
ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.
APPLY NOW FOR THE LATEST VACANCIES
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
ഇത് ഭാഗ്യമല്ല മഹാഭാഗ്യം!!!അപൂര്‍വ ഭാഗ്യവാന്! ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ രണ്ടാം തവണയും ഭാഗ്യം, ജീവിതത്തിലെ മൂന്നാമത്തെ ‘ബംപര്‍’
UAE July 31, 2026

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ രണ്ടാം തവണയും ഭാഗ്യം തുണച്ച് ലെബനീസ് വ്യവസായിയെ തേടി പത്ത് കോടി രൂപ (10 ലക്ഷം ഡോളര്‍) എത്തി. ബെയ്റൂട്ടില്‍ നിര്‍മാണക്കമ്പനി നടത്തുന്ന ആന്റോയിന്‍ ലബാക്കി(53)യാണ് അപൂര്‍വ ഭാഗ്യവാന്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തില്‍ രണ്ടു തവണ മില്ലേനിയം മില്യനയര്‍ സമ്മാനം നേടുന്ന 12-ാമത്തെ ആളാണ് ലബാക്കി.
APPLY NOW FOR THE LATEST VACANCIES
ഇന്നലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഈ മാസം 17 ന് ഓണ്‍ലൈനായി വാങ്ങിയ 3360 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. 2018 ഓഗസ്റ്റിലും ആന്റോയിന്‍ 10 ലക്ഷം ഡോളര്‍ സമ്മാനമായി നേടിയിരുന്നു. അതിനു മുന്‍പ്, 2004 ഓഗസ്റ്റില്‍ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് പ്രമോഷനില്‍ ഒരു ബിഎംഡബ്ല്യു കാറും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
കഴിഞ്ഞ തവണ ലഭിച്ച 10 ലക്ഷം ഡോളര്‍ ബെയ്റൂട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും വലിയ നേട്ടമുണ്ടായില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇത്തവണ ലഭിച്ച സമ്മാനത്തുക ദുബൈയില്‍ തന്നെ നിലനിര്‍ത്താനും നിക്ഷേപിക്കാനുമാണ് തീരുമാനിച്ചതെന്ന് ആന്റോയിന്‍ ലബാക്കി പറഞ്ഞു.