സർക്കാർ സേവനങ്ങൾ ഇനി ഒറ്റക്ലിക്കിൽ! 20 പ്രധാന സേവനങ്ങൾ വേ​ഗത്തിലാക്കാൻ ദുബായ് മുൻസിപ്പാലിറ്റി

dubai shake

പൊതുജനങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമായി നൽകിവരുന്ന 20 പ്രധാന സേവനങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി ദുബായ് മുനിസിപ്പാലിറ്റി. ദുബായ് സർക്കാരിന്റെ ‘സർവീസസ് 360’ നയത്തിന് അനുസൃതമായി നടപടിക്രമങ്ങളിലെ സങ്കീർണത ഒഴിവാക്കാനും കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമാണ് ഈ പരിഷ്കാരം നടപ്പിലാക്കിയത്.

APPLY NOW FOR THE LATEST VACANCIES

നിർമാണ അനുമതികൾ, പൈതൃക മേഖലകളിലെ കെട്ടിട അറ്റകുറ്റപ്പണികൾ, പരസ്യ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങി 13 സേവനങ്ങൾ പരസ്പരം സംയോജിപ്പിച്ചും ലളിതവൽക്കരിച്ചുമാണ് ഇനി നൽകുക. ഇത് ഉപഭോക്താക്കൾക്ക് വിവിധ അനുമതികൾക്കായി സമയം നഷ്ടപ്പെടാതെ എളുപ്പത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ സഹായിക്കും.

കൂടാതെ, സേവനങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനായി കിണർ കുഴിക്കാനുള്ള പെർമിറ്റ്, വിനോദ മത്സ്യബന്ധന അനുമതി ഉൾപ്പെടെയുള്ള ഏഴ് പരിസ്ഥിതി സേവനങ്ങൾ ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. പുതിയ മാറ്റങ്ങളോടെ ജനങ്ങൾക്ക് കൂടുതൽ സുതാര്യവും തടസ്സമില്ലാത്തതുമായ സേവനങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.

APPLY NOW FOR THE LATEST VACANCIES

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *