body =====

അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സും; പ്രവാസികള്‍ക്കായി ഇതാ നോര്‍ക്ക കെയര്‍ പ്ലസ്

3651181116760227712196817306576297238591628n 1

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ട എന്റോള്‍മെന്റില്‍ 63,580 പ്രവാസികുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2026 ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയായിരുന്നു രണ്ടാംഘട്ട എന്റോള്‍മെന്റ്. 2026 മാര്‍ച്ച് 11 മുതല്‍ 2026 ഏപ്രില്‍ 12 വരെ സംഘടിപ്പിച്ച ആദ്യഘട്ടത്തില്‍ എന്റോള്‍ ചെയ്ത 32,000 ഉള്‍പ്പെടെ 95580 പ്രവാസികുടുംബങ്ങള്‍ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ ഭാഗമായി.

2027 ഏപ്രില്‍ 14 വരെയാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയില്‍ നിലവില്‍ എന്റോള്‍ ചെയ്തവരുടെ പോളിസി കാലയളവ്. 2025 സെപ്റ്റംബര്‍ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ പദ്ധതിയുടെ ആദ്യഘട്ട എന്റോള്‍മെന്റില്‍ 1,32,034 പ്രവാസികേരളീയ കുടുംബങ്ങള്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് എന്നീ പദ്ധതികളിലായി ഇതുവരെ 136-ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 2,27,614 പ്രവാസികേരളീയ കുടുംബങ്ങളാണ് എന്റോള്‍ ചെയ്തത്.

നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി വഴി 10 ലക്ഷത്തോളം പേര്‍ക്കാണ് ആരോഗ്യ സുരക്ഷയുടെ ഗുണഫലങ്ങള്‍ ലഭ്യമാകുക. പ്രവാസികേരളീയര്‍ക്കും കുടുംബാഗങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യയമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി. 18 മുതല്‍ 70 വയസ്സുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കായിരുന്നു പദ്ധതിയില്‍ ചേരാന്‍ അവസരം. 10 ലക്ഷം മുതലുളള പോളിസികളില്‍ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ മാതാപിതാക്കളേയും (80 വയസ്സു വരെ) ഉള്‍പ്പെടുത്താനാകും. കേരളത്തിലെ 688 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് നോര്‍ക്ക കെയര്‍ പ്ലസ്സും ന്യൂ ഇന്ത്യാ അഷുറന്‍സുമായി സഹകരിച്ച് നോര്‍ക്ക കെയര്‍ പദ്ധതി നടപ്പാക്കുന്നത്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സുരക്ഷാ ആശങ്കകൾ നീങ്ങുന്നു; യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർലൈനുകൾ

UAE drisya — September 19, 2026·0 Comment

airline 2 e1789816430973

Airlines Resume Flights to the UAE ദുബൈ∙ മേഖലയിൽ നിലനിന്നിരുന്ന സുരക്ഷാ ആശങ്കകളെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച യുഎഇയിലേക്കുള്ള വിമാന സർവീസുകൾ അന്താരാഷ്ട്ര എയർലൈനുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. യുഎഇയിലേക്കുള്ള യാത്രാ മുന്നറിയിപ്പുകൾ ചില രാജ്യങ്ങൾ ഇപ്പോഴും നിലനിർത്തിയിട്ടുണ്ടെങ്കിലും, ഒക്ടോബർ, നവംബർ മാസങ്ങളിലായി നിരവധി വിമാനക്കമ്പനികൾ സർവീസ് പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

APPLY NOW FOR THE LATEST VACANCIES

ബജറ്റ് എയർലൈനായ വിസ് എയർ ഒക്ടോബർ 25 മുതൽ ദുബൈയിലേക്കും ഒക്ടോബർ 27 മുതൽ അബൂദബിയിലേക്കുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസ് നവംബർ 4 മുതൽ ദുബൈയിലേക്ക് പ്രതിദിന സർവീസ് നടത്തുന്നതിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ടർക്കിഷ് എയർലൈൻസ് ദുബൈയിലേക്കും അബൂദബിയിലേക്കുമുള്ള സർവീസുകൾ ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്.

അതേസമയം, ചില വിമാനക്കമ്പനികൾ സർവീസ് നിർത്തിവച്ച കാലയളവ് നീട്ടിയിട്ടുണ്ട്. എയർ ഫ്രാൻസ് ഒക്ടോബർ 13 വരെ ദുബൈ സർവീസുകൾ നിർത്തിവച്ചിരുന്നു. ലുഫ്ത്താൻസ, കെഎൽഎം, സിംഗപ്പൂർ എയർലൈൻസ്, ഐടിഎ എയർവേസ്, എയർബാൾട്ടിക് എന്നീ കമ്പനികൾ ഒക്ടോബർ 24 വരെ ദുബൈയിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

അധികൃതർ സ്കൂൾ ബസ് സുരക്ഷയ്ക്കായി നടപ്പാക്കുന്ന സംവിധാനത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.

ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ ‘നിങ്ങളുടെ മക്കൾ സുരക്ഷിതരാണ്’ പദ്ധതിയുടെ ഭാഗമായാണ് ‘മഅ്മൻ’ എന്ന ഡിജിറ്റൽ സുരക്ഷാ പ്ലാറ്റ്‌ഫോം 2019ൽ ആരംഭിച്ചത്. സ്കൂൾ ബസ് അപകടത്തിൽപ്പെടുകയോ തകരാറിലാകുകയോ ചെയ്യുമ്പോഴും വിദ്യാർഥികൾക്കോ ജീവനക്കാർക്കോ അടിയന്തര വൈദ്യസഹായം ആവശ്യമായി വരുമ്പോഴും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

ഇത്തരം സാഹചര്യങ്ങളിൽ ബസിലെ സൂപ്പർവൈസർ സ്മാർട് ബോർഡ് സംവിധാനവുമായി ബന്ധിപ്പിച്ച ടാബ്‌ലെറ്റിലെ എമർജൻസി ബട്ടൺ അമർത്തിയാൽ മതി. വിവരങ്ങൾ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ എത്തും. തുടർന്ന് ബന്ധപ്പെട്ട ജീവനക്കാരുമായി ആശയവിനിമയം നടത്തി സാഹചര്യം വിലയിരുത്തുകയും ആവശ്യമായ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിക്കുകയും ചെയ്യും. ആവശ്യാനുസരണം ആംബുലൻസും പൊലീസ് പട്രോൾ വാഹനങ്ങളും സംഭവസ്ഥലത്തേക്ക് അയയ്ക്കും.

അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പുറമെ, വിദ്യാർഥികളുടെ ദൈനംദിന സ്കൂൾ ബസ് യാത്ര നിരീക്ഷിക്കാനും ‘മഅ്മൻ’ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. മൊബൈൽ ആപ്പ് വഴി രക്ഷിതാക്കൾക്ക് സ്കൂൾ ബസിന്റെ തത്സമയ സഞ്ചാരപാത നിരീക്ഷിക്കാം. കുട്ടി ബസിൽ കയറിയ സമയവും ഇറങ്ങിയ സമയവും അറിയാനും ഇതിലൂടെ സാധിക്കും.

കുട്ടികളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനായി സ്കൂൾ ബസുകളിൽ ക്യാമറകൾ ഉൾപ്പെടെയുള്ള വിവിധ സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടാകാവുന്ന അടിയന്തര സാഹചര്യങ്ങൾ വേഗത്തിൽ തിരിച്ചറിയാനും ആവശ്യമായ ഇടപെടൽ നടത്താനും ഈ സംവിധാനങ്ങൾ സഹായിക്കും.

അതേസമയം, സാങ്കേതിക സംവിധാനങ്ങൾക്കൊപ്പം ഡ്രൈവർമാരുടെയും ബസ് സൂപ്പർവൈസർമാരുടെയും പരിശീലനത്തിനും പ്രാധാന്യം നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ പരിശീലനം ഇവർക്ക് നൽകുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ തിരിച്ചറിയാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനും ജീവനക്കാരെ സജ്ജരാക്കുന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.

സ്കൂൾ ബസ് യാത്രയ്ക്കിടെ എന്തെങ്കിലും സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാരോ രക്ഷിതാക്കളോ വാഹനം സ്വയം തടയാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു. പകരം, സുരക്ഷാ പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 901 എന്ന ഷാർജ പൊലീസ് നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy