body =====

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം’; പ്രിയപത്നിക്ക് ശൈഖ് മുഹമ്മദിന്റെ ഹൃദയസ്പർശിയായ കുറിപ്പ്, വാക്കുകൾ വൈറൽ

1000045604

ദുബായ്: തന്‍റെ ജീവിതയാത്രയിലെ നിഴലും വെളിച്ചവുമായ പ്രിയ പത്നി ശൈഖാ ഹിന്ദ് ബിൻത് മക്തും ബിൻ ജുമ അൽ മക്തൂമിന് ആദരമർപ്പിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കുറിപ്പ്. തന്‍റെ പുതിയ പുസ്തകമായ ‘ദി മെസ്സേജസ്’ലൂടെയാണ് 47 വർഷത്തെ ദാമ്പത്യത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും ശൈഖ് മുഹമ്മദ് മനസ്സ് തുറന്നത്.

‘എന്‍റെ ജീവിതയാത്രയിലെ പങ്കാളി, എന്‍റെ വീടിന്റെയും ജീവിതത്തിന്റെയും തൂണ്, ശൈഖുമാരുടെ മാതാവ്… എന്‍റെ ഏറ്റവും വലിയ നേട്ടവും മനോഹരമായ ഓർമ്മകളും മധുരമുള്ള നിമിഷങ്ങളും നിങ്ങളാണ്. എന്റെ പങ്കാളി, എന്‍റെ സ്വപ്നങ്ങളിലെ കൂട്ടുകാരി, എന്റെ വീടും അഭയവും ജന്മനാടും ഹിന്ദ് തന്നെയാണ്’ — ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു.

APPLY NOW FOR THE LATEST VACANCIES

കരുണയും വിനയവും നിറഞ്ഞവരായി മക്കളെ വളർത്തിയെടുക്കുന്നതിൽ ശൈഖാ ഹിന്ദ് വഹിച്ച പങ്ക് വലുതാണെന്ന് ശൈഖ് മുഹമ്മദ് ഓർമ്മിച്ചു. ‘നമ്മുടെ മക്കളുടെ എളിമയിൽ നിങ്ങളുടെ വാക്കുകളുടെ പതിപ്പുണ്ട്, അവരുടെ കരുണയിൽ നിങ്ങളുടെ ഹൃദയമുണ്ട്, രാജ്യത്തോടുള്ള അവരുടെ വിശ്വസ്തതയിൽ നിങ്ങളുടെ സ്നേഹമുണ്ട്’- അദ്ദേഹം കുറിച്ചു. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിലാണ് ശൈഖാ ഹിന്ദ് സന്തോഷം കണ്ടെത്തിയിരുന്നത്. അനാഥരുടെ അമ്മയായി 47 വർഷം നീണ്ട ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ മുഴുകിയതായും അദ്ദേഹം ഓർത്തെടുത്തു

ഒരു കുടുംബത്തിന്റെ അടിത്തറയും സന്തുലിതാവസ്ഥയും നിലനിർത്തുന്നത് സ്ത്രീയാണെന്ന് തങ്ങളുടെ ജീവിതം പഠിപ്പിച്ചതായി ദുബായ് ഭരണാധികാരി വ്യക്തമാക്കി. നാം നിർമ്മിച്ച ഭൗതിക ഘടനകളല്ല, മറിച്ച് മക്കളുടെയും ജനങ്ങളുടെയും ഹൃദയങ്ങളിൽ നാം ഉണ്ടാക്കിയ സ്നേഹവും മൂല്യങ്ങളുമാണ് യഥാർത്ഥ പാരമ്പര്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. തങ്ങളുടെ കൊച്ചുമക്കൾക്ക് പൂർവ്വികരുടെ ചരിത്രവും രാജ്യത്തോടുള്ള ഉത്തരവാദിത്തവും പകർന്നു നൽകാൻ അദ്ദേഹം ശൈഖാ ഹിന്ദിനോട് അഭ്യർത്ഥിച്ചു. ഒരു മനുഷ്യന്റെ ജീവിതം അളക്കേണ്ടത് വർഷങ്ങൾ കൊണ്ടല്ല, അവർ കൈവരിച്ച നേട്ടങ്ങളും തൊട്ടറിഞ്ഞ ഹൃദയങ്ങളും കൊണ്ടാണെന്ന് കൊച്ചുമക്കളെ പഠിപ്പിക്കാനും അദ്ദേഹം ഓർമ്മിപ്പിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വീഡിയോ കണ്ടിട്ട് വിശ്വസിക്കല്ലേ… എഐ പറയും ഇത് ശരിയാണോ പണിയാണോ!”; വ്യാജ വീഡിയോകൾക്ക് പണി കൊടുക്കാൻ ദുബൈയിൽ ആദ്യ എഐ മോഡൽ

UAE nazia — September 16, 2026 · 0 Comment

1000044782

ദുബൈ: വ്യാജ ഡീപ്ഫേക്ക് വീഡിയോകൾ തിരിച്ചറിയാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുമായി ദുബൈ. ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) വികസിപ്പിച്ച ‘SARAAB’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ, മേഖലയിലെ ഒരു സർക്കാർ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യത്തെ എഐ മോഡലാണ്. 91 ശതമാനം കൃത്യത അവകാശപ്പെടുന്ന ഈ സംവിധാനം ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും

വീഡിയോകളിലെ കൃത്രിമത്വം വളരെ എളുപ്പത്തിൽ കണ്ടെത്താൻ ഹീറ്റ് മാപ്പ് (Heat Map) സാങ്കേതികവിദ്യയാണ് SARAAB ഉപയോഗിക്കുന്നത്. വീഡിയോകൾ പൂർണ്ണമായി സ്കാൻ ചെയ്ത്, വ്യാജമായി മാറ്റിയ മുഖഭാഗങ്ങൾ ഇത് വേർതിരിച്ചു കാണിക്കും. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലെ അവസാന 30 സെക്കൻഡ് മാത്രമാണ് വ്യാജമെങ്കിൽ പോലും, അത് വിശകലനം ചെയ്ത് കൃത്യമായി കണ്ടെത്താൻ ഈ എഐ മോഡലിന് സാധിക്കുമെന്ന് DESC വ്യക്തമാക്കുന്നു.

എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ‘ഗിസെക് ഗ്ലോബൽ’ (GISEC Global) സൈബർ സുരക്ഷാ പ്രദർശനത്തിന്റെ ആദ്യ ദിനത്തിലാണ് ഡിഇഎസ്സി ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കൃത്യത നിരക്കുള്ള ഡീപ്ഫേക്ക് ഡിറ്റക്ഷൻ മോഡലുകളിൽ ഒന്നാണ് ഇതെന്നും ഡിഇഎസ്സി സീനിയർ എഐ എക്സിക്യൂട്ടീവ് ഹസ്സൻ മജീദ് അൽഖസ്രാജി പറഞ്ഞു.

പ്രമുഖ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ‘ഹഗ്ഗിംഗ് ഫേസ്’ (Hugging Face) വഴിയായിരിക്കും SARAAB ലഭ്യമാക്കുക. ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം ആയതിനാൽ തന്നെ ഉപയോക്താക്കൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും ഇതിന്റെ സോഴ്‌സ് കോഡ് പരിശോധിച്ച് ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുമെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഡിജിറ്റൽ ലോകത്ത് അതിവേഗം വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടാൻ ഈ പുതിയ പരീക്ഷണത്തിലൂടെ ദുബൈയ്ക്ക് സാധിക്കും. അറബ് മേഖലയിലെ സാങ്കേതിക പുരോഗതിയിലും സൈബർ സുരക്ഷയിലും സുപ്രധാന നാഴികക്കല്ലായാണ് വിദഗ്ദ്ധർ ഈ ചുവടുവെപ്പിനെ കാണുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy