
Sharjah Traffic Alert89ഷാർജയിലെ അൽ ബർദി (4) ഏരിയയിലുള്ള അലി ബിൻ അബി താലിബ് സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഹയാവ റൗണ്ട് എബൗട്ട് മുതൽ അൽ മജ്ലിസ് അൽ അദബി റൗണ്ട് എബൗട്ട് വരെയുള്ള ദിശയിലുള്ള റോഡാണ് അടയ്ക്കുന്നത്. റോഡ് പരിപാലനം, അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സൗകര്യം മെച്ചപ്പെടുത്തൽ എന്നിവയുടെ ഭാഗമായാണ് ഈ നടപടി. 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 29 ശനിയാഴ്ച വരെയാണ് ഈ നിയന്ത്രണം നിലവിലുണ്ടാകുക.
APPLY NOW FOR THE LATEST VACANCIES
റോഡ് അടച്ചിടുന്ന സമയത്ത് വാഹനമോടിക്കുന്നവർ മാപ്പിൽ നൽകിയിട്ടുള്ള ബദൽ പാതകൾ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഡ്രൈവർമാർ ട്രാഫിക് ഡൈവേർഷനുകൾ പിന്തുടരണമെന്നും റോഡ് സുരക്ഷാ നിർദ്ദേശങ്ങളും സൈൻ ബോർഡുകളും കൃത്യമായി പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു. നേരത്തെ ഓഗസ്റ്റ് ഒന്നിന് അൽ ഹസാന മേഖലയിലെ ഇരട്ടപ്പാതയുടെ ഒരു ഭാഗവും സമാനമായ രീതിയിൽ അടച്ചിരുന്നു. സയീദ് ബിൻ ഉബൈദ് അൽ ജർവാൻ റൗണ്ട് എബൗട്ട് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സുൽത്താൻ ബൗ അലിയാൻ റൗണ്ട് എബൗട്ട് വരെയുള്ള ഭാഗത്തായിരുന്നു നിയന്ത്രണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു
UAE August 24, 2026

അബൂദബി: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (54) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.
APPLY NOW FOR THE LATEST VACANCIES
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്