body =====

യുഎഇ കൂട്ടത്തോടെ വിസ റദ്ദാക്കി; നിരവധി പേര്‍ മാതൃരാജ്യത്ത് കുടുങ്ങി, പരാതി

1000045575

യുഎഇ 4800 ബംഗ്ലാദേശി പ്രവാസികളുടെ വിസ റദ്ദാക്കി എന്ന് റിപ്പോര്‍ട്ട്. ഇതില്‍ പലരും നാട്ടില്‍ ലീവിന് എത്തിയ വേളയിലാണ് വിസ റദ്ദാക്കി എന്ന മെയില്‍ കിട്ടിയത്. ഇതില്‍ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും തങ്ങളുടെ ജോലി നഷ്ടമാകുമെന്ന് ആശങ്കയുണ്ടെന്നും പ്രവാസികള്‍ പറഞ്ഞതായി ദി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും പേരുടെ വിസ റദ്ദാക്കാന്‍ കാരണം എന്ത് എന്ന് ബംഗ്ലാദേശ് സര്‍ക്കാരിനും അറിയില്ല.

APPLY NOW FOR THE LATEST VACANCIES

നയതന്ത്ര ചാനല്‍ വഴി വിഷയം യുഎഇയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ് ബംഗ്ലാദേശ്. വിസ റദ്ദാക്കിയ നടപടി പുനപ്പരിശോധിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ മുതല്‍ ഇത്തരം വാര്‍ത്തകള്‍ പല കോണില്‍ നിന്നും വന്നിരുന്നു. ആശങ്ക വേണ്ടെന്നും കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അബുദാബിയിലെ ബംഗ്ലാദേശ് എംബസി അന്ന് പറഞ്ഞിരുന്നു. യുഎഇയില്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ പ്രവാസി സമൂഹമാണ് ബംഗ്ലാദേശുകാര്‍.

വിഷയത്തില്‍ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസികള്‍ ധാക്കയിലെ നാഷണല്‍ പ്രസ് ക്ലബ്ബിലെത്തി. ഈ മാസം 22നകം പരിഹാരം കാണമെന്നാണ് അവരുടെ ആവശ്യം. വിസ റദ്ദാക്കപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായവും പുനരവധിവാസ പാക്കേജും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം നല്‍കുന്ന വിഷയത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

4000 വിസകള്‍ റദ്ദാക്കപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയത്തിന് അറിയാമെന്ന് പ്രവാസി കാര്യ മന്ത്രി നൂറുല്‍ ഹഖ് നൂര്‍ പറഞ്ഞു. നയതന്ത്ര തലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ യുഎഇ വിസ അനുവദിക്കുന്നതില്‍ വളരെ സൂക്ഷ്മത പുലര്‍ത്തുണ്ടെന്നാണ് പ്രവാസി സംഘടനാ നേതാവ് എംഎസ് ഷക്കീല്‍ ചൗധരി പറയുന്നത്. വ്യക്തികളുടെ സോഷ്യല്‍ മീഡിയ ഉപയോഗവും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു.

യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. പാകിസ്താന്‍കാര്‍ രണ്ടാം സ്ഥാനത്തും ബംഗ്ലാദേശികള്‍ മൂന്നാം സ്ഥാനത്തുമാണ്. യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ പലരും യുഎഇ വിസ തേടുന്നില്ല. അതിനിടെയാണ് അപ്രതീക്ഷിതമായി യുഎഇ വിസ റദ്ദാക്കുന്നത്. യുദ്ധം കാരണം പല കമ്പനികളും പ്രതിസന്ധിയിലാണ്. പല ജീവനക്കാരോടും മറ്റു ജോലി നോക്കാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂട്ടത്തോടെ വിസ റദ്ദാക്കി എന്ന വാര്‍ത്ത ബംഗ്ലാദേശില്‍ നിന്ന് വന്നിരിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വീഡിയോ കണ്ടിട്ട് വിശ്വസിക്കല്ലേ… എഐ പറയും ഇത് ശരിയാണോ പണിയാണോ!”; വ്യാജ വീഡിയോകൾക്ക് പണി കൊടുക്കാൻ ദുബൈയിൽ ആദ്യ എഐ മോഡൽ

UAE nazia — September 16, 2026 · 0 Comment

1000044782

ദുബൈ: വ്യാജ ഡീപ്ഫേക്ക് വീഡിയോകൾ തിരിച്ചറിയാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുമായി ദുബൈ. ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) വികസിപ്പിച്ച ‘SARAAB’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ, മേഖലയിലെ ഒരു സർക്കാർ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യത്തെ എഐ മോഡലാണ്. 91 ശതമാനം കൃത്യത അവകാശപ്പെടുന്ന ഈ സംവിധാനം ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും

വീഡിയോകളിലെ കൃത്രിമത്വം വളരെ എളുപ്പത്തിൽ കണ്ടെത്താൻ ഹീറ്റ് മാപ്പ് (Heat Map) സാങ്കേതികവിദ്യയാണ് SARAAB ഉപയോഗിക്കുന്നത്. വീഡിയോകൾ പൂർണ്ണമായി സ്കാൻ ചെയ്ത്, വ്യാജമായി മാറ്റിയ മുഖഭാഗങ്ങൾ ഇത് വേർതിരിച്ചു കാണിക്കും. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലെ അവസാന 30 സെക്കൻഡ് മാത്രമാണ് വ്യാജമെങ്കിൽ പോലും, അത് വിശകലനം ചെയ്ത് കൃത്യമായി കണ്ടെത്താൻ ഈ എഐ മോഡലിന് സാധിക്കുമെന്ന് DESC വ്യക്തമാക്കുന്നു.

എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ‘ഗിസെക് ഗ്ലോബൽ’ (GISEC Global) സൈബർ സുരക്ഷാ പ്രദർശനത്തിന്റെ ആദ്യ ദിനത്തിലാണ് ഡിഇഎസ്സി ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കൃത്യത നിരക്കുള്ള ഡീപ്ഫേക്ക് ഡിറ്റക്ഷൻ മോഡലുകളിൽ ഒന്നാണ് ഇതെന്നും ഡിഇഎസ്സി സീനിയർ എഐ എക്സിക്യൂട്ടീവ് ഹസ്സൻ മജീദ് അൽഖസ്രാജി പറഞ്ഞു.

പ്രമുഖ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ‘ഹഗ്ഗിംഗ് ഫേസ്’ (Hugging Face) വഴിയായിരിക്കും SARAAB ലഭ്യമാക്കുക. ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം ആയതിനാൽ തന്നെ ഉപയോക്താക്കൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും ഇതിന്റെ സോഴ്‌സ് കോഡ് പരിശോധിച്ച് ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുമെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഡിജിറ്റൽ ലോകത്ത് അതിവേഗം വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടാൻ ഈ പുതിയ പരീക്ഷണത്തിലൂടെ ദുബൈയ്ക്ക് സാധിക്കും. അറബ് മേഖലയിലെ സാങ്കേതിക പുരോഗതിയിലും സൈബർ സുരക്ഷയിലും സുപ്രധാന നാഴികക്കല്ലായാണ് വിദഗ്ദ്ധർ ഈ ചുവടുവെപ്പിനെ കാണുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy