
ദുബായ്∙ വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 7 മുതൽ 9 വരെ നടക്കുന്ന 22-ാമത് രാജ്യാന്തര പ്രോപ്പർട്ടി ഷോയിൽ (ഐപിഎസ് 2026) അത്യാധുനിക സ്മാർട് സേവനങ്ങളും ഡിജിറ്റൽ പദ്ധതികളും അവതരിപ്പിക്കാനൊരുങ്ങി ദുബായ് ലാൻഡ് ഡിപാർട്ട്മെന്റ് (ഡിഎൽഡി). ‘ദുബായ് റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി 2033’, ‘ദുബായ് എക്കണോമിക് അജണ്ട ഡി33’ എന്നിവയുടെ ലക്ഷ്യങ്ങൾ മുൻനിർത്തി വിപണിയിലെ സുതാര്യതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
APPLY NOW FOR THE LATEST VACANCIES
സ്വദേശികൾക്കും പ്രവാസികൾക്കും ആദ്യമായി സ്വന്തമായി വീട് വാങ്ങുന്നത് എളുപ്പമാക്കാൻ പ്രമുഖ ഡെവലപർമാരുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന ‘ഫസ്റ്റ് ടൈം ഹോം ബയർ പ്രോഗ്രാം’ മേളയിൽ പരിചയപ്പെടുത്തും. ഇതിനുപുറമെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വേഗത്തിലാക്കാനും സേവനങ്ങളും വിപണി വിവരങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനും സഹായിക്കുന്ന ‘ദുബായ് റസ്റ്റ്’ ആപ്പിന്റെ സവിശേഷതകളും പ്രദർശിപ്പിക്കും
ഉപയോക്താക്കളുടെ സംശയങ്ങൾക്ക് 24 മണിക്കൂറും തടസ്സമില്ലാതെ സേവനം നൽകുന്ന ‘മാലിക്’ എന്ന നിർമിതബുദ്ധി (എഐ) അസിസ്റ്റന്റും മേളയിലെ പ്രധാന ആകർഷണമായിരിക്കും. റിയൽ എസ്റ്റേറ്റ് വിപണിയിലെ കൃത്യമായ വിവര ശേഖരങ്ങളും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ആർഇആർഎ) ബ്രോക്കർ സേവനങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും സുഗമമായി ഇടപാടുകൾ നടത്താനും വിവരങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനും സഹായിക്കുന്നതാണ് ഈ സ്മാർട് മുന്നേറ്റങ്ങൾ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിലെ പ്രധാന റോഡിൽ ഒക്ടോബർ അഞ്ചുവരെ ഗതാഗത നിയന്ത്രണം;ബദൽ മാർഗം ഉപയോഗിക്കാൻ മുന്നറിയിപ്പ്
UAE August 27, 2026

ഷാർജ: ഇത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജ യൂനിവേഴ്സിറ്റി ബ്രിഡ്ജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. നിർമാണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ വരുന്ന ഒക്ടോബർ അഞ്ചുവരെ ഈ നിയന്ത്രണങ്ങൾ തുടരും.
ഇതിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയ 17ൽ നിന്ന് തുടങ്ങി യൂനിവേഴ്സിറ്റി ബ്രിഡ്ജ് വഴി യൂനിവേഴ്സിറ്റി സിറ്റി വരെയുള്ള റോഡിൽ ഇരുവശങ്ങളിലേക്കും രണ്ട് ലെയ്ൻ വീതം ഗതാഗതത്തിനായി ഭാഗികമായി തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ, ആഗസ്റ്റ് 26 മുതൽ ഇൻഡസ്ട്രിയൽ ഏരിയ 17ൽനിന്ന് മലീഹ റോഡിലേക്ക് പോകുന്ന വഴിയിൽ ഭാഗികമായി റോഡ് അടച്ചിടും.
APPLY NOW FOR THE LATEST VACANCIES
ഷാർജ ഇംഗ്ലീഷ് സ്കൂൾ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹന ഉടമകൾ അതോറിറ്റി നിർദേശിച്ചിട്ടുള്ള ബദൽ വഴികൾ വേണം ഉപയോഗിക്കാൻ. യാത്രക്കാർ റോഡിലെ ദിശാസൂചകങ്ങളും സുരക്ഷാ ബോർഡുകളും കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു