ഇനി ഫോണില്ലാതെയും വാട്സാപ്പ് ഉപയോഗിക്കാം

494030

ഐപാഡ് ഉപയോ​ഗിക്കുന്നവർ ഏറെ നാളായി കാത്തിരുന്ന സുപ്രധാന ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഇനി മുതൽ സ്മാർട്ട്ഫോണിന്റെ സഹായമില്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ഐപാഡിൽ നേരിട്ട് വാട്സാപ്പ് അക്കൗണ്ട് ലോഗിൻ ചെയ്യാം. പുതിയ അപ്ഡേറ്റിലൂടെയാണ് കമ്പനി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇതുവരെ ഒരു ‘കമ്പാനിയൻ ഡിവൈസ്’ (സെക്കൻഡറി ഉപകരണം) എന്ന രീതിയിൽ മാത്രമേ ഐപാഡിൽ വാട്സാപ്പ് പ്രവർത്തിച്ചിരുന്നുള്ളൂ. അതായത്, ഐഫോണിലോ ആൻഡ്രോയിഡ് ഫോണിലോ നിലവിൽ ലോഗിൻ ചെയ്തിട്ടുള്ള അക്കൗണ്ട്, വാട്സാപ്പ് വെബ് മാതൃകയിൽ ക്യൂആർ (QR) കോഡ് സ്കാൻ ചെയ്ത് മാത്രമേ ഐപാഡിൽ ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ മാറ്റത്തോടെ മറ്റൊരു ഫോണിന്റെയും സഹായമില്ലാതെ ഐപാഡിൽ മാത്രമായി വാട്സാപ്പ് അക്കൗണ്ട് ആരംഭിക്കാനും ലോഗിൻ ചെയ്യാനും സാധിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കമ്പാനിയൻ മോഡിൽ ഐപാഡ് ഉപയോഗിക്കുമ്പോൾ നിരവധി പരിമിതികൾ ഉപയോക്താക്കൾ നേരിട്ടിരുന്നു. ലൈവ് ലൊക്കേഷൻ പങ്കുവെക്കാനോ, ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ ഉണ്ടാക്കാനോ സാധിക്കുമായിരുന്നില്ല. പ്രൈമറി ഫോണിൽ 14 ദിവസത്തിൽ ഒരിക്കലെങ്കിലും വാട്സാപ്പ് തുറന്നില്ലെങ്കിൽ ഐപാഡിലെ അക്കൗണ്ട് തനിയെ ലോഗ് ഔട്ട് ആകുമായിരുന്നു.

പുതിയ അപ്ഡേറ്റ് വരുന്നതോടെ ഈ പ്രതിസന്ധികൾക്ക് പരിഹാരമാകും. ഐപാഡ് ഒഎസിനായുള്ള (iPadOS) 26.25.74 അപ്ഡേറ്റിലാണ് ഈ പുതിയ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വാട്സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ ‘വാബീറ്റ ഇൻഫോ’ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നു.

ലോഗിൻ ചെയ്യുന്നത് എങ്ങനെ?

സാധാരണ ഫോണുകളിൽ വാട്സാപ്പ് ലോഗിൻ ചെയ്യുന്നത് പോലെ തന്നെ ഇനി ഐപാഡിലും ചെയ്യാം. ആപ്പിൽ ഫോൺ നമ്പർ നൽകിയ ശേഷം ലഭിക്കുന്ന ആറക്ക വെരിഫിക്കേഷൻ കോഡ് (OTP) ടൈപ്പ് ചെയ്താൽ ലോഗിൻ പ്രക്രിയ പൂർത്തിയാകും. പാസ് കീ (Passkey) സെറ്റ് ചെയ്തിട്ടുള്ളവർക്ക് വെരിഫിക്കേഷൻ കോഡിന് പകരം അത് ഉപയോഗിച്ചും ലോഗിൻ ചെയ്യാം.

പുതിയ ഫീച്ചർ വന്നാലും പഴയ ‘കമ്പാനിയൻ മോഡ്’ വാട്സാപ്പ് പൂർണ്ണമായി ഒഴിവാക്കില്ല. ഐഫോണിലെ അതേ വാട്സാപ്പ് അക്കൗണ്ട് തന്നെ ഐപാഡിലും സെക്കൻഡറി ഡിവൈസായി ഉപയോഗിക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള ഓപ്ഷനും ലഭ്യമായിരിക്കും. ഐപാഡിൽ ആദ്യമായി ആപ്പ് തുറക്കുമ്പോൾ ഇതിനായുള്ള തെരഞ്ഞെടുപ്പ് നടത്താം.

നിലവിൽ ചുരുക്കം ചില ബീറ്റാ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ തന്നെ എല്ലാ ഐപാഡ് ഉപയോക്താക്കളിലേക്കും ഈ അപ്ഡേറ്റ് എത്തുമെന്നാണ് സൂചന.

യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്!!എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; വിമാനത്താവളങ്ങളിൽ കർശന പരിശോധന

ദുബൈ: വേനലവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന യുഎഇ പ്രവാസികൾ യാത്രയിൽ ഒറിജിനൽ എമിറേറ്റ്സ് ഐഡി കരുതാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാവൽ രംഗത്തെ വിദഗ്ദ്ധർ. മുംബൈ, ഡൽഹി, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനത്താവളങ്ങൾക്ക് പുറമേ ആഗോളതലത്തിലെ വിവിധ എയർപോർട്ടുകളിലും യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികളിൽ നിന്ന് ഒറിജിനൽ എമിറേറ്റ്സ് ഐഡി ഹാജരാക്കാൻ ഇമിഗ്രേഷൻ-എയർലൈൻ അധികൃതർ ആവശ്യപ്പെടുന്നുണ്ട്. ഒറിജിനൽ കാർഡില്ലാത്തതിനെ തുടർന്ന് യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ.

പല പ്രവാസികളും ഫോണിലുള്ള ഡിജിറ്റൽ പതിപ്പുകളെയോ അല്ലെങ്കിൽ യുഎഇ പാസ് (UAE Pass) ആപ്പിലെ രേഖകളെയോ ആണ് ആശ്രയിക്കാറുള്ളത്. എന്നാൽ വിദേശ വിമാനത്താവളങ്ങളിലെ പരിശോധനയിൽ ഇത്തരം ഡിജിറ്റൽ രേഖകൾ എപ്പോഴും എയർലൈൻ ജീവനക്കാർ അംഗീകരിക്കാറില്ല.

ഷാർജയിൽ നിന്ന് നാട്ടിലേക്ക് പോയ ഒരു പ്രവാസിക്ക് ഒറിജിനൽ എമിറേറ്റ്സ് ഐഡി മറന്നുവെച്ചതിനെ തുടർന്ന് മടക്കയാത്ര നിഷേധിക്കപ്പെട്ട സംഭവം ദുബൈയിലെ പ്ലൂട്ടോ ട്രാവൽസ് മാർക്കറ്റിംഗ് ഡയറക്ടർ സപ്ന ഐദാസനി പങ്കുവെച്ചു. യുഎഇ പാസ് ആപ്പ് വഴി രേഖകൾ കാണിച്ചിട്ടും ഒറിജിനൽ ഫിസിക്കൽ കാർഡ് വേണമെന്ന നിലപാടിൽ എയർലൈൻ ഉറച്ചുനിന്നതിനെ തുടർന്ന് സമാനമായ അനുഭവം മറ്റൊരു പ്രവാസിക്കും ഉണ്ടായതായി അവർ ചൂണ്ടിക്കാട്ടി. ഫോട്ടോകോപ്പികളെയോ സ്ക്രീൻഷോട്ടുകളെയോ ആശ്രയിക്കാതെ ഒറിജിനൽ കാർഡ് തന്നെ കൈവശം വെക്കുന്നത് യാത്രയിലെ വലിയ സാമ്പത്തിക നഷ്ടവും മാനസിക സമ്മർദ്ദവും ഒഴിവാക്കാൻ സഹായിക്കും.

2022-ൽ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) നടപ്പിലാക്കിയ നിയമ പരിഷ്കാരമാണ് ഇതിന് കാരണം.

വിസ സ്റ്റിക്കറുകൾക്ക് പകരം എമിറേറ്റ്സ് ഐഡി: പാസ്‌പോർട്ടുകളിൽ റസിഡൻസ് വിസ സ്റ്റാമ്പ് ചെയ്യുന്ന രീതി യുഎഇ നിർത്തലാക്കിയിരുന്നു. പകരം, എമിറേറ്റ്സ് ഐഡിയാണ് പ്രവാസികളുടെ ഔദ്യോഗിക താമസരേഖയായി കണക്കാക്കുന്നത്.

താമസവിസയുടെ ലിങ്ക്: നിങ്ങളുടെ താമസവിസ എമിറേറ്റ്സ് ഐഡിയുമായി പൂർണ്ണമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, വിദേശ വിമാനത്താവളങ്ങളിലെ ജീവനക്കാർക്ക് നിങ്ങളുടെ യുഎഇ റസിഡൻസി പരിശോധിക്കാനുള്ള ഏക മാർഗ്ഗം ഈ കാർഡാണ്.

“ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്റെ ഏത് കോണിൽ നിന്നും യുഎഇയിലേക്ക് മടങ്ങാൻ ഒറിജിനൽ എമിറേറ്റ്സ് ഐഡി അത്യാവശ്യമാണ്. കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് എനിക്കും ഒറിജിനൽ കാർഡ് ഹാജരാക്കേണ്ടി വന്നിട്ടുണ്ട്,” Musafir.com വൈസ് പ്രസിഡന്റ് റിക്കിൻ ഷെത്ത് വ്യക്തമാക്കി.

അതുകൊണ്ട് തന്നെ യുഎഇ വിട്ടു പുറത്തേക്ക് യാത്ര ചെയ്യുന്ന എല്ലാ രാജ്യക്കാരായ പ്രവാസികളും തങ്ങളുടെ അന്താരാഷ്ട്ര യാത്രകളിൽ ഒറിജിനൽ എമിറേറ്റ്സ് ഐഡി മറക്കാതെ കൂടെക്കരുതാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *