body =====

ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണമൊഴുക്കി പ്രവാസികൾ; സമ്പാദ്യം ഇരട്ടിയാക്കാൻ മലയാളി കുടുംബങ്ങളുടെ ‘പുതുപ്ലാൻ’

1000046431

ദുബായ്∙ യുഎഇ ദിർഹവുമായുള്ള വിനിമയ നിരക്കിൽ ഏഷ്യൻ രാജ്യങ്ങളുടെ നാണയ മൂല്യം താഴ്ന്നുതന്നെ തുടരുന്നതിനാൽ ഗൾഫിലെ പ്രവാസികൾക്ക് ഏറെ അനുകൂല സാഹചര്യമെന്ന് സാമ്പത്തിക വിദഗ്ധരുടെ റിപോർട്ട്. ഇന്ത്യൻ രൂപ, ഫിലിപ്പീൻസ് പെസോ, പാക്കിസ്ഥാൻ രൂപ തുടങ്ങിയ നാണയങ്ങളുടെ മൂല്യം സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ തുടരുന്നതാണ് നാട്ടിലേക്ക് പണമയക്കുന്ന ഏഷ്യൻ പ്രവാസികൾക്ക് ഏറെ നേട്ടമാകുന്നത്.

APPLY NOW FOR THE LATEST VACANCIES

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയതോടെ ഗൾഫിലെ വിനിമയ സ്ഥാപനങ്ങളിൽ പ്രവാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ദിർഹത്തിന് 26.15 ഇന്ത്യൻ രൂപ എന്ന ഉയർന്ന നിരക്കിലാണ് നിലവിൽ വിനിമയം നടക്കുന്നത്. മുൻ ദിവസത്തെ 26.12 നിരക്കിൽനിന്നാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്.

നിരക്ക് അനുകൂലമായതോടെ തുക പൂർണമായും നാട്ടിലേക്ക് അയക്കുന്നവരുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാമെന്ന വിലയിരുത്തലിൽ തുകയുടെ ഒരു ഭാഗം മാത്രം ഇപ്പോൾ അയച്ച് ബാക്കി മാറ്റിവയ്ക്കുന്ന തന്ത്രവും പല പ്രവാസി കുടുംബങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് ധനകാര്യ മേഖലയിലുള്ളവർ പറയുന്നു. ലഭിക്കുന്ന മികച്ച വിനിമയ നിരക്ക് പ്രയോജനപ്പെടുത്തി സമ്പാദ്യം കൃത്യമായി വിനിയോഗിക്കാനുള്ള ആസൂത്രണത്തിലാണ് പ്രവാസി കുടുംബങ്ങൾ.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വീഡിയോ കണ്ടിട്ട് വിശ്വസിക്കല്ലേ… എഐ പറയും ഇത് ശരിയാണോ പണിയാണോ!”; വ്യാജ വീഡിയോകൾക്ക് പണി കൊടുക്കാൻ ദുബൈയിൽ ആദ്യ എഐ മോഡൽ

UAE nazia — September 16, 2026 · 0 Comment

1000044782

ദുബൈ: വ്യാജ ഡീപ്ഫേക്ക് വീഡിയോകൾ തിരിച്ചറിയാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുമായി ദുബൈ. ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) വികസിപ്പിച്ച ‘SARAAB’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ, മേഖലയിലെ ഒരു സർക്കാർ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യത്തെ എഐ മോഡലാണ്. 91 ശതമാനം കൃത്യത അവകാശപ്പെടുന്ന ഈ സംവിധാനം ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും

വീഡിയോകളിലെ കൃത്രിമത്വം വളരെ എളുപ്പത്തിൽ കണ്ടെത്താൻ ഹീറ്റ് മാപ്പ് (Heat Map) സാങ്കേതികവിദ്യയാണ് SARAAB ഉപയോഗിക്കുന്നത്. വീഡിയോകൾ പൂർണ്ണമായി സ്കാൻ ചെയ്ത്, വ്യാജമായി മാറ്റിയ മുഖഭാഗങ്ങൾ ഇത് വേർതിരിച്ചു കാണിക്കും. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലെ അവസാന 30 സെക്കൻഡ് മാത്രമാണ് വ്യാജമെങ്കിൽ പോലും, അത് വിശകലനം ചെയ്ത് കൃത്യമായി കണ്ടെത്താൻ ഈ എഐ മോഡലിന് സാധിക്കുമെന്ന് DESC വ്യക്തമാക്കുന്നു.

എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ‘ഗിസെക് ഗ്ലോബൽ’ (GISEC Global) സൈബർ സുരക്ഷാ പ്രദർശനത്തിന്റെ ആദ്യ ദിനത്തിലാണ് ഡിഇഎസ്സി ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കൃത്യത നിരക്കുള്ള ഡീപ്ഫേക്ക് ഡിറ്റക്ഷൻ മോഡലുകളിൽ ഒന്നാണ് ഇതെന്നും ഡിഇഎസ്സി സീനിയർ എഐ എക്സിക്യൂട്ടീവ് ഹസ്സൻ മജീദ് അൽഖസ്രാജി പറഞ്ഞു.

പ്രമുഖ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ‘ഹഗ്ഗിംഗ് ഫേസ്’ (Hugging Face) വഴിയായിരിക്കും SARAAB ലഭ്യമാക്കുക. ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം ആയതിനാൽ തന്നെ ഉപയോക്താക്കൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും ഇതിന്റെ സോഴ്‌സ് കോഡ് പരിശോധിച്ച് ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുമെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഡിജിറ്റൽ ലോകത്ത് അതിവേഗം വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടാൻ ഈ പുതിയ പരീക്ഷണത്തിലൂടെ ദുബൈയ്ക്ക് സാധിക്കും. അറബ് മേഖലയിലെ സാങ്കേതിക പുരോഗതിയിലും സൈബർ സുരക്ഷയിലും സുപ്രധാന നാഴികക്കല്ലായാണ് വിദഗ്ദ്ധർ ഈ ചുവടുവെപ്പിനെ കാണുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy