യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

566468

Malayali girl dies sharjah ഷാർജ: കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മലയാളി ബാലിക ഷാർജയിൽ മരിച്ചു. അൽ നബ്ബയിൽ താമസിക്കുന്ന മുബാറക് അലിയുടെ മകൾ സഫ (7) യാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

APPLY NOW FOR THE LATEST VACANCIES

കാസർകോട് മൊഗ്രാൽ സ്വദേശിയാണ് സഫ. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമാണ് ആ സമയത്ത് ഫ്ലാറ്റിലുണ്ടായിരുന്നത്. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 11 മണിയോടെ മരണം സംഭവിച്ചു. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുബാറക് ദുബായിലെ ഒരു ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായി ജോലി ചെയ്യുന്നു. മുർഷിദ ഷാർജയിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ്. വേനലവധിക്കായി നാട്ടിലേക്ക് പോയ കുടുംബം കഴിഞ്ഞ ബുധനാഴ്ചയാണ് ഷാർജയിൽ തിരിച്ചെത്തിയത്. എന്നാൽ മുബാറക് ഇതുവരെ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നില്ല. കഴിഞ്ഞ എട്ട് വർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികൾക്ക് സഫ ഏക മകളായിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു

UAE August 24, 2026

2903364 untitled 1

അബൂദബി: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്​ലിയാർ (54) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.

APPLY NOW FOR THE LATEST VACANCIES

ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *