ഉൾപ്പെടുത്താം.

ഖത്തർ താമസക്കാർക്കും ജിസിസി പൗരന്മാർക്കും 45 വയസ്സ് പൂർത്തിയായിരിക്കണം. ഇവർ മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടുണ്ടാകരുത്. ഒരു സഹയാത്രികനെ മാത്രമാണ് അപേക്ഷയിൽ ഉൾപ്പെടുത്താൻ കഴിയുക. കൂടാതെ തുടർച്ചയായി 15 വർഷമെങ്കിലും ഖത്തറിൽ താമസിച്ചിരിക്കണം.

രജിസ്ട്രേഷൻ ഘട്ടത്തിൽ തന്നെ എല്ലാ സഹയാത്രികരുടെയും വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. പിന്നീട് ഉണ്ടാകാവുന്ന നടപടിക്രമങ്ങളിലെ കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് നിർദേശം.

10,000 ഖത്തർ റിയാൽ മുൻകൂർ അടയ്ക്കണം

ഹജ്ജ് രജിസ്ട്രേഷൻ സംവിധാനത്തിൽ ഇത്തവണ കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ഹജ്ജ് ക്യാംപുകൾ തിരഞ്ഞെടുക്കാനും കരാർ ഒപ്പിടാനും പണം ഇലക്ട്രോണിക് രീതിയിൽ അടയ്ക്കാനും അപേക്ഷകർക്ക് സാധിക്കും.

കരാർ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 10,000 ഖത്തർ റിയാൽ ഇലക്ട്രോണിക് സംവിധാനത്തിലൂടെ മുൻകൂറായി അടയ്ക്കണം. ഇത് രജിസ്ട്രേഷൻ ഫീസല്ലെന്നും ഹജ്ജ് പാക്കേജിന്റെ അന്തിമ ചെലവിൽനിന്ന് കുറയ്ക്കുന്ന മുൻകൂർ തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Allegedly Using Mobile Phones at the Workplace in Qatar ഖത്തറിൽ ജോലി സ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് ആരോപണം; തെലങ്കാന സ്വദേശികളായ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

Qatar drisya — September 19, 2026 · 0 Comment

0x0 e1789813217283

Allegedly Using Mobile Phones at the Workplace in Qatar ദോഹ∙ ജോലി സ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചെന്നാരോപിച്ച് ഖത്തറിൽ തെലങ്കാന സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. നിർമൽ ജില്ലയിൽ നിന്നുള്ള കുന്ചെപ്പു ഗണേഷ് (24), ദേശബോയി സമ്പത്ത് (25) എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് കുടുംബത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

നിർമൽ ജില്ലയിലെ നർസാപൂർ മണ്ഡലത്തിലെ രാംപൂർ സ്വദേശിയാണ് ഗണേഷ്. സോൺ മണ്ഡലത്തിലെ മദാപൂർ സ്വദേശിയാണ് സമ്പത്ത്. ഇരുവരും ഖത്തറിലെ അക്വാ ക്ലീൻ ഫെസിലിറ്റീസ് സർവീസസിൽ ഏകദേശം രണ്ടര വർഷമായി ജോലി ചെയ്തുവരികയായിരുന്നു.

ജോലി സ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്ന സാഹചര്യത്തിൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ഓഗസ്റ്റിൽ ഖത്തർ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. തെലങ്കാന എൻആർഐ അഡ്വൈസറി കമ്മിറ്റിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തുവന്നത്.

ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

കസ്റ്റഡിയിലുള്ള ഇരുവർക്കും ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനും മോചനത്തിനായി നടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ ഇടപെടണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

Related Posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy