
ദുബായ്: പ്രവാസിയായ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ കാറിൽ മരിച്ച നിലയിൽ. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി മീത്തൽ സ്വദേശി ടി.വി. ഫിറോസ് (32) ആണ് ദുബായിൽ മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സഹോദരങ്ങളായ അഷറഫ്, സൈനുദ്ദീൻ എന്നിവർക്കൊപ്പം ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഫിറോസ്. രാത്രിയായിട്ടും ഫിറോസിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇവർ നടത്തിവരുന്ന സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അവശ നിലയിൽ കിടക്കുന്നതായി ഫിറോസിനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് അധികൃതരെത്തി കാറിന്റെ ചില്ല് തകർത്ത് ഫിറോസിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫിറോസിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് നാട്ടിലെയും വിദേശത്തെയും സുഹൃത്തുക്കളും ബന്ധുക്കളും.
ശ്രദ്ധിക്കുക!!!!വാഹനാപകടങ്ങൾ തടയാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്
UAE September 20, 2026

ഷാർജ: റോഡപകടങ്ങൾ ഒഴിവാക്കുന്നതിനും ഡ്രൈവർമാരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വാഹനങ്ങൾ തമ്മിൽ മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് ഷാർജ പൊലിസ് അഭ്യർത്ഥിച്ചു. പ്രധാന റോഡുകളിലൊന്നിൽ നടന്ന അപകടത്തിന്റെ ട്രാഫിക് ക്യാമറ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അധികൃതർ ഡ്രൈവർമാർക്ക് വീണ്ടും ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്.
വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കാത്തതിന്റെ അപകടങ്ങൾ വ്യക്തമാക്കുന്ന വീഡിയോ ഷാർജ പൊലിസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് (X), ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പുറത്തുവിട്ടിട്ടുണ്ട്. മറ്റൊരു കാറിന് തൊട്ടുപിന്നിലായി വളരെ അടുത്ത് സഞ്ചരിക്കുന്ന വാഹനം ദൃശ്യങ്ങളിൽ പ്രത്യേകം അടയാളപ്പെടുത്തിയാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
ഡ്രൈവിംഗിനിടെ റോഡിൽ പൂർണ്ണ ശ്രദ്ധ പുലർത്തുന്നതും ആവശ്യമായ സുരക്ഷാ അകലം പാലിക്കുന്നതും പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് പൊലിസ് വ്യക്തമാക്കി. സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും സംരക്ഷിക്കാൻ എല്ലാവരും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരണമെന്നും പൊലിസ് ഓർമ്മിപ്പിച്ചു.
റോഡ് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ട്രാഫിക് മോണിറ്ററിംഗ് ക്യാമറകളിൽ നിന്നുള്ള ഇത്തരം തത്സമയ ദൃശ്യങ്ങൾ ഷാർജ പൊലിസ് പതിവായി പങ്കുവെക്കാറുണ്ട്
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സുരക്ഷാ ആശങ്കകൾ നീങ്ങുന്നു; യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർലൈനുകൾ
UAE drisya — September 19, 2026·0 Comment

Airlines Resume Flights to the UAE ദുബൈ∙ മേഖലയിൽ നിലനിന്നിരുന്ന സുരക്ഷാ ആശങ്കകളെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച യുഎഇയിലേക്കുള്ള വിമാന സർവീസുകൾ അന്താരാഷ്ട്ര എയർലൈനുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. യുഎഇയിലേക്കുള്ള യാത്രാ മുന്നറിയിപ്പുകൾ ചില രാജ്യങ്ങൾ ഇപ്പോഴും നിലനിർത്തിയിട്ടുണ്ടെങ്കിലും, ഒക്ടോബർ, നവംബർ മാസങ്ങളിലായി നിരവധി വിമാനക്കമ്പനികൾ സർവീസ് പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
APPLY NOW FOR THE LATEST VACANCIES
ബജറ്റ് എയർലൈനായ വിസ് എയർ ഒക്ടോബർ 25 മുതൽ ദുബൈയിലേക്കും ഒക്ടോബർ 27 മുതൽ അബൂദബിയിലേക്കുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസ് നവംബർ 4 മുതൽ ദുബൈയിലേക്ക് പ്രതിദിന സർവീസ് നടത്തുന്നതിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ടർക്കിഷ് എയർലൈൻസ് ദുബൈയിലേക്കും അബൂദബിയിലേക്കുമുള്ള സർവീസുകൾ ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്.
അതേസമയം, ചില വിമാനക്കമ്പനികൾ സർവീസ് നിർത്തിവച്ച കാലയളവ് നീട്ടിയിട്ടുണ്ട്. എയർ ഫ്രാൻസ് ഒക്ടോബർ 13 വരെ ദുബൈ സർവീസുകൾ നിർത്തിവച്ചിരുന്നു. ലുഫ്ത്താൻസ, കെഎൽഎം, സിംഗപ്പൂർ എയർലൈൻസ്, ഐടിഎ എയർവേസ്, എയർബാൾട്ടിക് എന്നീ കമ്പനികൾ ഒക്ടോബർ 24 വരെ ദുബൈയിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.
ഫിലിപ്പൈൻ എയർലൈൻസ് ഒക്ടോബർ 2 വരെയും എയർ അസ്താന സെപ്റ്റംബർ 30 വരെയും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഈ തീയതികൾക്ക് ശേഷം സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും കമ്പനികൾ തീരുമാനമെടുക്കുക.
ചില പ്രധാന അന്താരാഷ്ട്ര വിമാനക്കമ്പനികൾ യുഎഇ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള സമയക്രമം കൂടുതൽ ദീർഘിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസിന്റെ അബൂദബി സർവീസ് 2027-28 ശൈത്യകാലത്തേക്കാണ് മാറ്റിയിരിക്കുന്നത്. എയർ കാനഡ 2027 ജനുവരി പകുതി വരെയും വിർജിൻ അറ്റ്ലാന്റിക് 2027 ഒക്ടോബർ വരെയും ദുബൈയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര എയർലൈനുകളുടെ തിരിച്ചുവരവ് പൂർണതോതിൽ എത്തിയിട്ടില്ലെങ്കിലും യുഎഇ ആസ്ഥാനമായ എമിറേറ്റ്സും ഫ്ലൈദുബായിയും ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ വേഗത്തിൽ പുനഃസ്ഥാപിക്കുന്നുണ്ട്.
ദുബൈ വിമാനത്താവളത്തിലെ വിമാന സർവീസ് ശേഷി നിലവിൽ 84 ശതമാനവും യാത്രക്കാരുടെ എണ്ണം 78 ശതമാനവും വീണ്ടെടുത്തതായാണ് അധികൃതർ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് കൂടുതൽ വിമാന സർവീസുകൾ തിരിച്ചെത്തുന്നതോടെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ സാധാരണ നിലയിലാകുമെന്നാണ് ദുബൈ എയർപോർട്ട്സ് അധികൃതരുടെ പ്രതീക്ഷ.
Enhanced Safety for School Bus Journeys സ്കൂൾ ബസ് യാത്രയ്ക്ക് കൂടുതൽ സുരക്ഷ; അത്യാധുനിക സാങ്കേതിക വിദ്യയുമായി ഷാർജ പൊലീസ്
UAE drisya — September 19, 2026 · 0 Comment

Enhanced Safety for School Bus Journeys ഷാർജ∙ സ്കൂൾ വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ശക്തമാക്കി ഷാർജ പൊലീസ്. സ്കൂൾ ബസുകളിൽ സ്ഥാപിച്ചിരിക്കുന്ന എമർജൻസി ബട്ടൺ ഒരുതവണ അമർത്തിയാൽ ബസിന്റെ കൃത്യമായ സ്ഥാനം, വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, അടിയന്തര സാഹചര്യത്തിന്റെ സ്വഭാവം തുടങ്ങിയ വിവരങ്ങൾ തത്സമയം പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്.
ഷാർജ പൊലീസിന്റെ ‘അമാൻ യാ ബിലാദി’ റേഡിയോ പരിപാടിയിലൂടെയാണ് അധികൃതർ സ്കൂൾ ബസ് സുരക്ഷയ്ക്കായി നടപ്പാക്കുന്ന സംവിധാനത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.
ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ ‘നിങ്ങളുടെ മക്കൾ സുരക്ഷിതരാണ്’ പദ്ധതിയുടെ ഭാഗമായാണ് ‘മഅ്മൻ’ എന്ന ഡിജിറ്റൽ സുരക്ഷാ പ്ലാറ്റ്‌ഫോം 2019ൽ ആരംഭിച്ചത്. സ്കൂൾ ബസ് അപകടത്തിൽപ്പെടുകയോ തകരാറിലാകുകയോ ചെയ്യുമ്പോഴും വിദ്യാർഥികൾക്കോ ജീവനക്കാർക്കോ അടിയന്തര വൈദ്യസഹായം ആവശ്യമായി വരുമ്പോഴും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
APPLY NOW FOR THE LATEST VACANCIES
ഇത്തരം സാഹചര്യങ്ങളിൽ ബസിലെ സൂപ്പർവൈസർ സ്മാർട് ബോർഡ് സംവിധാനവുമായി ബന്ധിപ്പിച്ച ടാബ്‌ലെറ്റിലെ എമർജൻസി ബട്ടൺ അമർത്തിയാൽ മതി. വിവരങ്ങൾ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ എത്തും. തുടർന്ന് ബന്ധപ്പെട്ട ജീവനക്കാരുമായി ആശയവിനിമയം നടത്തി സാഹചര്യം വിലയിരുത്തുകയും ആവശ്യമായ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിക്കുകയും ചെയ്യും. ആവശ്യാനുസരണം ആംബുലൻസും പൊലീസ് പട്രോൾ വാഹനങ്ങളും സംഭവസ്ഥലത്തേക്ക് അയയ്ക്കും.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പുറമെ, വിദ്യാർഥികളുടെ ദൈനംദിന സ്കൂൾ ബസ് യാത്ര നിരീക്ഷിക്കാനും ‘മഅ്മൻ’ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. മൊബൈൽ ആപ്പ് വഴി രക്ഷിതാക്കൾക്ക് സ്കൂൾ ബസിന്റെ തത്സമയ സഞ്ചാരപാത നിരീക്ഷിക്കാം. കുട്ടി ബസിൽ കയറിയ സമയവും ഇറങ്ങിയ സമയവും അറിയാനും ഇതിലൂടെ സാധിക്കും.
കുട്ടികളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനായി സ്കൂൾ ബസുകളിൽ ക്യാമറകൾ ഉൾപ്പെടെയുള്ള വിവിധ സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടാകാവുന്ന അടിയന്തര സാഹചര്യങ്ങൾ വേഗത്തിൽ തിരിച്ചറിയാനും ആവശ്യമായ ഇടപെടൽ നടത്താനും ഈ സംവിധാനങ്ങൾ സഹായിക്കും.
അതേസമയം, സാങ്കേതിക സംവിധാനങ്ങൾക്കൊപ്പം ഡ്രൈവർമാരുടെയും ബസ് സൂപ്പർവൈസർമാരുടെയും പരിശീലനത്തിനും പ്രാധാന്യം നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ പരിശീലനം ഇവർക്ക് നൽകുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ തിരിച്ചറിയാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനും ജീവനക്കാരെ സജ്ജരാക്കുന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
സ്കൂൾ ബസ് യാത്രയ്ക്കിടെ എന്തെങ്കിലും സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാരോ രക്ഷിതാക്കളോ വാഹനം സ്വയം തടയാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു. പകരം, സുരക്ഷാ പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 901 എന്ന ഷാർജ പൊലീസ് നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.