വിമാന സർവീസുകൾ വെട്ടിക്കുറച്ച് കമ്പനികൾ; ദുബായ് യാത്രകൾ തടസ്സപ്പെടും, യാത്രക്കാർക്ക് മുന്നറിയിപ്പ്

UAE Flight Ticket Price
UAE Flight Ticket Price

ദുബായ്∙ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിലേക്കും മറ്റ് മധ്യപൂർവദേശ നഗരങ്ങളിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയത് പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികൾ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്ക് നീട്ടി.

സർവീസുകൾ നിർത്തിവയ്ക്കുന്നതിനൊപ്പം പല കമ്പനികളും സർവീസുകളുടെ എണ്ണം കുറയ്ക്കുകയും പുതിയ റൂട്ടുകൾ വൈകിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പ്രധാന വിമാനക്കമ്പനികളുടെ സർവീസ് വിവരങ്ങൾ
ഏജിയൻ എയർലൈൻസ്: ഓഗസ്റ്റ് 31 വരെ ദുബായ് സർവീസുകൾ പൂർണമായും റദ്ദാക്കി.
എയർ അസ്താന: അൽമാട്ടി, അസ്താന എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കുള്ള സർവീസുകൾ ഓഗസ്റ്റ് 31 വരെ നിർത്തിവച്ചു. ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ മറ്റ് തീയതികളിലേക്ക് സൗജന്യമായി മാറ്റുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
എയർ കാനഡ: ടൊറന്റോയിൽ നിന്ന് ദുബായിലേക്കും ടെൽ അവീവിലേക്കുമുള്ള സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി വച്ചിട്ടുണ്ട്.

എയർ ഫ്രാൻസ്: ഈ മാസം 27-നകം ദുബായ് സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നു. റിയാദിലേക്ക് 24 വരെയും ബെയ്റൂട്ടിലേക്ക് ഓഗസ്റ്റ് 2 വരെയും സർവീസുകൾ ഉണ്ടാകില്ല.
എയർ ബാൾട്ടിക്: റിഗയ്ക്കും ദുബായിക്കുമിടയിലുള്ള സർവീസുകൾ റദ്ദാക്കി.
ബ്രിട്ടിഷ് എയർവേസ്: ദുബായ്, ബഹ്റൈൻ, അമ്മാൻ, ടെൽ അവീവ് സർവീസുകൾ ഒക്ടോബർ 31 വരെ നിർത്തിവച്ചു. ദോഹ, റിയാദ് സർവീസുകൾ പകുതിയായി കുറച്ചു. ജിദ്ദ സർവീസ് പൂർണമായും അവസാനിപ്പിച്ചു

കാത്തെ പസിഫിക് : ദുബായിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെയും റിയാദിലേക്ക് ഒക്ടോബർ 25 വരെയും നീട്ടി വച്ചു.
ഫിൻഎയർ: ഹെൽസിങ്കി-ദുബായ് സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി.
ഐടിഎ എയർവേസ് : ദുബായ് സർവീസുകൾ ഒക്ടോബർ 24 വരെ സസ്പെൻഡ് ചെയ്തു.
കെഎൽഎം: ദുബായ്, റിയാദ്, ദമാം വിമാനങ്ങൾ ഓഗസ്റ്റ് 23 വരെ ഉണ്ടാകില്ല.

ലുഫ്ത്താൻസ ഗ്രൂപ്പ്: ലുഫ്ത്താൻസ, സ്വിസ് വിമാനങ്ങൾ ദുബായിലേക്ക് സെപ്റ്റംബർ 13 വരെ റദ്ദാക്കി. അബുദാബി, അമ്മാൻ, ബെയ്റൂട്ട്, റിയാദ്, മസ്‌കത്ത് ഉൾപ്പെടെയുള്ള മറ്റ് കേന്ദ്രങ്ങളിലേക്ക് ഒക്ടോബർ 24 വരെ സർവീസുകൾ ഉണ്ടാകില്ല.
ഫിലിപ്പീൻസ് എയർലൈൻസ്: മനില-ദോഹ സർവീസ് പുനരാരംഭിച്ചെങ്കിലും ദുബായിലേക്ക് ഒക്ടോബർ 2 വരെ സർവീസുകൾ ഉണ്ടാകില്ല.

സ്‌കൂട്ട്: സിംഗപ്പൂർ-ജിദ്ദ സർവീസുകൾ ഓഗസ്റ്റ് 8 വരെ നിർത്തിവച്ചു.
സിംഗപ്പൂർ എയർലൈൻസ്: ദുബായ് സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി വച്ചു.
ടർക്കിഷ് എയർലൈൻസ്: ദുബായ്, അബുദാബി, ബെയ്റൂട്ട്, അമ്മാൻ സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ ഇറാനിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

വിസ് എയർ: ദുബായ്, അബുദാബി, അമ്മാൻ സർവീസുകൾ സെപ്റ്റംബറോടെ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. യാത്ര റദ്ദാക്കപ്പെട്ടവർക്ക് ടിക്കറ്റ് തുക തിരികെ നേടാനോ സൗജന്യമായി തീയതി മാറ്റാനോ അനുമതിയുണ്ട്. നിലവിലെ അനിശ്ചിതത്വം കണക്കിലെടുത്ത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളും ആപ്പുകളും പരിശോധിച്ച് യാത്രാ വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളെ…ട്രിപ്പ്‌ മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.

സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്

2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.

അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.

ഈ മൂന്ന് ദിവസത്തെ അവധി സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ ഈ ദിവസത്തിനോട് അടുക്കുമ്പോൾ എന്തായാലും ഉദ്യോഗിക അറിയിപ്പ് ഉണ്ടാകും. ഇസ്ലാമിക കലണ്ടർ എന്നത് മാസപ്പിറവിയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് മാത്രമേ റബീഉൽ അവ്വൽ മാസം എപ്പോഴാണ് തുടങ്ങുക എന്ന് കൃത്യമായി പറയാൻ സാധിക്കൂകയുള്ളു.

ഓഗസ്റ്റ് പകുതിയോടെയെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. കൂടാതെ യുഎഇയിലെ ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ അവധി തീയതികൾ സർക്കാർ പ്രഖ്യാപിക്കുകയുള്ളൂ. അവധിക്ക് ജോലി ചെയ്യേണ്ടി വരുന്നവർക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിൽ ഉടമകൾക്കും നിർദേശം നൽകി.

ഔദ്യോഗിക അവധിക്ക് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അതിന് കൃത്യമായ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കൂടാതെ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും നോക്കി മൊത്തം ശമ്പളത്തെ അടിസ്ഥാനമാക്കിയല്ല എന്ന കാര്യം കൂടെ ഓർക്കണം

Related Posts

Leave a Reply

Your email address will not be published. Required fields are marked *