body =====

Abu Dhabi Police Warns Public to Strictly Follow Traffic Rules സീബ്ര ക്രോസിങ് ഉപയോഗിക്കാതെ റോഡ് മുറിച്ചുകടന്നാൽ പിഴത്തുക എത്രയെന്നറിയാമോ?; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

451c76e5 c300 46c0 82d4 f470c6473b64 e1789626925336

Abu Dhabi Police Warns Public to Strictly Follow Traffic Rules അബുദാബി: റോഡ് മുറിച്ചുകടക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. നിർദിഷ്ട സ്ഥലങ്ങൾ ഉപയോഗിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്നും പൊലീസ് വ്യക്തമാക്കി.

റോഡ് സുരക്ഷയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ബോധവൽക്കരണ സന്ദേശത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെ സാന്നിധ്യം അവഗണിച്ച് വാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വിഡിയോയും പൊലീസ് പുറത്തുവിട്ടു.

APPLY NOW FOR THE LATEST VACANCIES

കാൽനടയാത്രക്കാർ ശ്രദ്ധിക്കണം

റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്ര ക്രോസിങ്, കാൽനട മേൽപ്പാലം, സബ്‌വേ എന്നിവ മാത്രം ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശിച്ചു. കാൽനടയാത്രക്കാർക്കുള്ള ട്രാഫിക് സിഗ്നലുകളും കൃത്യമായി പാലിക്കണം.

ഡ്രൈവർമാർക്കും നിർദേശം

കാൽനടയാത്രക്കാർ കൂടുതലുള്ള മേഖലകളിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കുകയും ജാഗ്രത പാലിക്കുകയും വേണം. കാൽനട ക്രോസിങ്ങുകൾക്ക് സമീപമെത്തുമ്പോൾ വാഹനത്തിന്റെ വേഗത നിയന്ത്രിക്കണമെന്നും പൊലീസ് നിർദേശിച്ചു.

നിർദിഷ്ട സ്ഥലങ്ങളല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് യുഎഇയിൽ 400 ദിർഹം പിഴ ചുമത്തും. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ അധികൃതർ നേരത്തെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഗതാഗത സംസ്കാരം വളർത്തുന്നതിനും കാൽനടയാത്രക്കാരും ഡ്രൈവർമാരും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അവധിക്കെത്തിയ വീട്ടിൽ ഇനി കണ്ണീർ മാത്രം; അപൂർവ്വ മസ്തിഷ്ക രോഗബാധയിൽ ദുബായ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

UAE nazia — September 17, 2026 · 0 Comment

1000045619

ദുബായിൽ വിദ്യാർത്ഥിനിയായ ഏഴു വയസ്സുകാരി കേരളത്തിൽ അവധിക്കൂടാനെത്തിയപ്പോൾ അപൂർവ്വമായ മസ്തിഷ്ക രോഗബാധയെ തുടർന്ന് അന്തരിച്ചു. പത്തു ലക്ഷത്തിൽ ഒരാൾക്ക് മാത്രം വന്നുചേരുന്ന ഗുരുതരമായ അപൂർവ്വ രോഗമാണ് ഈ കുരുന്നിന്റെ ജീവിയെടുത്തത്. ദുബായിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയും മാതാപിതാക്കളുടെ ഏക മകളുമായ അമേയ അജിത്താണ് സെപ്റ്റംബർ 14-ന് മരണപ്പെട്ടത്. കേരളത്തിലെ ബന്ധുവീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. പിതാവ് അജിത് കെ.പിയുടെ പറഞ്ഞത്, ജൂലൈ 31-ന് കുട്ടിക്ക് അപസ്മാരം അനുഭവപ്പെടുകയും തുടർന്ന് ഓഗസ്റ്റ് ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 45 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ തിങ്കളാഴ്ച രാത്രിണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് കുട്ടി മരണപ്പെട്ടത്. പൂർണ്ണമായും ആരോഗ്യത്തോടെയിരുന്ന കുട്ടികളിൽ (പ്രധാനമായും 3 നും 15 നും ഇടയിൽ പ്രായമുള്ളവരിൽ) പെട്ടെന്ന് കണ്ടുവരുന്ന അതീവ ഗുരുതരമായ ഒരു അപസ്മാര അവസ്ഥയാണിത്. ഇതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല.

APPLY NOW FOR THE LATEST VACANCIES

ചൊവ്വാഴ്ച കേരളത്തിലെ സ്വന്തം നാട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു. ദുബായിൽ സെയിൽസ് പ്രൊഫഷണലായി ജോലി ചെയ്യുകയാണ് പിതാവ് അജിത്. രോഗബാധ ഉണ്ടാകുന്നതിന് മുൻപ് കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അവൾക്ക് മറ്റ് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ പ്രായത്തിലുള്ള മിക്ക കുട്ടികളെക്കാളും കൂടുതൽ ഊർജ്ജസ്വലയായ ആരോഗ്യവതിയായ മിടുക്കിയായിരുന്നു അവൾ. അവധിക്കാലത്ത് ജൂലൈ 6-ന് കുടുംബം അമേയയുടെ ഏഴാം പിറന്നാൾ ആഘോഷിച്ചിരുന്നു. നാട്ടിലേക്ക് പുറപ്പെടുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് ദുബായിലെ ഡാൻസ് സ്കൂളിലെ കൂട്ടുകാരുമൊത്തും അവൾ ജന്മദിനം ആഘോഷിച്ചിരുന്നു.

അവധിക്കാലത്തിന്റെ ആദ്യ ആഴ്ചകളിൽ അവൾ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ ജൂലൈ 31-ന് അപസ്മാരം ഉണ്ടായതിനെ തുടർന്ന് അടുത്ത ദിവസം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. FIRES (Febrile Infection-Related Epilepsy syndrome) എന്ന അപൂർവ്വവും ഗുരുതരവുമായ അപസ്മാര രോഗാവസ്ഥയാണ് കുട്ടിക്ക് ബാധിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മരുന്നുകൾ കൊണ്ട് അവളുടെ അവസ്ഥ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇത് അവളെ നാഡീപരമായി ബാധിക്കുകയും കൂടുതൽ സങ്കീർണ്ണതകളിലേക്ക് നയിക്കുകയും ചെയ്തു. വളരെ അപൂർവ്വമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒന്നാണിത്, അജിത് പറഞ്ഞു. പൂർണ്ണമായും ആരോഗ്യത്തോടെയിരുന്ന കുട്ടികളിൽ (പ്രധാനമായും 3 നും 15 നും ഇടയിൽ പ്രായമുള്ളവരിൽ) പെട്ടെന്ന് കണ്ടുവരുന്ന അതീവ ഗുരുതരമായ ഒരു അപസ്മാര അവസ്ഥയാണിത്. ഇതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. ഫലപ്രദമായ ചികിത്സകളും വളരെ കുറവാണ്. സാധാരണ പനിയോ അണുബാധയോ പോലെയാണ് ഇത് ആരംഭിക്കുന്നത്. തുടർന്ന് ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന കടുത്ത അപസ്മാര ബാധയിലേക്ക് ഇത് നയിക്കുന്നു. പത്തു ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ഈ രോഗത്തിന് ഏകദേശം 12 ശതമാനത്തോളം മരണനിരക്കാണുള്ളത്. രോഗം ഭേദമായാൽ പോലും കുട്ടികളിൽ ഭാവിയിൽ അപസ്മാരവും ബുദ്ധിപരമായ ബുദ്ധിമുട്ടുകളും തുടരാൻ സാധ്യതയുണ്ട്.

രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അവളുടെ അപസ്മാരം നിയന്ത്രണ വിധേയമാക്കിയിരുന്നു, അജിത് പറഞ്ഞു. എന്നാൽ ആ ആശ്വാസം അധികനാൾ നീണ്ടില്ല. രോഗാവസ്ഥയിൽ ശരീരത്തിനെതിരെ തന്നെ തെറ്റായി പ്രവർത്തിക്കുന്ന പ്രതിരോധ സംവിധാനത്തെ ശാന്തമാക്കാനുള്ള ഇമ്മ്യൂണോതെറാപ്പി ഡോക്ടർമാർ നൽകിയിരുന്നു. ഇത് അവളുടെ രോഗപ്രതിരോധ ശേഷിയെ കൂടുതൽ ദുർബലപ്പെടുത്തുകയും അണുബാധകൾ എളുപ്പത്തിൽ പിടിപെടാൻ ഇടയാക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് അമേയക്ക് നിയന്ത്രിക്കാനാവാത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ വൈകി. അവളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും വെന്റിലേറ്ററിലുമാക്കി.
അവൾ അബോധാവസ്ഥയിലായിരുന്നു. എങ്കിലും ഒട്ടോന്നോ രണ്ടോ ആഴ്ചയ്ക്കകം അവൾ ഐസിയുവിൽ നിന്ന് പുറത്തുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആ സമയത്താണ് തികച്ചും അപ്രതീക്ഷിതമായി അവൾക്ക് ഹൃദയാഘാതം സംഭവിച്ചത്, പിതാവ് വേദനയോടെ ഓർത്തു.
കുട്ടിയുടെ മാതാവ് മീര അജിത് കടുത്ത മാനസിക വിഷമത്തിലാണ്. മകളുടെ നൃത്തത്തോടുള്ള താല്പര്യവും പഠനവും നോക്കാനായി മീര കഴിഞ്ഞ ഒരു വർഷമായി ഡിജിറ്റൽ മാർക്കറ്റിംഗ് ജോലി ഉപേക്ഷിച്ചിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച കേരളത്തിലെ സ്വന്തം നാട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു. ദുബായിൽ സെയിൽസ് പ്രൊഫഷണലായി ജോലി ചെയ്യുകയാണ് പിതാവ് അജിത്. മലയാള സിനിമ നടിയും നർത്തകിയായ ഷംന കാസിം ദുബായിൽ നടത്തുന്ന ‘ഷംന കാസിം ഡാൻസ് സ്റ്റുഡിയോ’യിലെ വിദ്യാർത്ഥിനിയായിരുന്നു അമേയ. മരണവാർത്തറിഞ്ഞ് ശംന ഇൻസ്റ്റാഗ്രാമിലൂടെ തന്റെ പ്രിയപ്പെട്ട ശിഷ്യയ്ക്ക് വൈകാരികമായ ആദരാഞ്ജലി അർപ്പിച്ചു. കണ്ണീരിന് പോലും പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വേദനയാണിത്. ഈ ചെറിയ മാലാഖ ഞങ്ങളുടെ ഡാൻസ് സ്റ്റുഡിയോയിലെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയായിരുന്നു, എന്ന് അവർ കുറിച്ചു. അവളുടെ കുഞ്ഞുകാലടികളും നിഷ്കളങ്കമായ ചിരിയും സ്റ്റുഡിയോയുടെ എല്ലാ കോണുകളിലും എപ്പോഴും ഉണ്ടാകുമെന്ന് അവർ അനുസ്മരിച്ചു. നീ ഞങ്ങൾക്ക് ഒരു വിദ്യാർത്ഥി മാത്രമല്ലായിരുന്നു… ഞങ്ങളുടെ കുടുംബത്തിലെ അംഗമായിരുന്നു. ഷംന കാസിമും ഡാൻസ് സ്റ്റുഡിയോയും ഉള്ളിടത്തോളം കാലം നീ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും.ഷംന കുറിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy