കരാമയിലെ മുറിയിൽ 10 മാസം കുടുങ്ങിയ മലയാളി യുവാവ്; അമ്മയുടെ സ്വർണം വരെ വിറ്റിട്ടും മോചനം ഇല്ല, ഒടുവിൽ കൈത്താങ്ങായി ഇന്ത്യ

505228

ചങ്ങനാശേരി/ ദുബായ്∙ ജോലിയിലെ പ്രശ്നങ്ങൾമൂലം 10 മാസം ദുബായിൽ കുടുങ്ങിയ യുവാവ് വീടണഞ്ഞു. തൃക്കൊടിത്താനം പുലിക്കോട്ടുപടി തയ്യിൽ സണ്ണിയുടെയും സൂസമ്മയുടെയും മകൻ ടി.എസ്.ഹിരൺ (29) ആണു ജനപ്രതിനിധികളുടെ തുണയിൽ ഇന്നലെ രാവിലെ നാട്ടിലെത്തിയത്. 6 വർഷം മുൻപു ജോലി തേടിപ്പോയ ഹിരൺ അതിനുശേഷം ആദ്യമായാണു നാട്ടിലേക്കെത്തിയത്.

APPLY NOW FOR THE LATEST VACANCIES

6 വർഷം മുൻപാണു ഹിരൺ ദുബായിലെത്തിയത്. പല ഹോട്ടലിലുകളിലും ജോലി ചെയ്തു. ഏറ്റവുമൊടുവിൽ കയറിയ സ്വകാര്യ കമ്പനിയിൽ രാജി കൊടുത്തപ്പോഴാണു പാസ്പോർട്ട് തിരിച്ചു കൊടുക്കണമെങ്കിൽ പണം അടയ്ക്കണമെന്നാവശ്യപ്പെട്ടത്. അമ്മയുടെ സ്വർണം വരെ വിറ്റ് 9000 ദിർഹം (2.36 ലക്ഷം രൂപ) അടച്ചു.

എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടു. അതു കൊടുക്കാൻ കഴിയാതെ വന്നതോടെ കരാമയിലെ ഒരു മുറിക്കുള്ളിൽ 10 മാസം കഴിയേണ്ടി വന്നു. പഞ്ചായത്തംഗം സിജോ അയ്യരുകുളങ്ങരയെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുകുമാറിനെയും അമ്മ സൂസമ്മ വിവരമറിയിച്ചു. തുടർന്നു വിനു ജോബ് എംഎൽഎയുടെയും കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും സഹായം തേടി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ജനപ്രതിനിധികൾ ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടതോടെ ഹിരണിന്റെ മോചനത്തിനു വഴി തെളിയുകയായിരുന്നു.

ദുബായിൽ മലയാളി കുഴഞ്ഞുവീണു മരണപ്പെട്ടു

505175

കൊടുങ്ങല്ലൂർ∙ എറിയാട് ചൈതന്യ നഗറിനു സമീപം പൊയ്യാറ ഉത്തമൻ (58) ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. ദുബായ് ഡ്രൈഡോക്കിലെ ജീവനക്കാരനായിരുന്നു. 20ന് താമസ സ്ഥലത്തുനിന്നു ജോലിക്കു പോകവേ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംസ്കാരം ഇന്നു രാവിലെ. ദുബായ് ഓർമ പ്രവാസി സംഘത്തിന്റെ പ്രവർത്തകനായിരുന്നു. ഭാര്യ: മിനി. മകൾ: അനഘ.

യുഎഇ വേനൽക്കാല യാത്ര: പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു;വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; അറിയാം നിരക്കുകൾ

504971

ദുബൈ: വേനൽക്കാല അവധിക്കാലത്ത് വിദേശരാജ്യങ്ങളിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന യുഎഇ നിവാസികളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യത. കേവലം 500 ദിർഹത്തിന് ആകർഷകമായ വിമാന ടിക്കറ്റ് നിരക്കുകൾ കണ്ട് യാത്ര പ്ലാൻ ചെയ്യുന്ന പല കുടുംബങ്ങൾക്കും, യാത്ര പൂർത്തിയാകുമ്പോഴേക്കും ആകെയുള്ള ചെലവ് 10,000 ദിർഹത്തിനും മുകളിലേക്ക് കുതിക്കുന്നതാണ് നിലവിലെ കാഴ്ച.

ലഗേജ് ഫീസ്, വിസ നിരക്കുകൾ, യാത്രാ ഇൻഷുറൻസ്, ഹോട്ടൽ താമസം, ഭക്ഷണ ചെലവുകൾ എന്നിവ ഉൾപ്പെടുന്നതോടെയാണ് പ്രാരംഭ ബജറ്റിന്റെ പലമടങ്ങ് തുക താമസക്കാർക്ക് ചെലവാക്കേണ്ടി വരുന്നത്.

വിസ, ഇൻഷുറൻസ് നിരക്കുകളിലെ വർധനവ്

അവധിക്കാല സീസൺ കടുത്തതോടെ വിസ, ഇൻഷുറൻസ് വിഭാഗത്തിലാണ് പ്രതീക്ഷിക്കാത്ത ചെലവുകൾ ഉയർന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കേറിയതോടെ ഷെങ്കൻ വിസയ്ക്കായുള്ള ഏജൻസി ഫീസുകളിൽ 40 മുതൽ 50 ശതമാനം വരെ വർധനവുണ്ടായി.

യുഎസ് വിസ: ഉയർന്ന ആവശ്യകതയും എംബസികളിലെ അപ്പോയിന്റ്‌മെന്റ് പരിമിതികളും കാരണം യുഎസ് വിസ അപേക്ഷാ ചെലവ് 1,600 ദിർഹം മുതൽ 1,800 ദിർഹം വരെ ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യാത്രാ ഇൻഷുറൻസ്: മെഡിക്കൽ അടിയന്തരാവസ്ഥകൾക്കും മറ്റ് തടസ്സങ്ങൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. വൻ തുക കവറേജുള്ള പ്രീമിയം ഇൻഷുറൻസ് പ്ലാനുകളുടെ നിരക്കിൽ 5 മുതൽ 8 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിമാന ടിക്കറ്റ് നിരക്ക് 63% വരെ ഉയർന്നു

സ്‌കൂൾ അവധിക്കാലത്തെ തിരക്കും ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിലുണ്ടായ വർധനവുമാണ് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണം.

പ്രധാന റൂട്ടുകളിലെ നിരക്ക് മാറ്റങ്ങൾ

ഇന്ത്യൻ ഉപഭൂഖണ്ഡം (മുംബൈ, ഡൽഹി, കൊച്ചി, ഹൈദരാബാദ്): മുൻപ് 1,350 – 1,500 ദിർഹം ഉണ്ടായിരുന്ന ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ 2,090 – 2,440 ദിർഹത്തിലേക്ക് ഉയർന്നു (49% മുതൽ 63% വരെ വർധനവ്).

ഈജിപ്ത്: ടിക്കറ്റ് നിരക്ക് 1,980 ദിർഹത്തിൽ നിന്ന് 2,670 ദിർഹമായി (35% വർധനവ്).

മൊറോക്കോ: 1,800 ദിർഹത്തിൽ നിന്ന് നിരക്ക് 2,715 ദിർഹത്തിലെത്തി (50% വർധനവ്).

4 അംഗ കുടുംബത്തിന് യുകെ യാത്രയ്ക്ക് എത്ര ചെലവാകും?

മേയ്-ജൂൺ മാസങ്ങളെ അപേക്ഷിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നാലംഗ കുടുംബത്തിന് ദുബൈയിൽ നിന്ന് യുകെയിലേക്ക് യാത്ര ചെയ്യാൻ ഉണ്ടാകുന്ന അധിക ചെലവ്.

മടക്ക വിമാന ടിക്കറ്റ്: 6,500 – 7,000 ദിർഹത്തിൽ നിന്ന് 8,600 – 9,600 ദിർഹമായി വർദ്ധിച്ചു.

ഹോട്ടൽ താമസം (7 രാത്രികൾ): 6,800 ദിർഹത്തിൽ നിന്ന് 7,500 ദിർഹമായി ഉയർന്നു.

പ്രാദേശിക ഗതാഗതം: യാത്രാ ചെലവുകളിൽ 8 മുതൽ 12 ശതമാനം വരെ വർധനവ്.

വിലകുറഞ്ഞ വിമാന ടിക്കറ്റ് ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരു യാത്ര ബജറ്റ് ഫ്രണ്ട്‌ലി ആകണമെന്നില്ലെന്ന് ട്രാവൽ ഏജൻസി വിദഗ്ധർ വ്യക്തമാക്കുന്നു. ലഗേജ് ചാർജ്, ഹോട്ടൽ നിരക്കുകൾ, പ്രാദേശിക യാത്രാച്ചെലവുകൾ എന്നിവ കൃത്യമായി കണക്കൂകൂട്ടി മൊത്തത്തിലുള്ള ബജറ്റ് നിശ്ചയിച്ച ശേഷം മാത്രം യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ് സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഉചിതം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *