
അബുദാബിസിലെ ഇന്ത്യൻ എംബസി
അബുദാബി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎഇയിലുടനീളമുള്ള ഇന്ത്യൻ പൗരന്മാരെ ക്ഷണിച്ച് ഇന്ത്യൻ എംബസി. ഓഗസ്റ്റ് 15ന് രാവിലെ 6.30ന് അബുദാബിയിലെ ഇന്ത്യൻ എംബസിയിലാണ് പരിപാടികൾ നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ദേശീയ പതാക ഉയർത്തും. തുടർന്ന് മറ്റ് ആഘോഷങ്ങൾ നടക്കും.
APPLY NOW FOR THE LATEST VACANCIES
ഇന്ത്യയുടെ പൈതൃകത്തെ ആഘോഷിക്കുന്ന പരിപാടിയിൽ ഇന്ത്യക്കാർക്കും അവരുടെ സുഹൃത്തുക്കൾക്കും പങ്കെടുക്കാം. കഴിഞ്ഞ വർഷം നടന്ന 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നൂറുകണക്കിന് ഇന്ത്യക്കാർ പങ്കെടുത്തിരുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പങ്കെടുത്ത വലിയൊരു ആഘോഷമായിരുന്നു. ത്രിവർണ പതാകയുടെ നിറത്തിലെ വസ്‌ത്രം ധരിച്ച് അഭിമാനത്തോടെയാണ് എല്ലാവരും എത്തിയത്.
ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രവാസികൾക്കുള്ള പ്രധാന പങ്കിനെക്കുറിച്ചും അന്നത്തെ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രസംഗിച്ചിരുന്നു. ഔപചാരിക ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സംഗീതവും നൃത്തവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സാംസ്‌കാരിക പ്രകടനങ്ങളും ഉണ്ടായിരുന്നു. ഇത്തവണയും ഇതേ തരത്തിലുള്ല പരിപാടികൾ പ്രതീക്ഷിക്കാം.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഇന്ത്യൻ പതാകയിലെ നിറങ്ങൾ പ്രകാശിച്ചു. ഇത് കാണാനായി വൻ ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. ഇന്ത്യൻ കോൺസുലേറ്റാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. ഇത്തവണയും നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഇന്ത്യൻ എംബസി പ്രതീക്ഷിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മിഠായിയെന്ന് കരുതി വാങ്ങരുത്! A4 പേപ്പറിലും ലഹരി;യുഎഇയിൽ ലഹരിക്കടത്തിന്റെ പുതിയ തന്ത്രം; ജാഗ്രതാ മുന്നറിയിപ്പ്
അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്.
രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.
മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്.
ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി.