ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

489569

ഷാർജ: തിരക്കേറിയ റോഡിൽ അവസാന നിമിഷം അശ്രദ്ധമായി ലെയ്ൻ മാറാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഭയാനകമായ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്. വാഹനങ്ങൾ തമ്മിൽ നേരിട്ട് കൂട്ടിയിടിച്ചില്ലെങ്കിൽ പോലും, പെട്ടെന്നുള്ള തിരിക്കലുകളും ലെയ്ൻ മാറ്റങ്ങളും റോഡിൽ എത്രത്തോളം വലിയ വിപത്ത് ഉണ്ടാക്കുമെന്ന് വ്യക്തമാക്കാനാണ് പൊലിസ് ഈ ദൃശ്യങ്ങൾ പൊതുജനങ്ങൾക്കായി പങ്കുവെച്ചത്.

പൊലിസിന്റെ ആധുനിക ട്രാഫിക് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ഡ്രൈവർമാരുടെ അശ്രദ്ധ എത്രത്തോളം അപകടകരമാണെന്ന് കാണാം. മൾട്ടി-ലെയ്ൻ റോഡിന്റെ ഏറ്റവും ഇടതുവശത്തുള്ള ലെയ്നിലൂടെ പോവുകയായിരുന്ന സെഡാൻ കാർ, പെട്ടെന്ന് ഒരു എക്സിറ്റിലേക്ക് കയറാനായി വലതുവശത്തുള്ള ലെയ്നുകളിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ വെട്ടിത്തിരിച്ചു.
 

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക


ഈ സമയം തൊട്ടടുത്ത ലെയ്നിലൂടെ വരികയായിരുന്ന വെളുത്ത എസ്‌യുവി, സെഡാൻ കാറുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്ന് വലതുവശത്തേക്ക് തിരിച്ചു. കാർ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും എസ്‌യുവി ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട എസ്‌യുവി റോഡരികിലെ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയും പിന്നീട് റോഡിന് നടുവിലേക്ക് വട്ടം കറങ്ങി നിശ്ചലമാവുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ സെഡാൻ കാർ റോഡിന്റെ മറുവശത്തേക്ക് തെറിച്ചു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയ്ന്റെ ഭാഗമായാണ് ഷാർജ പൊലിസ് ഈ അപകട ദൃശ്യങ്ങൾ പുറത്തുവിട്ടത്.

“യാത്രയ്ക്കിടയിൽ ഏതെങ്കിലും എക്സിറ്റോ തിരിവോ മാറിപ്പോയാൽ, റോഡിന് നടുവിൽ വെച്ച് പെട്ടെന്ന് വണ്ടി വെട്ടിത്തിരിച്ച് അപകടങ്ങൾ ക്ഷണിച്ചുവരുത്തരുത്. പകരം സുരക്ഷിതമായി തൊട്ടടുത്തുള്ള എക്സിറ്റ് ഉപയോഗിച്ച് യാത്ര തുടരുകയാണ് വേണ്ടത്. നിങ്ങളുടെ ഒരു നിമിഷത്തെ തെറ്റായ തീരുമാനം റോഡിലെ മറ്റ് നിരപരാധികളുടെ ജീവൻ കൂടിയാണ് അപകടത്തിലാക്കുന്നത്.” പൊലിസ് വ്യക്തമാക്കി.

വാഹനങ്ങൾ മാറ്റുന്നതിന് മുൻപ് ഇൻഡിക്കേറ്ററുകൾ കൃത്യമായി ഉപയോഗിക്കണമെന്നും ചുറ്റുമുള്ള ഗതാഗത സാഹചര്യം വിലയിരുത്തിയ ശേഷം മാത്രം ലെയ്ൻ മാറാൻ ശ്രദ്ധിക്കണമെന്നും ഷാർജ പൊലിസ് ഡ്രൈവർമാരോട് കർശനമായി ആവശ്യപ്പെട്ടു.

UAE traffic Alert; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; ഈ പ്രധാന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക്;ബദൽ മാർഗ്ഗം ഉപയോഗിക്കുക

UAE July 18, 2026

dubai-road-accident
dubai-road-accident

ദുബൈ: ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പ്രധാന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഓഫീസ് സമയത്തെ തിരക്ക് വര്‍ധിച്ചതോടെ നിരവധി പ്രധാന പാതകളില്‍ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് തത്സമയ ട്രാഫിക് വിവരങ്ങള്‍ വ്യക്തമാക്കുന്നു. 
ദുബൈയില്‍ ഷെയ്ഖ് സായിദ് റോഡ് (E11), അല്‍ ഗര്‍ഹൂദ്, അല്‍ ഖുസൈസ്, ദെയ്‌റ എന്നിവിടങ്ങളിലേക്കുള്ള അനുബന്ധ റോഡുകള്‍ എന്നിവിടങ്ങളില്‍ ഗതാഗതം മന്ദഗതിയിലാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും മദീന മാള്‍ പരിസരത്തും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
റാസ് അല്‍ ഖോര്‍ മേഖലയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അല്‍ ഐന്‍ റോഡ് (E44) ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലേക്കും നദ് അല്‍ ഷെബയിലേക്കും ബന്ധിപ്പിക്കുന്ന ജങ്ഷനില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഷാര്‍ജയില്‍ എമിറേറ്റ്‌സ് റോഡ് (E311), ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (E311) എന്നിവിടങ്ങളില്‍ ഗതാഗതം സ്തംഭിച്ച നിലയിലാണ്. പ്രത്യേകിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയ 6, യൂണിവേഴ്‌സിറ്റി സിറ്റി ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഹയ് അല്‍ ബദീ പ്രദേശത്തേക്കും പോകുന്ന പാതകളിലും ഗതാഗതക്കുരുക്കും ചില സ്ഥലങ്ങളില്‍ റോഡ് തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാവിലെ ദുബൈ -ഷാര്‍ജ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍, പ്രത്യേകിച്ച് E311, E44 വഴിയുള്ള യാത്രക്കാര്‍, അധിക സമയം കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യുകയും പുറപ്പെടുന്നതിന് മുമ്പ് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മനസ്സ് വേണം മനസ്സ്, അതുകൊണ്ട് ഭാഗ്യവും തേടി വന്നു!! ലക്ഷങ്ങൾ സമ്മാനത്തുക കിട്ടിയ ഉടൻ അത് മറ്റൊരാൾക്ക് നൽകി!;’ ഒരു നിമിഷം കൊണ്ട് കോടീശ്വരനായ പ്രവാസിക്ക് കയ്യടി

UAE July 17, 2026

487687

എല്ലാ വെള്ളിയാഴ്ചയും തന്റെ സഹപ്രവർത്തകർ ഭൂരിഭാഗവും വിശ്രമിക്കുമ്പോൾ, സൗദി അറേബ്യയിലെ തന്റെ മുറിയിലിരുന്ന് കേരളത്തിലെ കോട്ടയം സ്വദേശിയായ സജിത് സലാഹുദ്ദീൻ ഒരു പതിവ് തെറ്റിക്കാതെ ചെയ്യാറുണ്ടായിരുന്നു: ഒരു ടിക്കറ്റ് എടുക്കുക. കോടികൾ ലക്ഷ്യമിട്ടോ അല്ലെങ്കിൽ തന്റെ ഭാഗ്യനമ്പറുകളിൽ വിശ്വസിച്ചോ ആയിരുന്നില്ല അദ്ദേഹം ഇത് ചെയ്തത്. സജിത്തിന്റെ സ്വന്തം വാക്കുകളിൽ പറഞ്ഞാൽ, “പോസിറ്റീവായ എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് എന്റെ മനസ്സിന് ഒരു സമാധാനം നൽകാനാണ് ഞാൻ ഇത് കളിക്കുന്നത്.” ജന്മനാട്ടിൽ നിന്നും ഏറെ അകലെ, തിരക്കുപിടിച്ച ജീവിതചര്യകൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ, ഈ പ്രതിവാര പതിവും അത് നൽകിയ പ്രതീക്ഷയും അദ്ദേഹം എപ്പോഴും ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായി മാറി

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന് ഒരു നോട്ടിഫിക്കേഷൻ ലഭിച്ചു. തന്റെ എമിറേറ്റ്സ് ഡ്രോ അക്കൗണ്ട് തുറന്നു നോക്കിയ അദ്ദേഹം കണ്ടത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു നമ്പറായിരുന്നു! “ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. ഞാൻ വിവരം ഭാര്യയോട് പറഞ്ഞു, പക്ഷേ അവൾക്ക് അത് വിശ്വസിക്കാനായില്ല. എന്റെ കുടുംബത്തിൽ ആരും തന്നെ അത് വിശ്വസിച്ചില്ല. എന്നാൽ എമിറേറ്റ്സ് ഡ്രോ തികച്ചും വിശ്വസനീയമായ ഒരു പ്ലാറ്റ്‌ഫോം ആണെന്ന് എനിക്ക് അറിയാമായിരുന്നു. ആദ്യ ദിവസം മുതൽ എനിക്ക് അതിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു.”

2026-ന്റെ തുടക്കത്തിലാണ് ഒരു സഹപ്രവർത്തകൻ സജിത്തിന് എമിറേറ്റ്സ് ഡ്രോ പരിചയപ്പെടുത്തുന്നത്. ഫെബ്രുവരിയിൽ ഇതിൽ പങ്കാളിയായ അദ്ദേഹം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തന്റെ അവധിദിനമായ എല്ലാ വെള്ളിയാഴ്ചകളിലും അദ്ദേഹം തന്റെ EASY6 ടിക്കറ്റ് തിരഞ്ഞെടുക്കുമായിരുന്നു. ഗൾഫിലുടനീളമുള്ള ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ പ്രതിവാര നറുക്കെടുപ്പായി മാറിക്കഴിഞ്ഞിരിക്കുന്നു EASY6. കളിക്കാൻ വളരെ എളുപ്പമുള്ളതും, ആകാംക്ഷ നിറഞ്ഞതും, തികച്ചും സുതാര്യവുമായ രീതിയിൽ നടത്തുന്നതുമായ EASY6, ഇന്ന് കളിക്കാരുടെ വലിയൊരു കൂട്ടായ്മ തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. നാട്ടിലെ കവലയിലെ കടകളിൽ നിന്നും മുൻതലമുറകൾ എല്ലാ ആഴ്ചയും വാങ്ങിയിരുന്ന സ്ക്രാച്ച് കാർഡുകൾ പോലെയാണ് ഇന്നത്തെ പ്രവാസികൾ ഈ വെള്ളിയാഴ്ച ടിക്കറ്റിനെ കാണുന്നത്. എന്നാൽ ഇത് കൂടുതൽ വലുതും, വേഗമേറിയതും, പൂർണ്ണമായും ഡിജിറ്റലുമാണ്.

തനിക്ക് സമ്മാനം ലഭിച്ചു എന്ന് മനസ്സിലാക്കിയ നിമിഷം സജിത്തിന്റെ മനസ്സ് ആദ്യം ഓടിയെത്തിയത് തന്റെ കുടുംബത്തിലേക്കാണ്. സാമ്പത്തിക സഹായം ഏറെ ആവശ്യമുള്ള ഒരാൾ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിലുണ്ടായിരുന്നു; ഈ 25,000 ഡോളർ (ഏകദേശം 20 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സമ്മാന തുക ആ സഹായം സാധ്യമാക്കി തീർത്തു. കൂടാതെ, ഈ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് തനിക്ക് ആദ്യമായി പറഞ്ഞുതന്ന സഹപ്രവർത്തകനായി ഒരു പങ്കും അദ്ദേഹം മാറ്റിവെച്ചു.

ഏറ്റവും സഹായം ആവശ്യമുള്ള ഒരാൾക്കായി ഈ തുക ചിലവഴിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു,” സജിത് പറഞ്ഞു. എല്ലാ ഇന്ത്യൻ പ്രവാസികളും തങ്ങളുടെ മനസ്സിൽ എന്നും സൂക്ഷിക്കുന്ന വലിയൊരു വികാരം ഒറ്റ വരിയിൽ അദ്ദേഹം വ്യക്തമാക്കി: തങ്ങൾ സ്നേഹിക്കുന്ന മനുഷ്യർക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന ആ വലിയ ഉത്തരവാദിത്തം.

കേവലം ഒരു പ്രതിവാര നറുക്കെടുപ്പ് മാത്രമല്ല ഇത് വെറുമൊരു EASY6 പ്രതിവാര നറുക്കെടുപ്പ് എന്നതിലുപരിയായി എമിറേറ്റ്സ് ഡ്രോ ഇന്ന് വളർന്നു പന്തലിച്ചിരിക്കുന്നു. കളിക്കാർക്ക് എപ്പോൾ വേണമെങ്കിലും കളിക്കാവുന്ന വൈവിധ്യമാർന്ന സ്ക്രാച്ച് കാർഡ് ഗെയിമുകൾ ഇപ്പോൾ ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ ജനപ്രീതി കാരണം പുതിയ ഗെയിമുകൾ വളരെ വേഗത്തിലാണ് വിറ്റുതീരുന്നത്. 250,000 ഡോളർ വരെയുള്ള തൽക്ഷണ സമ്മാനങ്ങളാണ് ഇതിലൂടെ കാത്തിരിക്കുന്നത്. ഒരു കാർഡ് സ്ക്രാച്ച് ചെയ്യുമ്പോൾ തത്സമയം ഫലം കാണുന്നത് നൽകുന്ന ആവേശം മറ്റൊന്നിനും തരാൻ കഴിയില്ലെന്ന് കളിക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇത് വിനോദപ്രദവും വേഗമേറിയതുമാണ്, ഒപ്പം സമ്മാനങ്ങൾ തികച്ചും യഥാർത്ഥവുമാണ്. കൂടാതെ, ഈ വരുന്ന ഞായറാഴ്ച വരെ എമിറേറ്റ്സ് ഡ്രോയിൽ ആകർഷകമായ ജൂലൈ പ്രൊമോഷനുകൾ ലഭ്യമാണ്. നിങ്ങളൊരു തുടക്കക്കാരനോ അതോ സജിത്തിനെപ്പോലെ സ്ഥിരമായി കളിക്കുന്ന ആളോ ആകട്ടെ, ഇതിൽ പങ്കാളിയാകാൻ ഇതിലും മികച്ചൊരു അവസരം ഇനി ലഭിക്കാനില്ല.

ഇപ്പോൾ ലഭ്യമായ പ്രത്യേക ഓഫറുകൾ (Specials Running Right Now)
∙ ബണ്ടിൽ ഡീൽ (Bundle Deal): ഒന്നിച്ച് 1 MEGA7 + 1 FAST5 + 1 WILD5 വാങ്ങൂ, ഒപ്പം 52 സൗജന്യ ടിക്കറ്റുകൾ സ്വന്തമാക്കൂ! അതായത് ഒരു വർഷത്തേക്ക് കളിക്കാനുള്ള ടിക്കറ്റുകളാണ് നിങ്ങൾക്ക് സമ്മാനമായി ലഭിക്കുന്നത്.
∙EASY6 സ്പെഷ്യൽ (EASY6 Special): 4 PICK1 ടിക്കറ്റുകൾ വാങ്ങുമ്പോൾ നിങ്ങളുടെ EASY6 എൻട്രി പൂർണ്ണമായും സൗജന്യമായി നേടാം. ഇതിനായി 4 PICK1 ടിക്കറ്റുകളും 1 EASY6 ടിക്കറ്റും കാർട്ടിൽ ആഡ് ചെയ്ത ശേഷം ചെക്കൗട്ടിൽ P1E6 എന്ന പ്രൊമോ കോഡ് ഉപയോഗിക്കുക.
∙ PICK2 ഓഫർ (PICK2 Offer): 3 PICK2 ടിക്കറ്റുകൾ വാങ്ങുമ്പോൾ 1 PICK2 ടിക്കറ്റ് തികച്ചും സൗജന്യമായി നേടാം! ഇതിനായി 4 PICK2 ടിക്കറ്റുകൾ കാർട്ടിൽ ആഡ് ചെയ്ത ശേഷം ചെക്കൗട്ടിൽ PICK2P2 എന്ന പ്രൊമോ കോഡ് ഉപയോഗിക്കുക.

ഇതുവരെ ഭാഗ്യം പരീക്ഷിക്കാത്തവരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ സജിത്തിന് ഒട്ടും സംശയമുണ്ടായിരുന്നില്ല. “തീർച്ചയായും ശ്രമിച്ചു നോക്കൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രതീക്ഷ നഷ്ടപ്പെട്ടവരോടോ? “പരമാവധി ശ്രമിക്കുക.” ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ ഉപദേശവും ഇതുതന്നെയായിരിക്കാം. മുന്നോട്ട് പോവുക, ശുഭപ്രതീക്ഷ കൈവിടാതിരിക്കുക. ചിലപ്പോൾ ഏതെങ്കിലും ഒരു ഉച്ചനേരത്ത് നിങ്ങളുടെ ഫോൺ തുറക്കുമ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ആ വലിയ വാർത്ത നിങ്ങളെ തേടിയെത്തിയേക്കാം! ഇപ്പോൾ തന്നെ എമിറേറ്റ്സ് ഡ്രോയിൽ EASY6, PICK2 എന്നിവ കളിക്കൂ, ഒപ്പം പുതിയ സ്ക്രാച്ച് കാർഡ് ഗെയിമുകൾ പരിചയപ്പെടൂ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *