
ദുബായ്: ആഗോള എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതിനാൽ യുഎഇയിൽ സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധനയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. സെപ്റ്റംബർ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില അടുത്ത ആഴ്‌ച പ്രഖ്യാപിക്കും. മിഡിൽ ഈസ്‌റ്റിലെ യുദ്ധ സാഹചര്യവും യുഎസ്-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതത്തിലെ തടസങ്ങളും കാരണം ആഗോള എണ്ണവില ഉയരാൻ കാരണമാകുന്നുണ്ട്.
APPLY NOW FOR THE LATEST VACANCIES
ഓഗസ്‌റ്റിൽ ബ്രെന്റ് ക്രൂഡിന്റെ ശരാശരി ക്ലോസിങ് വില ബാരലിന് ഏകദേശം 87.70 ഡോളറായിരുന്നു. ജൂലൈയിൽ ഇത് 83.46 ഡോളറായിരുന്നു. ഓഗസ്‌റ്റിലെ ആദ്യ മൂന്നര ആഴ്‌ചകളിൽ ബ്രെന്റ് വില ബാരലിന് 80 മുതൽ 90 ഡോളർ വരെയുള്ള നിരക്കിലാണ് പ്രധാനമായും വ്യാപാരം നടത്തിയത്. ആഗോള ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്ന് ഓഗസ്‌റ്റ് മാസത്തിൽ യുഎഇ പെട്രോൾ വിലയിൽ ലിറ്ററിന് ഏകദേശം 0.20 ദിർഹത്തിന്റെ വർധന വരുത്തിയിരുന്നു.
നിലവിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.60 ദിർഹം, സ്പെഷ്യൽ 95ന് 3.49 ദിർഹം, ഇ-പ്ലസിന് 3.41 ദിർഹം എന്നിങ്ങനെയാണ് വില. ഇന്ന് രാവിലെ ബ്രെന്റ് ക്രൂഡ് ബാരലിന് 91.18 ഡോളറിലും, ഡബ്ള്യു ടി ഐ ക്രൂഡ് 84.13 ഡോളറിലുമാണ് വ്യാപാരം നടത്തിയത്. സാധാരണ ആവശ്യകതയിലെ കുറവിനേക്കാൾ എണ്ണയുടെ ഭൗതിക ലഭ്യതയുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് നിലവിൽ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം എന്നാണ് വിദഗ്‌ധർ പറയുന്നത്.
അതിനിടെ സാഹചര്യം കൂടുതൽ ആശങ്ക ഉണർത്തുന്നത് ആക്കി ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം ഇപ്പോഴും വലിയ തോതിൽ തടസപ്പെട്ടിരിക്കുകയാണ്. ഇറാന്റെ എണ്ണ കയറ്റുമതി, പ്രാദേശിക കപ്പൽ ഗതാഗതം, റിഫൈനറികളിലേക്കുള്ള ലഭ്യത എന്നിവയെ ബാധിക്കുന്ന ഏത് സംഭവവും എണ്ണവിപണിയിൽ വലിയ ചലനമുണ്ടാക്കാൻ സാധ്യതയുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ടെഹ്റാനുമായി സഹകരിക്കുന്ന രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്. കടുത്ത ഉപരോധങ്ങൾ ഇറാന്റെ എണ്ണ കയറ്റുമതി കുറയ്ക്കുകയോ കപ്പൽ ഗതാഗതത്തിലെ തടസങ്ങൾ വർധിപ്പിക്കുകയോ ചെയ്‌താൽ ബ്രെന്റ് വില 90 ഡോളറിന് മുകളിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
എങ്കിലും നയതന്ത്ര സാഹചര്യങ്ങൾ മെച്ചപ്പെടുകയും ടാങ്കർ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്‌താൽ നിലവിലെ അധിക വിലയിൽ കുറവുണ്ടാകാനും സാധ്യതയുണ്ട്. എണ്ണയുടെ ഒഴുക്ക് ഇപ്പോഴും സാധാരണ നിലയേക്കാൾ വളരെ താഴെയാണ്. ഹോർമുസ് കടലിടുക്കിലെ സംഘർഷവും ഇറാനും അതിന്റെ വ്യാപാര പങ്കാളികൾക്കുമെതിരായ യുഎസ് ഉപരോധങ്ങളും വിതരണ ആശങ്കകൾ നിലനിർത്തുന്ന സാഹചര്യത്തിൽ സെപ്റ്റംബറിൽ വില ഉയരാൻ തന്നെയാണ് സാധ്യത എന്നാണ് വിലയിരുത്തൽ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികൾക്ക് ‘ജാക്ക്‌പോട്ട്’! വിനിമയ നിരക്ക് കുതിച്ചുയർന്നു; നാട്ടിലേക്ക് അയക്കുന്ന ഓരോ ദിർഹത്തിനും കൂടുതൽ രൂപ
UAE August 25, 2026

അബുദാബി∙ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് സമീപ ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസത്തെ 25.94 രൂപയിൽ നിന്ന് വർധിച്ച് ഇന്ന് ഒരു ദിർഹത്തിന് 26 രൂപ എന്ന നിരക്കിലേക്ക് വിനിമയ നിരക്കെത്തി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ്, വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത്, യുഎസ് ഡോളറിനായി തുടരുന്ന ഉയർന്ന ആവശ്യം എന്നിവയാണ് ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയായത്.
∙ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ആശ്വാസം
നാട്ടിലേക്ക് പണമയക്കുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ മൂല്യത്തകർച്ച വലിയ ആശ്വാസമാണ് നൽകുന്നത്. 10,000 ദിർഹം നാട്ടിലേക്ക് അയക്കുമ്പോൾ ട്രാൻസ്ഫർ ഫീസും എക്സ്ചേഞ്ച് ഹൗസ് ചാർജുകളും കിഴിച്ചാൽ നിലവിൽ ഏകദേശം 2,60,000 രൂപയോളം ലഭിക്കും. എങ്കിലും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഈ ഇടിവ് ഇന്ത്യയുടെ വിദേശ സാമ്പത്തിക സ്ഥിതിയെയും ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവിനെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.
ജൂലൈ 26ലെ 26.16 രൂപയെ അപേക്ഷിച്ച് ഇപ്പോഴത്തെ നിരക്ക് 16 പൈസ കുറവാണെങ്കിലും ഓഗസ്റ്റിലെ താഴ്ന്ന നിരക്കായ 25.79 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ ദിർഹത്തിനും 21 പൈസയുടെ വർധനവാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. അതായത്, 25.74 നിരക്കിൽ പണമയക്കുന്നതിനേക്കാൾ 10,000 ദിർഹം അയക്കുമ്പോൾ നിലവിലെ നിരക്കിൽ 2,600 രൂപ അധികമായി ലഭിക്കും. അതേസമയം, ഇന്ത്യൻ രൂപയിൽ വലിയ ഇടിവ് സംഭവിച്ചെങ്കിലും മറ്റ് പ്രധാന ഏഷ്യൻ രാജ്യങ്ങളുടെ കറൻസി നിരക്കുകൾ വലിയ മാറ്റമില്ലാതെ തുടരുകയാണ്. പണമയക്കുന്നതിന് മുൻപ് ബാങ്കുകളും എക്സ്ചേഞ്ച് സ്ഥാപനങ്ങളും നൽകുന്ന അന്തിമ വിനിമയ നിരക്ക് കൂടി പ്രവാസികൾ ശ്രദ്ധിക്കേക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു.