
റിയാദ്: വിസ തട്ടിപ്പിനിരയായി സൗദി അറേബ്യയില്‍ എത്തിയ മലയാളി നഴ്‌സുമാര്‍ നേരിട്ടത് നരകയാതന. ശമ്പളവും ചികിത്സയും പോലുമില്ലാതെ ആറു മാസത്തോളമാണ് ഇവര്‍ ക്യാംപുകളില്‍ കഴിഞ്ഞത്. കേരളത്തെ കൂടാതെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ 24 നഴ്സുമാര്‍ക്കാണ് ഇത്തരത്തില്‍ ദുരനുഭവം നേരിട്ടത്.
APPLY NOW FOR THE LATEST VACANCIES
നാട്ടിലെ റിക്രൂട്ടിങ് ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീണ് റിയാദിലെ മാന്‍പവര്‍ കമ്പനിയിലെത്തിയവരാണിവര്‍ രണ്ടര ലക്ഷത്തോളം രൂപ വീതം വിസ ഫീസായി ഏജന്റുമാര്‍ക്ക് നല്‍കിയാണ് ഇവര്‍ സൗദിയിലെത്തിയത്.
എന്നാല്‍ റിയാദില്‍ എത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയോ വേതനമോ ലഭിച്ചില്ല. നിത്യച്ചെലവിനു പോലും വഴിയില്ലാതെ മാന്‍പവര്‍ കമ്പനിയുടെ ക്യാംപില്‍ അടച്ചിട്ട നിലയിലായിരുന്നു ഇവരുടെ ജീവിതം. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാതെ കഴിച്ചുകൂട്ടിയ ഇവര്‍ മാനസികമായും ശാരീരികമായും തളര്‍ന്നു. കൂട്ടത്തിലൊരാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ടതോടെ പുറംലോകം വിവിരമറിയുന്നത്. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും എംബസിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കമ്പനി ഇവര്‍ക്ക് ഫൈനല്‍ എക്സിറ്റ് അനുവദിക്കുകയുമായിരുന്നു.
എന്നാല്‍ ഭീമമായ തുക കടം വാങ്ങി പ്രവാസത്തിലെത്തിയ ഇവര്‍ക്ക് വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങുന്നത് വലിയ പ്രതിസന്ധിയാകുമെന്ന് വ്യക്തമായതോടെ സാമൂഹിക പ്രവര്‍ത്തകര്‍ മറ്റ് വഴികള്‍ തേടി. ഡബ്ല്യുഎംഎഫ് റിയാദ് കൗണ്‍സില്‍ ഭാരവാഹികളുടെ നിരന്തര ശ്രമത്തിനൊടുവില്‍ റിയാദിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ എല്ലാവര്‍ക്കും ജോലി കണ്ടെത്താന്‍ സാധിച്ചു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി 24 പേരുടെയും സ്പോണ്‍സര്‍ഷിപ് പുതിയ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ഇവരുടെ ദുരിതത്തിനും വിരാമമായത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാം.. കേരളത്തിലേതിനേക്കാള്‍ ഇത്രയും രൂപ കുറവ്
UAE August 17, 2026

സ്വര്‍ണം എന്നത് വളരെ നാളുകളായി ഇന്ത്യക്കാര്‍ക്ക് കേവലം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളെ സാകൂതം നിരീക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. മാത്രമല്ല സ്വര്‍ംണത്തിന് വിലക്കുറവുള്ളപ്പോള്‍ വാങ്ങി വെക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫ് സ്വര്‍ണ വിപണിയിലെ ഏറ്റവും വലിയ ഉപഭോക്താക്കളും ഇന്ത്യക്കാരാണ്.
പ്രവാസി മലയാളികള്‍ ഏറെയുണ്ട് എന്നതിനാല്‍ കേരളത്തിലെ ഉപഭോക്താക്കളാണ് ഇതില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ കേരളത്തിലേയും ഗള്‍ഫിലേയും സ്വര്‍ണ വില നിലവാരം താരതമ്യം ചെയ്താണ് പലരും പൊന്ന് വാങ്ങിക്കുന്നത്. ഇന്ത്യയിലേത് പോലെ നികുതി പോലുള്ള അധിക നിരക്കുകള്‍ ഇല്ല എന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എപ്പോഴും സ്വര്‍ണവില കുറവായിരിക്കും
ഗള്‍ഫിലെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ വിപണി ദുബായിലേതാണ്. യുഎഇയിലെ സ്വര്‍ണ വിപണിയില്‍ ഇന്ന് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 527.50 യുഎഇ ദിര്‍ഹമാണ് ഇന്നത്തെ വില. ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 488.50 ദിര്‍ഹവുമാണ് വില. ആഗസ്റ്റില്‍ ലോകത്തെമ്പാടും ഉണ്ടായ സ്വര്‍ണ വിലക്കയറ്റം ദുബായിലും പ്രതിഫലിച്ചിട്ടുണ്ട്.