body =====

മൂന്ന് വയസുകാരന് നേരെ വീട്ടുജോലിക്കാരിയുടെ ക്രൂരത;കോടതിയിലെത്തിയപ്പോൾ വീട്ടുജോലിക്കാരിയുടെ വിചിത്ര ‘വാദം’ കേട്ട് ഞെട്ടി:ഒടുവിൽ കിട്ടി പണി

1000049390

Nanny assaulting boy അബുദാബി: തനിക്കൊപ്പം പരിചരിക്കാൻ ഏൽപ്പിച്ച മൂന്ന് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഹോം നേഴ്‌സിന് സസ്‌പെൻഡ് ചെയ്ത ഒരു മാസത്തെ തടവുശിക്ഷയും 3,000 ദിർഹം പിഴയും ചുമത്തി. കുട്ടിയുടെ ശാരീരിക സുരക്ഷ അപകടത്തിലാക്കിയതിനാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഉപദ്രവത്തിൽ കുട്ടിയുടെ നെഞ്ചിലും താടിക്ക് താഴെയും ആഴത്തിലുള്ള പോറലുകളും പരിക്കുകളും ഏറ്റിരുന്നതായി വൈദ്യ പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്രിമിനൽ കോടതിയുടെ ശിക്ഷാവിധിയെ തുടർന്ന്, കുട്ടിയുടെ അമ്മ അബുദാബി ഫാമിലി, സിവിൽ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയിൽ സാമ്പത്തിക-മാനസിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്തു. കുട്ടിയെ പരിചരിക്കാൻ ചുമതലപ്പെടുത്തിയ ആളാണ് ഈ ക്രൂരത കാട്ടിയതെന്ന് അമ്മ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ താൻ കുട്ടിയെ നോക്കുന്ന ജോലിക്കാരിയല്ലെന്നും ഡ്രൈവറാണെന്നുമായിരുന്നു പ്രതിയുടെ വാദം. ശമ്പളം നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് കേസിന് കാരണമെന്നും വാദിച്ചെങ്കിലും ക്രിമിനൽ കോടതിയുടെ അന്തിമവിധി ചൂണ്ടിക്കാട്ടി സിവിൽ കോടതി ഈ വാദങ്ങൾ പൂർണ്ണമായും തള്ളി. കുട്ടിക്കുണ്ടായ ശാരീരിക പരിക്കുകൾ, ചികിത്സാച്ചെലവുകൾ, അമ്മയ്ക്കും കുട്ടിക്കുമുണ്ടായ കടുത്ത മാനസിക വിഷമം എന്നിവ കണക്കിലെടുത്ത് കോടതി താഴെ പറയുന്ന ഉത്തവുകൾ പുറപ്പെടുവിച്ചു. പ്രതി 10,000 ദിർഹം (ഏകദേശം 2.25 ലക്ഷത്തോളം ഇന്ത്യൻ രൂപ) മാനസിക-സാമ്പത്തിക നഷ്ടപരിഹാരമായി അമ്മയ്ക്ക് നൽകണം. കോടതി ചെലവുകൾക്ക് പുറമേ, അന്തിമവിധി തീയതി മുതൽ തുക പൂർണ്ണമായി അടച്ചുതീർക്കുന്നത് വരെ വർഷത്തിൽ 4% പലിശയും നൽകാൻ കോടതി ഉത്തരവിട്ടു. വിശ്വാസ്യതയോടെ കുട്ടിയെ ഏൽപ്പിച്ച വ്യക്തി തന്നെ ക്രൂരത കാട്ടിയത് കുടുംബത്തിന് വലിയ ആഘാതമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അബുദാബി സിവിൽ കോടതിയുടെ നടപടി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇത്തിഹാദ് റെയിൽ ഇനി ദുബായിലെ സ്റ്റേഷനിലെത്തും: വരുന്നത് അതിവേഗ ട്രെയിൻ വിപ്ലവം! 

UAE nazia — September 18, 2026 · 0 Comment

1000048268

യുഎഇ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ പുതിയ ഘട്ടത്തിന് തുടക്കമിട്ടുകൊണ്ട് ദുബായിലെ ആദ്യ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനായ ‘അൽ യലായീസ്’ സെപ്റ്റംബർ 30-ന് പ്രവർത്തനം ആരംഭിക്കുന്നു. ജുമേറ ഗോൾഫ് എസ്റ്റേറ്റിന് സമീപം, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ജനുവരിയിൽ തുടക്കമിട്ട അബുദാബി – ഫുജൈറ സർവീസിന് പിന്നാലെയാണ് ദുബായിലേക്കും ട്രെയിൻ സർവീസ് എത്തുന്നത്. സെപ്റ്റംബർ 30 മുതൽ ഷാർജയിലെ അൽ ദൈദിലേക്കും സർവീസ് വ്യാപിപ്പിക്കും.

പുതിയ സർവീസ് നിലവിൽ വരുന്നതോടെ ദുബായിലെ അൽ യലായീസിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്ക് വെറും 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാൻ സാധിക്കും. ദക്ഷിണ ദുബായിലെ പ്രമുഖ റസിഡൻഷ്യൽ, വാണിജ്യ മേഖലകളായ അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഗ്രീൻ കമ്മ്യൂണിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി, എക്‌സ്‌പോ സിറ്റി, ദുബായ് സൗത്ത് എന്നിവർക്ക് ഈ സ്റ്റേഷൻ ഏറെ ഉപകാരപ്പെടും. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് റോഡ് മാർഗ്ഗം അരമണിക്കൂർ യാത്ര മാത്രമേയുള്ളൂ.

ഇത്തിഹാദ് റെയിലിനെ ദുബായ് മെട്രോയുമായി ബന്ധിപ്പിക്കുന്നു എന്നതാണ് അൽ യലായീസ് സ്റ്റേഷന്റെ ഏറ്റവും വലിയ പ്രത്യേകത. മെട്രോ റെഡ് ലൈനിലെ ജുമേറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷനുമായി ഇത്തിഹാദ് റെയിൽ സ്റ്റേഷനെ കാൽനടപ്പാലം വഴി ബന്ധിപ്പിക്കും. ഇത് യാത്രക്കാർക്ക് മെട്രോയിലേക്കും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലേക്കും എളുപ്പത്തിൽ മാറാൻ സഹായിക്കും. തുടക്കത്തിൽ ദുബായിൽ ഒരു സ്റ്റേഷൻ മാത്രമാണുള്ളതെങ്കിലും ഭാവിയിൽ മേദാൻ, അൽ മക്തൂം എയർപോർട്ട്, അൽ ജദ്ദാഫ് എന്നിവിടങ്ങളിലായി കൂടുതൽ സ്റ്റേഷനുകൾ തുറക്കാൻ പദ്ധതിയുണ്ട്. കൂടാതെ 2030-ഓടെ അബുദാബിയെയും ദുബായെയും 30 മിനിറ്റിൽ ബന്ധിപ്പിക്കുന്ന ഹൈ-സ്പീഡ് റെയിൽ സർവീസും യാഥാർത്ഥ്യമാകും.

ആദ്യഘട്ട ഓഫർ പ്രകാരം പ്രീമിയം ക്ലാസിന് 120 ദിർഹവും കംഫർട്ട് ക്ലാസിന് 55 ദിർഹവുമാണ് പ്രാരംഭ നിരക്ക്. രണ്ട് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 ശതമാനവും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 20 ശതമാനവും ഇളവ് ലഭിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. ടിക്കറ്റുകൾ ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy