
ഷാർജ: ഷാർജയിൽ മലയാളി യുവ ദന്ത ഡോക്‌ടർ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശിയും അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യയുമായ ഡോ. അഫീന റഹീം (32) ആണ് മരണപ്പെട്ടത്.
APPLY NOW FOR THE LATEST VACANCIES
ഇല്ലിക്കതൊടിക അബ്‌ദുറഹീമിന്റെ മകളാണ് ഡോ. അഫീന. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്‌ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.
രണ്ട് വർഷം മുൻപ് അബ്‌ദുറഹീമിന്റെ മകനും കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. മകന്റെ വേർപാടിന് പിന്നാലെ മകളെയും അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് കുടുംബം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അറിഞ്ഞോ നിങ്ങൾ ???ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 25 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം
UAE nazia — September 15, 2026 · 0 Comment

visa-free destinations indians ദുബായ്: 2026 സെപ്റ്റംബറിലെ ഏറ്റവും പുതിയ പാസ്‌പോർട്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മുൻകൂട്ടി വിസയെടുക്കാതെ 25 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. കൂടാതെ 40 രാജ്യങ്ങൾ ഇന്ത്യക്കാർക്ക് ഓൺ-അറൈവൽ വിസയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്ലോബൽ റാങ്കിംഗിൽ 70 മൊബിലിറ്റി സ്‌കോറോടെ 132-ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്‌പോർട്ട്. മുൻകൂട്ടി വിസയില്ലാതെ പ്രവേശനം, ഓൺ-അറൈവൽ വിസ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ സ്‌കോർ കണക്കാക്കുന്നത്. അതേസമയം, 182 മൊബിലിറ്റി സ്‌കോറുമായി യുഎഇ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി ഒന്നാം സ്ഥാനം നിലനിർത്തി. 128 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 44 രാജ്യങ്ങളിൽ ഓൺ-അറൈവൽ വിസയിലും 10 രാജ്യങ്ങളിൽ eTA വഴിയും യാത്ര ചെയ്യാം. വെറും 16 രാജ്യങ്ങളിലേക്ക് മാത്രമാണ് മുൻകൂട്ടി വിസ ആവശ്യമുള്ളത്. സിംഗപ്പൂർ (Mobility Score: 175): രണ്ടാം സ്ഥാനം. സ്‌പെയിൻ, മലേഷ്യ (Mobility Score: 174): മൂന്നാം സ്ഥാനം. ലക്സംബർഗ് (Mobility Score: 173): അഞ്ചാം സ്ഥാനം.
ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന 25 രാജ്യങ്ങൾ
ഏഷ്യ, ആഫ്രിക്ക, കരീബിയൻ, പസഫിക് മേഖലകളിലെ വിവിധ രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാജ്യങ്ങൾക്കനുസരിച്ച് 14 ദിവസം മുതൽ 180 ദിവസം വരെ തങ്ങാനുള്ള അനുമതി ലഭിക്കും:
ഭൂട്ടാൻ: 14 ദിവസം
ഫിലിപ്പീൻസ്: 14 ദിവസം
ഖസാക്കിസ്ഥാൻ: 14 ദിവസം
അംഗോള: 30 ദിവസം
മക്കാവു: 30 ദിവസം
മൈക്രോനേഷ്യ: 30 ദിവസം
റുവാണ്ട: 30 ദിവസം
തായ്‌ലൻഡ്: 60 ദിവസം (അറൈവൽ കാർഡ് സഹിതം)
ബാർബഡോസ്: 90 ദിവസം
ഗംബിയ: 90 ദിവസം
ഗ്രനേഡ: 90 ദിവസം
ഹെയ്തി: 90 ദിവസം
കിരിബാത്തി: 90 ദിവസം
മലേഷ്യ: 90 ദിവസം (ഡിജിറ്റൽ അറൈവൽ കാർഡ് സഹിതം)
മാലദ്വീപ്: 90 ദിവസം
മൊറീഷ്യസ്: 90 ദിവസം
സെനഗൽ: 90 ദിവസം
സെന്റ് വിൻസെന്റ് ആന്റ് ദി ഗ്രനേഡൈൻസ്: 90 ദിവസം
ട്രിനിഡാഡ് ആന്റ് ടൊബാഗോ: 90 ദിവസം
ഫിജി: 120 ദിവസം
വാനുവാട്ടു: 120 ദിവസം
ഡൊമിനിക്ക: 180 ദിവസം
നേപ്പാൾ: വിസ സൗജന്യ പ്രവേശനം
പാലസ്തീൻ പ്രദേശങ്ങൾ: വിസ സൗജന്യ പ്രവേശനം
യാത്രാ നിയമങ്ങളിലും തങ്ങാൻ അനുവദിച്ചിരിക്കുന്ന സമയത്തിലും വ്യത്യാസങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, യാത്ര തിരിക്കുന്നതിന് മുൻപ് അതത് രാജ്യങ്ങളുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.