
ദുബായ്: ഇന്ത്യയിൽ സ്വർണവില കുതിച്ചുയരുകയാണ്. കുറച്ചുദിവസത്തെ വില ഇടിവിന് ശേഷമാണ് പിന്നീട് ദിനംപ്രതി വില വർദ്ധിക്കാൻ തുടങ്ങിയത്. എന്നാൽ, പ്രവാസികളെ ഇതൊന്നും ബാധിച്ചിട്ടില്ല. നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്ന പ്രവാസികൾക്ക് ആശ്വാസമാണ്. കാരണം ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല. 21 കാരറ്റ് സ്വർണം ഗ്രാമിന് 400 ദിർഹം (10,430 രൂപ) ആണ് ഇന്നത്തെ വില.
ദുബായ് ജുവലറി ഗ്രൂപ്പിന്റെ കണക്കുപ്രകാരം, 24 കാരറ്റ് സ്വർണം ഗ്രാമിന് 526.75 ദിർഹവും (13,735 രൂപ) 22 കാരറ്റ് സ്വർണത്തിന് 487.25 ദിർഹവുമാണ് (12,705 രൂപ) ഇന്നത്തെ വില. കേരളത്തിലെ സ്വർണവില അനുസരിച്ച് നോക്കുമ്പോൾ ഇത് കുറവാണ്. അതിനാൽ പ്രവാസികൾക്ക് ഇന്ത്യയേക്കാൾ ലാഭത്തിന് സ്വർണം വാങ്ങാം.
അതേസമയം, വെള്ളിവില 0.8 ശതമാനം വർദ്ധിച്ച് ഔൺസിന് 66.12 ഡോളറിലെത്തി. എന്നാൽ, വരും ദിവസങ്ങളിൽ സ്വർണവില വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പശ്ചിമേഷ്യൻ സംഘർഷവും അതിൽ ഏത് പക്ഷമാണ് ശക്തിപ്രാപിക്കുന്നത് എന്നതും ആശ്രയിച്ചാണ് ഇപ്പോൾ മൊത്തത്തിലുള്ള സ്വർണവിലയിലെ മാറ്റങ്ങളുണ്ടാകുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സുരക്ഷയ്ക്കും സേവനങ്ങൾക്കും കൂടുതൽ പ്രാധാന്യം
തൊഴിലാളി മേഖലകളിലെ സുരക്ഷയും താമസ നിലവാരവും ഉയർത്തുന്നതിന് നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പുതുക്കുന്നതിനും മുനിസിപ്പാലിറ്റി ശ്രദ്ധ നൽകുന്നുണ്ട്.
പ്രധാനമായും കെട്ടിടങ്ങളുടെ എഞ്ചിനീയറിംഗ് നിലവാരം, ആരോഗ്യ സുരക്ഷ, പൊതുസേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മികച്ച അന്താരാഷ്ട്ര രീതികളുമായി മാനദണ്ഡങ്ങൾ യോജിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കും.
തൊഴിലാളി മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളും പൊതുസൗകര്യങ്ങളും വികസിപ്പിക്കുകയും ഉയർന്ന സാങ്കേതിക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിൽ കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഓരോ തൊഴിലാളി സമൂഹത്തിന്റെയും പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച് ആവശ്യമായ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
തൊഴിലാളികളുടെ താമസവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഈ പദ്ധതികൾ ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിനും ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033നും പിന്തുണ നൽകുന്നതാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
ഇത്തിഹാദ് റെയിൽ ഇനി ദുബായിലെ സ്റ്റേഷനിലെത്തും: വരുന്നത് അതിവേഗ ട്രെയിൻ വിപ്ലവം!
UAE nazia — September 18, 2026 · 0 Comment

യുഎഇ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ പുതിയ ഘട്ടത്തിന് തുടക്കമിട്ടുകൊണ്ട് ദുബായിലെ ആദ്യ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനായ ‘അൽ യലായീസ്’ സെപ്റ്റംബർ 30-ന് പ്രവർത്തനം ആരംഭിക്കുന്നു. ജുമേറ ഗോൾഫ് എസ്റ്റേറ്റിന് സമീപം, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ജനുവരിയിൽ തുടക്കമിട്ട അബുദാബി – ഫുജൈറ സർവീസിന് പിന്നാലെയാണ് ദുബായിലേക്കും ട്രെയിൻ സർവീസ് എത്തുന്നത്. സെപ്റ്റംബർ 30 മുതൽ ഷാർജയിലെ അൽ ദൈദിലേക്കും സർവീസ് വ്യാപിപ്പിക്കും.
പുതിയ സർവീസ് നിലവിൽ വരുന്നതോടെ ദുബായിലെ അൽ യലായീസിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്ക് വെറും 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാൻ സാധിക്കും. ദക്ഷിണ ദുബായിലെ പ്രമുഖ റസിഡൻഷ്യൽ, വാണിജ്യ മേഖലകളായ അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഗ്രീൻ കമ്മ്യൂണിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി, എക്‌സ്‌പോ സിറ്റി, ദുബായ് സൗത്ത് എന്നിവർക്ക് ഈ സ്റ്റേഷൻ ഏറെ ഉപകാരപ്പെടും. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് റോഡ് മാർഗ്ഗം അരമണിക്കൂർ യാത്ര മാത്രമേയുള്ളൂ.
ഇത്തിഹാദ് റെയിലിനെ ദുബായ് മെട്രോയുമായി ബന്ധിപ്പിക്കുന്നു എന്നതാണ് അൽ യലായീസ് സ്റ്റേഷന്റെ ഏറ്റവും വലിയ പ്രത്യേകത. മെട്രോ റെഡ് ലൈനിലെ ജുമേറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷനുമായി ഇത്തിഹാദ് റെയിൽ സ്റ്റേഷനെ കാൽനടപ്പാലം വഴി ബന്ധിപ്പിക്കും. ഇത് യാത്രക്കാർക്ക് മെട്രോയിലേക്കും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലേക്കും എളുപ്പത്തിൽ മാറാൻ സഹായിക്കും. തുടക്കത്തിൽ ദുബായിൽ ഒരു സ്റ്റേഷൻ മാത്രമാണുള്ളതെങ്കിലും ഭാവിയിൽ മേദാൻ, അൽ മക്തൂം എയർപോർട്ട്, അൽ ജദ്ദാഫ് എന്നിവിടങ്ങളിലായി കൂടുതൽ സ്റ്റേഷനുകൾ തുറക്കാൻ പദ്ധതിയുണ്ട്. കൂടാതെ 2030-ഓടെ അബുദാബിയെയും ദുബായെയും 30 മിനിറ്റിൽ ബന്ധിപ്പിക്കുന്ന ഹൈ-സ്പീഡ് റെയിൽ സർവീസും യാഥാർത്ഥ്യമാകും.
ആദ്യഘട്ട ഓഫർ പ്രകാരം പ്രീമിയം ക്ലാസിന് 120 ദിർഹവും കംഫർട്ട് ക്ലാസിന് 55 ദിർഹവുമാണ് പ്രാരംഭ നിരക്ക്. രണ്ട് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 ശതമാനവും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 20 ശതമാനവും ഇളവ് ലഭിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. ടിക്കറ്റുകൾ ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.