സ്വപ്നവീടോ, കൊട്ടാരമോ?ആഡംബരത്തിന് അതിരില്ല!ഒരു വീട്… വില 110 മില്യൺ ദിർഹം!സൗകര്യങ്ങൾ കണ്ടാൽ അത്ഭുതപ്പെടും;ജുമൈറയിലെ ഈ വില്ലയുടെ വിശേഷങ്ങൾ ഞെട്ടിക്കും

517457

ദുബൈ: ദുബൈയിലെ അത്യാഡംബര റസിഡന്‍ഷ്യല്‍ വിപണിയില്‍ വീണ്ടും റെക്കോര്‍ഡ് ഇടപാട്. ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സിലെ ആഡംബര വില്ല 110 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 286 കോടി രൂപ) വിറ്റു. ദുബൈയിലെ റെഡി പ്രോപ്പര്‍ട്ടിയുടെ മുന്‍ റെക്കോര്‍ഡായ 58 ദശലക്ഷം ദിര്‍ഹമിനെ മറികടന്നാണ് അതിന്റെ ഇരട്ടിയോളം വിലക്ക് പുതിയ വില്‍പന നടന്നത്.

ബിഎക്‌സ്ബി എസ്റ്റേറ്റ്‌സ് പൂര്‍ത്തിയാക്കിയ ഇടപാടാണ് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സിലെ ഏറ്റവും ഉയര്‍ന്ന റെസിഡന്‍ഷ്യല്‍ വില്‍പനയായി മാറിയത്. അതിസമ്പന്നരായ വ്യക്തികളുടെയും ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരുടെയും ദുബൈയിലെ ആഡംബര വസതികളോടുള്ള ശക്തമായ താല്‍പര്യമാണ് ഇടപാടിലൂടെ വ്യക്തമാകുന്നതെന്ന് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.

APPLY NOW FOR THE LATEST VACANCIES

21,714 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വില്ല 15,873 ചതുരശ്ര അടി സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ആറ് കിടപ്പുമുറികളും ഒമ്പത് ബാത്ത്‌റൂമുകളും നാല് ലോഞ്ചുകളും ഹോം ഓഫീസും സ്വകാര്യ സിനിമാ തിയറ്ററും മേല്‍ക്കൂരയിലെ ടെറസും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജിം, സൗന, പ്രത്യേക ട്രീറ്റ്‌മെന്റ് സ്യൂട്ട് ഉള്‍പ്പെടെയുള്ള വെല്‍നെസ് സൗകര്യങ്ങളും വില്ലയിലുണ്ട്.

ബിഎക്‌സ്ബി എസ്റ്റേറ്റ്‌സിന്റെ മാനേജിങ് പാര്‍ട്ണര്‍ അല്‍ഫി തബ്രേസിന്റെ നേതൃത്വത്തിലായിരുന്നു ഇടപാട്. പൊതുവില്‍ പരസ്യപ്പെടുത്താതെയുള്ള സ്വകാര്യ വില്‍പന നടപടികളിലൂടെയാണ് ഇടപാട് നടന്നത്. വസ്തു നേരത്തെ മറ്റൊരു കക്ഷിക്ക് വില്‍ക്കാന്‍ ധാരണയായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ രൂപകല്‍പ്പനയും ഇന്റീരിയര്‍ ഫിനിഷിങ്ങിന്റെ നിലവാരവും പരിശോധിക്കുന്നതിനായി ഒരു ഉപഭോക്താവിന് വീട് കാണിച്ചപ്പോഴാണ് വാങ്ങാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് 110 ദശലക്ഷം ദിര്‍ഹത്തിന്റെ ഇടപാട് പൂര്‍ത്തിയായത്.

ട്രോഫി ഹോം വിഭാഗത്തിലെ പരിമിതമായ ലഭ്യതയും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ ദുബൈയിലേക്കുള്ള കുടിയേറ്റവും നഗരത്തിലെ മുന്‍നിര റെസിഡന്‍ഷ്യല്‍ മേഖലകളിലെ വസ്തുവില വര്‍ധനയ്ക്ക് പ്രധാന കാരണങ്ങളാണെന്നാണ് വിലയിരുത്തല്‍.

സ്വകാര്യത, വിശാലമായ താമസസൗകര്യം, പ്രത്യേക ഡിസൈന്‍ എന്നിവയുള്ള അപൂര്‍വ ആഡംബര വീടുകള്‍ക്ക് ആവശ്യകത ശക്തമാണെന്ന് അല്‍ഫി തബ്രേസ് പറഞ്ഞു. മികച്ച പ്രോപ്പര്‍ട്ടികളിലെ പല അവസരങ്ങളും പൊതുവില്‍ പരസ്യപ്പെടുത്താറില്ലെന്നും വിശ്വാസബന്ധങ്ങളും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവും രഹസ്യസ്വഭാവമുള്ള ചര്‍ച്ചകള്‍ കൈകാര്യം ചെയ്യാനുള്ള പരിചയവുമാണ് ഇത്തരം ഇടപാടുകളില്‍ നിര്‍ണായകമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈയിലെ ആഡംബര റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ശക്തമായ നിലനില്‍പ്പിന്റെ ഏറ്റവും പുതിയ സൂചനയായാണ് ഈ റെക്കോര്‍ഡ് വില്‍പനയെ വിലയിരുത്തുന്നത്. ആഗോള തലത്തിലെ സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും രാജ്യാന്തര സമ്പന്ന നിക്ഷേപകരെ ദുബൈ തുടര്‍ന്നും ആകര്‍ഷിക്കുന്നതായും പുതിയ വില്‍പ്പന അടിവരയിടുന്നു.

പ്രവാസികൾക്ക് ഓഗസ്റ്റ് മൂന്നുവരെ ആശ്വാസം; യുഎഇയിൽ നിങ്ങൾ ആഗ്രഹിച്ച മാറ്റം ഇന്ന് മുതൽ

UAE July 31, 2026

Jebel Jais Weather Update
Jebel Jais Weather Update


അബുദാബി: ജൂൺ, ജൂലായ് മാസമായതോടെ യുഎഇയിൽ കൊടും ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ശൈത്യകാലത്തിന്റെ ആശ്വാസത്തിൽ നിന്ന് വളരെ പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പകൽ സമയത്ത് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ജോലി ചെയ്യുന്നവരെല്ലാം ഏറെ കഷ്‌ടപ്പാടിലൂടെയാണ് മുന്നോട്ടുപോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ധാരാളം പ്രവാസികൾ ഇത്തരത്തിൽ കൊടുംചൂടിൽ വെന്തുരുകി തൊഴിൽ ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ യുഎഇയിലെ താമസക്കാ‌ർക്ക് ആശ്വാസം ലഭിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വരുന്ന കുറച്ച് ദിവസം രാജ്യത്തുടനീളം മഴ ലഭിക്കാൻ പോവുകയാണ്. ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്‌ച വരെയാണ് മഴ ലഭിക്കുക. രാജ്യത്തുടനീളം മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എൽ നിനോ പ്രതിഭാസമാണ് പെട്ടെന്നുള്ള ഈ മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകനായ അഹമ്മദ് ഹബീബ് ഒരു ഗൾഫ് മാദ്ധ്യമത്തോട് പറഞ്ഞു.


എൽ നിനോ പ്രതിഭാസം യുഎഇയുടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഈർപ്പം വർദ്ധിക്കാൻ ഇത് കാരണമാകുന്നു. ജൂൺ മുതൽ സെപ്‌തംബർ വരെ യുഎഇയിൽ വേനൽക്കാലമാണ്. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ശരത്‌കാലമാണ്.


ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുജൈറ, റാസൽ ഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ പർവതങ്ങളിലും തീരദേശ പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. ഇന്ന് മുതൽ തിങ്കളാഴ്‌ച വരെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും മഴ ലഭിക്കും. ഇന്ന് രാജ്യത്തെ തീരദേശങ്ങളിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസും താഴ്‌ന്ന താപനില 29 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഉൾപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസ് മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില. പർവത പ്രദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില.

Related Posts

Leave a Reply

Your email address will not be published. Required fields are marked *